ഫ്രഷ് ഫ്രൂട്​സ്​ കേക്ക് കഴിക്കാം മതിവരുവോളം...

ചേരുവകൾ:

  • മൈദ - 2 കപ്പ്
  • പഞ്ചസാര - 2 കപ്പ്
  • പൈനാപ്പിൾ - 1 കപ്പ്
  • പാൽ - അരകപ്പ്
  • മുട്ട -  3 എണ്ണം
  • ബട്ടർ, വിപ്പ്ഡ് ക്രീം - 200 ഗ്രാം
  • ബേക്കിങ്, പൗഡർ - 1 ടീ. സ്പൂൺ
  • ബേക്കിങ് സോഡ - അര ടീ.സ്പൂൺ
  • വനില എസെൻസ് - അര ടീ. സ്പൂൺ
  • കിവി, സ്‌ട്രോബെറി - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം 100ഗ്രാം ബട്ടർ, ഒന്നര കപ്പ് പൊടിച്ച പഞ്ചസാര, ഒരുനുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി രണ്ടു മിനിറ്റ് ബീറ്റ് ചെയ്യുക. ശേഷം ഇതിലേക്ക് മൈദ, ബേക്കിങ് പൗഡർ, ബേക്കിങ്​ സോഡ നന്നായി മിക്സ് ചെയ്ത് കുറച്ച് കുറച്ച് ചേർത്ത് ലോ സ്പീഡിൽ ബീറ്റ് ചെയ്യണം. ഇതിലേക്ക് ഷുഗർ സിറപ്പിൽ ഇട്ടുവെച്ച ഒരു കപ്പ് പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കിയത്, പാൽ എന്നിവ ചേർത്ത് ലോ സ്പീഡിൽ ബീറ്റ് ചെയ്യണം.

ശേഷം ബട്ടർ പുരട്ടിയ കേക്ക് ടിന്നിൽ ഒഴിച്ച് 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 30 മുതൽ 35 മിനിറ്റ് വരെ ബേക്ക് ചെയ്യാം. കേക്കിന്‍റെ ചൂട് പോയതിന് ശേഷം വിപ്​ഡ്​ ക്രീം ആവശ്യത്തിന് പൊടിച്ച പഞ്ചസാര, വനില എസ്സെൻസ് എന്നിവ ചേർത്ത് അടിച്ചെടുത്ത് കേക്കിന് മുകളിൽ ഒരു സ്പാറ്റുല കൊണ്ട് തേച്ചുപിടിപ്പിച്ച് മുകളിൽ ഷുഗർ സിറപ്പിൽ ഇട്ടുവെച്ച ഇഷ്ടമുള്ള ഫ്രഷ് ഫ്രൂട്‌സ് കൊണ്ട് ഗാർണിഷ് ചെയ്ത് ഫ്രിഡ്ജിൽ വെച്ച് ഒന്ന് സെറ്റായതിന് ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് വിളമ്പാം.

Tags:    
News Summary - Fresh Fruits Cake Recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.