കുട്ടികൾക്ക് പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ നഗ്ഗറ്റ്സ്. പൊതുവെ ഇതു നമ്മൾ പുറത്തു നിന്നും വാങ്ങിക്കലാണ് പതിവ്. പക്ഷെ നമുക്കിത് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.
●ചിക്കൻ (എല്ലില്ലാത്തത്) - 500 ഗ്രാം
●ബ്രെഡു പൊടി - ഒരു കപ്പ്
●മുട്ട- മൂന്ന് എണ്ണം
●മൈദപ്പൊടി- ഒരു കപ്പ്
●ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-ഒരു ടേബിൾ സ്പൂൺ
●ഉപ്പ് -ആവശ്യത്തിന്
●കുരുമുളക്-ആവശ്യത്തിന്
●വെളിച്ചെണ്ണ-ആവശ്യത്തിന്
കഴുകി വൃത്തിയാക്കിയ ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് മൈദ, ഉപ്പ്, കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. മറ്റൊരു പാത്രത്തിൽ മുട്ട ഉടച്ച് ഒഴിച്ചശേഷം നന്നായി അടിച്ചുപതപ്പിക്കുക. മറ്റൊരു പാത്രത്തിൽ ബ്രെഡ് പൊടിയെടു
ത്ത് മാറ്റിവെക്കുക. ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി എടുത്ത് ആദ്യം തയ്യാറാക്കിയ കൂട്ടിൽ മുക്കുക. അതിനുശേഷം മുട്ടയിലും തുടർന്ന് ബ്രെഡ് പൊടിയിലും മുക്കിയെടുക്കുക. ഇത് മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽവെച്ച് നന്നായി ചൂടാക്കുക.
അതിലേക്ക് വെളിച്ചെണ്ണയൊഴിച്ചശേഷം നന്നായി ചൂടായിക്കഴിയുമ്പോൾ നേരത്തെ തയ്യാറാക്കിവെച്ച ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി ഇട്ട് പൊരിച്ചെടുക്കുക. ഇളം ബ്രൗൺ നിറമാകുന്നതുവരെ ചിക്കൻ കഷ്ണങ്ങൾ പൊരിച്ചെടുക്കണം. ചിക്കൻ നഗ്ഗറ്റ്സ് ചൂടോടെ വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.