ഇടക്കൊരു വെറൈറ്റി ആഗ്രഹിക്കുന്നവരാണല്ലോ നമ്മൾ. പ്രത്യേകിച്ച് അതിഥികൾ വരുമ്പോൾ. അങ്ങനെ ഉള്ള അവസരങ്ങളിൽ ഉണ്ടാക്കി എടുക്കാൻ പറ്റിയ ചിക്കന്റെ ഒരു അഡാർ ഐറ്റം.
ചിക്കൻ, ക്യാപ്സിക്കം, സവാള എന്നിവ നീളത്തിൽ അരിഞ്ഞുവെക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം മുട്ട, കോൺഫ്ളോർ, കുറച്ച് ഉപ്പ്, സോയാ സോസ്, റെഡ് ചില്ലി പേസ്റ്റ്, കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി യോജിപ്പിച്ച് ചിക്കനിൽ നന്നായി പുരട്ടി 15 മിനിട്ട് വെയ്ക്കുക.
ശേഷം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ചിക്കൻ കഷണങ്ങൾ വറുത്തുകോരി മാറ്റി വെയ്ക്കുക. പിന്നീട് വറ്റൽ മുളക്, കശുവണ്ടി പരിപ്പ് ചെറുതായി അരിഞ്ഞത് എല്ലാം ചേർത്ത് മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള, ക്യാപ്സിക്കം ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ഇതിലേയ്ക്ക് ബാക്കി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റിക്കൊടുക്കണം.
ബാക്കി റെഡ് ചില്ലി പേസ്റ്റ്, സോയാ സോസ്, റ്റൊമാറ്റൊ സോസ് ഇവയും, പാകത്തിനു ഉപ്പ്, പഞ്ചസാര ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി വഴറ്റിയെടുക്കുക. കുറച്ച് കുറുകി വരുമ്പോൾ വറുത്ത് വച്ച ചിക്കൻ കഷണങ്ങൾ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തീ ഓഫ് ചെയ്യാം. സ്പ്രിങ്ങ് ഒനിയൻ അരിഞ്ഞതും ചേർത്ത് വിളമ്പാം. ഡ്രാഗൺ ചിക്കൻ തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.