കടായി ചൂടാക്കി അതിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടായതിന് ശേഷം അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചതും, എല്ലില്ലാത്ത ചിക്കനും , കാരറ്റ് ,ബീൻസ് ചെറുതായി കട്ട് ചെയ്തതും ഉരുളക്കിഴങ്ങ് ചെറുതായി കട്ട് ചെയ്തതും ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് വേവാൻ ആവശ്യത്തിന് വെള്ളവും ചേർത്ത് കടായ് അടച്ചു വെച്ച് വേവിച്ചെടുക്കുക.
എല്ലാം വേവായി വന്നതിനു ശേഷം ബാക്കി വന്ന വെള്ളം ഒരു സ്‌ട്രെയിനർ ഉപയോഗിച്ച് കളയുക.ശേഷം അതിൽ നിന്നും ചിക്കൻ എടുത്തു ഗ്രൈൻഡ് ചെയ്തെടുക്കാം, വേവിച്ച് വെച്ചിട്ടുള്ള ബാക്കി സാധനങ്ങളിലേക്ക് ഗ്രൈൻഡ് ചെയ്ത ചിക്കനും കുറച്ചു മല്ലിച്ചപ്പും ചേർത്ത് മിക്സ് ചെയ്തെടുക്കാം
ഇതിനായി മുട്ട അല്പം കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്തെടുക്കാം
ഇതിനായി ഒരു കടായിലേക്ക് മൂന്ന് ടേബിൾസ്പൂൺ ബട്ടർ ചേർത്ത് ഉരുക്കിയെടുക്കുക , അതിലേക്ക് ചിക്കെൻ സ്റ്റോക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും, കുറച്ചു കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യുക.
അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ മൈദയും ചേർത്ത് ലോ ഫ്ലെമിൽ വെച്ചു നന്നായി മിക്സ് ചെയ്യുക . ഇതിലേക്ക് ഒരു കപ്പ് പാൽ അൽപ്പാൽപ്പമായി ചേർത്ത് കൊടുത്തു കട്ടയൊന്നുമില്ലാതെ ഇളക്കി കൊടുക്കുക, ഒരു വിസ്ക് ഉപയോഗിച്ച് ഇളക്കിക്കൊടുത്താൽ നല്ല സ്മൂത്ത് ആയിട്ടുള്ള ക്രീം തയാറാക്കാൻ പറ്റും.
ഇനി ഈ ക്രീമിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കന്റെ മിക്സ് ചേർത്ത് അതിലേക്ക് കുറച്ചു ഗരം മസാലയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.
ഈ മിക്സ് ചെറിയ ഉരുളകളാക്കി കയ്യിൽ എടുത്തു കട്‌ലറ്റ് രൂപത്തിൽ എടുത്തു നേരത്തെ മാറ്റി വെച്ചിട്ടുള്ള മുട്ടയുടെ മിക്സിൽ മുക്കി വറുത്ത സെമിയത്തിൽ കോട്ട് ചെയ്തെടുത്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക, നല്ല ടേസ്റ്റ് ആയിട്ടുള്ള റഷ്യൻ കട്‌ലറ്റ് തയ്യാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.