മിനി ബ്രഡ് ബോക്സ്

ചേരുവകൾ:

  • സവാള ചെറുതായി അരിഞ്ഞത് -അര കപ്പ്
  • പച്ചമുളക് ചെറുതായി അരിഞ്ഞത് -ഒരു ടീസ്പൂൺ
  • ചിക്കൻ മസാല പൊടികൾ ഇട്ട് വേവിച്ച് ചെറിയ കഷ്ണങ്ങളാക്കി നുള്ളിയത് -അര കപ്പ്
  • മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
  • കുരുമുളക് പൊടി -അര ടീസ്പൂൺ
  • ഗരം മസാല -കാൽ ടീസ്പൂൺ
  • ചിക്കൻ മസാല -അര ടീസ്പൂൺ
  • ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് -അര കപ്പ്
  • കാരറ്റ് ഗ്രേറ്റ് ചെയ്തത് -കാൽ കപ്പ്
  • കറിവേപ്പില -ഒരുതണ്ട്
  • മല്ലിയില -രണ്ടുതണ്ട്
  • മയോണൈസ് -നാല് ടീസ്പൂൺ
  • ടൊമാറ്റോ സോസ് -നാല് ടീസ്പൂൺ
  • ബ്രഡ് -എട്ട് എണ്ണം
  • ബ്രഡ് പൊടി -ആവശ്യത്തിന്
  • മുട്ട -മൂന്ന് എണ്ണം
  • ഉപ്പ് -ആവശ്യത്തിന്
  • എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഫില്ലിങ്ങിനുവേണ്ടി ആദ്യം ഒരു പാനിൽ മൂന്നു ടീസ്പൂൺ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, കറിവേപ്പില ഇട്ട് രണ്ടുമിനിറ്റ് നന്നായിട്ട് വഴറ്റുക. ശേഷം ചിക്കൻ, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ഓരോന്നായി ഇട്ട് നന്നായിട്ട് വഴറ്റുക. ശേഷം ഉരുളക്കിഴങ്ങും കാരറ്റും ചേർത്ത് ഒരു മിനിറ്റ് വഴറ്റി തീ അണക്കുക. ശേഷം മല്ലിയില ഇടുക.

ഇനി രണ്ടു ബ്രഡ് എടുത്തിട്ട് ഒന്നി‍െൻറ ഒരുവശത്ത് മയോണൈസും മറ്റേതിൽ ഒരു വശത്തായി ടൊമാറ്റോ സോസും തേക്കുക. ശേഷം, ഉണ്ടാക്കിവെച്ച ഫില്ലിങ് മയോണൈസ് തേച്ചതി‍െൻറ മുകളിൽ നിരത്തിവെക്കുക. എന്നിട്ട് അടുത്ത ബ്രഡി‍െൻറ ടൊമാറ്റോ സോസ് പുരട്ടിയ ഭാഗം ഫില്ലിങ്ങി‍െൻറ മുകളിൽ വരുന്ന രീതിയിൽ വെക്കുക. സാൻഡ് വിച്ച് പോലെ. കൈെവച്ച് നന്നായിട്ട് രണ്ടു ബ്രഡും പ്രസ് ചെയ്യുക. ഇനി അത് ശ്രദ്ധിച്ച് നാല് ആയിട്ട് മുറിക്കുക. ഇതുപോലെ ബാക്കി ബ്രഡും ചെയ്തെടുക്കുക.

ഒരു പ്ലേറ്റിൽ ബ്രഡ് പൊടിയും മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ചതും നന്നായി ഇളക്കിവെക്കുക. ഇനി മുറിച്ചുെവച്ച ബ്രഡ് വിട്ടുപോവാതെ സൂക്ഷിച്ച് മുട്ടയിൽ മുക്കിയശേഷം ബ്രഡ് പൊടിയിൽ കവർ ചെയ്ത് ചൂടായ എണ്ണയിൽ ഇട്ട് ഗോൾഡൻ കളർ ആവുന്നവരെ ഡീപ് ഫ്രൈ ചെയ്തെടുക്കുക.

ഗൾഫ് മാധ്യമം 'റമദാൻ രുചി'യിലൂടെ പരിചയപ്പെടുത്തിയ വിഭവങ്ങൾ നിങ്ങൾ തയാറാക്കിയോ? എങ്കിൽ ചിത്രം 'ഗൾഫ് മാധ്യമം' ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജിൽ ടാഗ് ചെയ്ത് പങ്കുവെക്കൂ. facebook.com/gulfmadhyamamqatar // instagram.com/gulfmadhyamamqatar

Tags:    
News Summary - Mini bread box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.