ചക്കക്കുരു കൊണ്ടൊരു ഷേക്ക്

ചക്കക്കുരു കൊണ്ടൊരു ഷേക്ക്

ഒരുപാട് പ്രൊടീൻ സമൃദ്ധമായ ആഹാരമാണ് ചക്കക്കുരു.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യ പ്രദവുമാണ്. വെറൈറ്റി ആയി ചക്കക്കുരു കൊണ്ടൊരു ഷേക്ക് ഉണ്ടാക്കി എടുക്കാം.

ചേരുവകൾ

  • ചക്കക്കുരു തൊലി കളഞ്ഞു നന്നായി വേവിച്ചത്- ഒരു കപ്പ്
  • തിളപ്പിച്ച് തണുപ്പിച്ച പാല്- ഒരു പാക്കറ്റ്
  • ബൂസ്റ്റ്- രണ്ട് ടേബിൾ സ്പൂൺ
  • പഞ്ചസാര- മൂന്ന് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

വേവിച്ച ചക്കക്കുരു നല്ല പോലെ ചൂടാറിയാൽ പഞ്ചസാരയും കാൽ കപ്പ് പാലും ചേർത്ത് മിക്സി യിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ബാക്കി പാലും ബൂസ്റ്റും ചേർത്ത് ഒന്നു കൂടി അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ഇനി ഗ്ലാസ്സിലേക്ക് പകർന്നു മുകളിൽ അല്പം ബൂസ്റ്റ് വിതറി വിളമ്പാം.

Tags:    
News Summary - jackfruit seed milk shake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.