ഓണം സ്പെഷ്യൽ ശർക്കര വരട്ടി

ശർക്കര വരട്ടിയുടെ ആ മധുരം ഇല്ലതെ എന്ത് ഓണം അല്ലെ...വാഴയിലയുടെ ഇടതു ഭാഗത്താണ് ഇത്‌ വിളമ്പുന്നത്.പച്ചക്കായ ശർക്കര എന്നീ ചേരുവകൾ ഉപയോഗിച്ചാണ് ഇത്‌ ഉണ്ടാക്കുന്നത്‌. ഇത്‌ ഉണ്ടാക്കാൻ പ്രയാസമാണെന്ന ധാരേണ എപ്പോഴും പുറത്തു നിന്നു വാങ്ങിക്കാറാണ് പതിവ്‌. പക്ഷെ എളുപ്പത്തിൽ തന്നെ ഇതു തയ്യാറാകാം.

ചേരുവകൾ

  • നേന്ത്രക്കായ - 3 എണ്ണം
  • ശർക്കര - 6 എണ്ണം
  • മഞ്ഞൾപ്പൊടി - 1/2 ടേബിൾ സ്പൂൺ
  • ചുക്ക് പൊടിച്ചത് - 1/2 ടേബിൾ സ്പൂൺ
  • ജീരകം പൊടിച്ചത് - 1/2 ടേബിൾ സ്പൂൺ
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നേന്ത്രക്കായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കുക. മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ അര മണിക്കൂർ വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കായ വറത്ത് കോരി മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അതിനുശേഷം അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കര പാനി ഒരു പാത്രത്തിൽ ഒഴിച്ച് ചെറിയ തീയിൽ കുറുക്കി എടുക്കുക.

കുറുകുമ്പോൾ കായ വറുത്തത് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തീ അണച്ചു ഒരു മിനിറ്റ് വയ്ക്കുക. അതിലേക്ക് ചുക്ക്, ജീരകം പൊടിച്ചത് എന്നിവ ഇട്ട് ചൂടോടു കൂടി നന്നായി ഇളക്കി കൊടുക്കുക.

Tags:    
News Summary - Onam Special Sarkara Varatti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.