പ്രധാനപ്പെട്ടൊരു ജോർഡന്‍ സലാഡ് വിഭവമാണ് ഫത്തൂഷ്. നമ്മുടെ നാട്ടിലെ മഷിത്തണ്ട് ചെടിപോലെ അറബ് നാടുകളില്‍ വ്യാപകമായി കാണുന്ന 'രിജ്ല'യുടെ ഇല കൊണ്ട് ഉണ്ടാക്കുന്ന സലാഡാണിത്.
ഖുബ്സ് അല്ലെങ്കിൽ ചപ്പാത്തി -ആവശ്യത്തിന് (ഡയമണ്ട് ആകൃതിയിൽ മുറിച്ചെടുത്തിട്ട്. അൽപം എണ്ണയിൽ ഫ്രൈ ചെയ്തെടുക്കണം). രിജ്ല ഇല, പുതിനയില എന്നിവ തണ്ടുകളില്‍നിന്ന് ഓരോ ഇലയായി ഇറുത്തെടുക്കണം. കക്കിരി, തക്കാളി, കാപ്സിക്കം, ഉള്ളിത്തണ്ട്, കസ് ഇല (Litus) എന്നിവ ഡയമണ്ട് ആകൃതിയില്‍ അരിഞ്ഞെടുക്കണം.
റൊട്ടിയും അതുപോലെ ഡയമണ്ട് ആകൃതിയില്‍ അരിഞ്ഞെടുക്കണം. ശേഷം അതില്‍ ഒലിവ് എണ്ണ, ആപ്പിള്‍ വിനാഗര്‍, ഉപ്പ്, കുരുമുളക്, പഞ്ചസാര, ഉണക്ക പുതിനയില പൊടി, സുമാക്ക് പൊടി എന്നിവയുടെ മിശ്രിതം ചേര്‍ക്കണം. സലാഡ് ഫത്തൂഷ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.