നോമ്പ് കാലത്തു വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കുന്നവർക്ക് പെട്ടെന്ന് തയാറാക്കാൻ പറ്റിയ ഒരു കിടിലൻ വിഭവം തന്നെയാണ് ക്രീമി ബ്രഡ് സ്ക്രമ്പ്ഷസ്. വീടുകളിൽ ലഭ്യമാവുന്ന ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ വിഭവം പരിചയപ്പെടാം.
ക്രീമി ബ്രഡ് സ്ക്രമ്പ്ഷസ് ഉണ്ടാക്കാൻ ആദ്യം ചെറുതായി കട്ട് ചെയ്ത ചിക്കനിലേക്ക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,സോയാസോസ്, കാശ്മീരി ചില്ലി പൗഡർ, ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കി ഒരു 15 മിനിറ്റ് മാരിനേറ്റ് ചെയ്തു മാറ്റിവെക്കുക. ശേഷം ബ്രെഡിനെ ചെറിയ ക്യൂബ് രൂപത്തിൽ കട്ട് ചെയ്യുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടേബിൾസ്പൂൺ ബട്ടർ ചേർത്ത് കട്ട് ചെയ്ത ബ്രഡും ചേർത്ത് ലൈറ്റ് ബ്രൗൺ കളർ ആവുന്നത് വരെ ടോസ്റ്റ് ചെയ്തെടുക്കാം.
മാരിനേറ്റ് ചെയ്ത ചിക്കൻ ഒരു പാൻ ചൂടാക്കി ഒരു ടേബിൾസ്പൂൺ ബട്ടർ ചേർത്ത് തവ ഫ്രൈ ചെയ്തെടുക്കുക. ശേഷം സോസ് ഉണ്ടാക്കി എടുക്കാം. ഒരു സോസ് പാനിൽ ഒരു ടേബിൾസ്പൂൺ ബട്ടർ ചേർത്ത് ചൂടാക്കി ചെറുതായി കൊത്തി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മൈദ ചേർത്ത് പച്ചമണം മാറുന്ന വരെ ഇളക്കി യോജിപ്പിച്ചശേഷം അരക്കപ്പ് പാൽ ഒഴിച്ചു തിളപ്പിക്കാം. തിളച്ചു വരുന്ന സമയം ചെറുതായി കട്ട് ചെയ്ത കാപ്സികം ചേർത്ത് മിക്സ് ആക്കി കുരുമുളക് പൊടി, ഒറിഗാനോ, ചില്ലി േഫ്ലക്സ്, ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ മോസറല്ല ചീസ് ചേർത്ത്, മിക്സ് ആക്കി കൂടുതൽ കട്ടിയോ ലൂസോ അല്ലാത്ത സോസ് തയാറാക്കാം. ശേഷം, ഇതെല്ലം സെറ്റ് ചെയ്തെടുക്കാം.
പാൻ അല്ലെങ്കിൽ ബേക്കിങ് ട്രേയിലേക്ക് നേരത്തേ തയാറാക്കിയ സോസിന്റെ ഒരു കാൽ ഭാഗം നിരത്തി സ്പ്രെഡ് ചെയ്തു കൊടുക്കുക. ശേഷം ടോസ്റ്റ് ചെയ്ത ബ്രഡ് മുഴുവനായും നിരത്തുക. അതിന്റെ മുകളിലായി ഫ്രൈ ചെയ്ത ചിക്കന്റെ ഹാഫ് ഭാഗം നിരത്തി ഇടുക. അതിന്റെ മുകളിലായി ബാക്കിയുള്ള സോസ് മുഴുവനായും സ്പ്രെഡ് ചെയ്യുക.
അതിനു മുകളിലായി ബാക്കിയുള്ള ചിക്കൻ നിരത്തി ആവശ്യത്തിന് മോസറല്ല ചീസും ഇട്ട് കൊടുക്കുക. ശേഷം മുകളിൽ ഒന്നോ രണ്ടോ ഒറിഗാനോയും ചില്ലി േഫ്ലക്സ് വിതറി കൊടുത്ത്, ഒരു ലിഡ് വെച്ച് കവർ ചെയ്ത് അഞ്ചു മിനിറ്റ് ചെറുതീയിൽ (ചീസ് മെല്റ്റ് ആവുന്നതു വരെ) ബേക്ക് ചെയ്തെടുക്കാം. കാണുന്ന മനോഹാരിത പോലെ കഴിക്കാനും രുചികരമാണ് ക്രീമി ബ്രഡ് സ്ക്രമ്പ്ഷസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.