1. ചിക്കൻ - 500 ഗ്രാം
2. പൊട്ടറ്റോ - 200 ഗ്രാം
3. കസ് ലീവ്സ് - 4 എണ്ണം
4. കാരറ്റ് - 2 എണ്ണം
5. ചെറുനാരങ്ങ - 1 എണ്ണം
6. പച്ചമുളക് - 2 എണ്ണം
7. സ്ട്രോബെറി - 8 എണ്ണം
8. ഒലിവ് ഓയിൽ - 1 ടേബിൾ സ്പൂൺ
9. ബട്ടർ - 1 ടേബിൾ സ്പൂൺ
10. ഉപ്പ്, കുരുമുളക്- ആവശ്യത്തിന്
എല്ലില്ലാത്ത ചിക്കൻ, ഉരുളക്കിഴങ്ങ് എന്നിവ ചതുരാകൃതിയിൽ മുറിച്ച് ഉപ്പ്, കുരുമുളക് പൊടി, ചെറുനാരങ്ങനീര് ചേർത്ത് അരമണിക്കൂർ മാരിനേറ്റ് ചെയ്ത് സ്റ്റ്യൂവറിൽ ചിക്കൻ കഷണം, ഉരുളക്കിഴങ്ങ് കഷണം എന്ന വിധത്തിൽ കോർത്ത് പാനിൽ ബട്ടർ ചേർത്ത് ചൂടാകുമ്പോൾ ഗ്രിൽഡ് ചെയ്ത് മാറ്റിവെക്കുക.
ശേഷം ഒരു ബൗളിൽ കസ് ലീവ്സ്, പച്ചമുളക് എന്നിവ നേരിയതായും കാരറ്റ്, സ്ട്രോബെറി, എന്നിവ ചതുരാകൃതിയിലും കട്ട് ചെയ്ത് ചേർക്കുക. ഇഷ്ടമുള്ള പച്ചക്കറികൾ ചേർക്കാം.
ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, ഒരു ടീസ്പൂൺ ചെറുനാരങ്ങനീര്, ആവശ്യത്തിന് ഉപ്പ് ചേർത്ത് ഫോർക് കൊണ്ട് നന്നായി മിക്സ് ചെയ്ത്, സെർവിങ് പ്ലേറ്റിൽ സെന്ററിൽ വെച്ച് സൈഡിൽ ഗ്രിൽഡ് ചിക്കൻ പൊട്ടറ്റോ വെച്ചതിന് ശേഷം കാരറ്റ്, സ്ട്രോബെറി കൊണ്ട് അലങ്കരിച്ച് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.