ബീറ്റ്റൂട്ട് ഹെൽത്തി കൂൾ പഞ്ച്

കുളിരേകാൻ ബീറ്റ്റൂട്ട് ഹെൽത്തി കൂൾ പഞ്ച്

ബീറ്റ്‌റൂട്ടും പേരക്കയും ചെറുനാരങ്ങയും ഇഞ്ചിയും ചേർത്തൊരു പോഷക ഗുണമേറിയ ജ്യൂസ്. ബീറ്റ്റൂട്ടിന്‍റെ നിറം കുട്ടികൾക്ക് ഇഷ്ടമാണെങ്കിലും അത് കഴിക്കുന്ന കാര്യത്തിൽ ഇഷ്ടം അത്ര പോരാ. എന്നാൽ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാനും അർബുദം, ഹൃദയാഘാതം എന്നിവയെ ചെറുക്കുകയും ചെയ്യുന്ന പേരക്കയുടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനം ചെയ്യാനും കരൾ രോഗത്തിന് ഒരു പരിധി വരെ പരിഹാരം കാണാനും കഴിവുള്ള ബീറ്റ്റൂട്ടി​ന്‍റെയും ഗുണം ഒരു ജ്യൂസിലൂടെ കുട്ടികളിലേക്കും മുതിർന്നവർക്കും എത്തിക്കാൻ കഴിഞ്ഞാൽ പിന്നെ അതൊന്നു ഉണ്ടാക്കി നോക്കേണ്ടത് തന്നെയല്ലേ? ചൂട് കാലത്ത് ക്ഷീണം അകറ്റാൻ ഈ ഒരു കൂൾ പഞ്ച് അത്യുത്തമം.

ചേരുവകൾ:

  • ബീറ്റ്റൂട്ട് - ഒരു ചെറിയ പീസ്
  • പേരക്ക (guava) - ഒരെണ്ണം
  • ചെറുനാരങ്ങ - ഒരെണ്ണം
  • പഞ്ചസാര - അരക്കപ്പ്
  • വെള്ളം - രണ്ടര ഗ്ലാസ്
  • ബേസിൽ സീഡ് (optional) - 1 ടേബിൾസ്പൂൺ

തയ്യാറാക്കേണ്ടവിധം:

ബേസിൽ സീഡ് വെള്ളത്തിൽ ഇട്ടുവെച്ച് അല്പം കഴിഞ്ഞു വീർത്തു വരും. മറ്റുള്ള എല്ലാ ചേരുവകളും കൂട്ടി മിക്സിയിൽ അടിച്ചെടുക്കുക. ഒരു ജാറിലേക്ക്​ അരിച്ചെടുക്കുക. ശേഷം വെള്ളത്തിൽ ഇട്ടുവെച്ച ബേസിൽ സീഡ് ചേർക്കുക, കൂടെ ഐസ് ക്യൂബ്സും. ബീറ്റ്റൂട്ട് പേരക്കാ കൂൾ പഞ്ച് തയ്യാർ.

Tags:    
News Summary - Beetroot Healthy cool punch How To Make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.