ചിക്കനും പൊട്ടറ്റോയും ഉപ്പിട്ട് വേവിച്ച് വെക്കുക. സവാള പച്ചമുളക് ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് സവാള പച്ചമുളക് വഴറ്റിയെടുക്കുക. അതിലേക്ക് ചിക്കൻ മസാല ചേർത്ത് ഇളക്കുക.
വേവിച്ച് വെച്ച ചിക്കൻ ഉടച്ചെടുത്ത പൊട്ടറ്റോ ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. അതിനുശേഷം ബ്രെഡ് സൈഡ് കട്ട് ചെയ്ത് പരത്തിയെടുക്കുക. കോൺ ഷേപ്പിൽ മടക്കിയെടുത്ത് ഫില്ലിങ് നിറക്കുക. സ്റ്റിക്ക് അതിൽ കുത്തി വെച്ചിട്ട് മുകൾ ഭാഗം മടക്കി എടുക്കുക.
പാലും മുട്ടയും നന്നായി അടിച്ചെടുക്കുക. അതിൽ ബ്രെഡ് സ്റ്റിക്ക് മുക്കിയെടുത്ത് ബ്രെഡ് ക്രംസ് ചേർത്ത് പാനിൽ ഓയിൽ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.