മലയാളികൾക്ക് ഇഷ്ടപ്പെട്ട ഒരു വിഭവമാണ് കൊഴുക്കട്ട. നമുക്കിഷ്ടത്തിനനുസരിച്ച് അതിന്റെ ഫില്ലിങ് മാറ്റിക്കൊടുക്കാം. ശർക്കരയും നാളികേരവും ആണ് പൊതുവെ ഉണ്ടാവാറുള്ളത്.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
വറുത്ത അരിപ്പൊടി തിളച്ച വെള്ളത്തിൽ 2 ടീസ്പൂണ്‍ വെളിച്ചെണ്ണയും ഉപ്പും ചേർത്ത് യോജിപ്പിച്ചു വെക്കുക. ശർക്കര പൊടിച്ചു 1/4 കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കാം. ഇതിലേക്ക് 1 1/2 കപ്പ് തേങ്ങ ചിരകിയത് ചേർത്ത് വെള്ളം വറ്റിച്ചെടുക്കണം. 1/4 ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടിയും ചേർക്കാം.
ചൂട് കുറഞ്ഞു തുടങ്ങിയ അരിപ്പൊടി മിശ്രിതം കുഴച്ചു മയപ്പെടുത്തി, ഓരോരോ ചെറിയ ഉരുളകള്‍ എടുത്തു കൊഴുക്കട്ടയുടെ ആകൃതി ഉണ്ടാക്കി ചൂടാറിയ ഫില്ലിങ് വച്ചു ഉരുട്ടിയെടുക്കാം. ഇനി 20 മിനിറ്റ് ആവിയില്‍ വേവിക്കുക. ഒന്ന് ചൂടാറിയിട്ട് പ്ലേറ്റിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം, ചൂടോടെ എടുത്താൽ പൊട്ടി പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.