ചേരുവകൾ
ചിക്കൻ ബ്രെസ്റ്റ് -200 ഗ്രാം
വെളുത്തുള്ളി -10 അല്ലി
സവാള ചെറുത് -1
പെപ്പർ പൗഡർ -3 ടേബിൾ സ്പൂൺ
ഒറിഗാനോ -കുറച്ച്
ഉപ്പ് -ആവശ്യത്തിന്
ബട്ടർ -100 ഗ്രാം
കുക്കിങ് ക്രീം -4 ടേബിൾ സ്പൂൺ
സോയ സോസ് -1/4 ടീ സ്പൂൺ
കാബേജ് ഇല- 3 എണ്ണം
മഷ്റൂം, ബ്രോക്കോളി,കാരറ്റ് -50 ഗ്രാം വീതം
തയാറാക്കുന്ന വിധം
ചിക്കനിൽ പെപ്പർ, ഉപ്പ്, ഒറിഗാനോ പുരട്ടിവെക്കുക. പാനിൽ ഒരുസ്പൂൺ ബട്ടർ ചൂടാക്കി, ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റുക. ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് ചെറിയ തീയിൽ ഗ്രിൽ ചെയ്തെടുക്കുക. നന്നായി വേവായാൽ പച്ചക്കറികൾ ചേർക്കുക. പച്ചക്കറികൾ മുക്കാൽ വേവായാൽ മതി. ഇറക്കി വെക്കാം. വേറെ ഒരു പാനിൽ ബട്ടർ ചൂടാക്കി വെളുത്തുള്ളി വഴറ്റുക, പിന്നീട് ചെറുതായി മുറിച്ച സവാള വഴറ്റുക. പിന്നീട് പെപ്പർ പൗഡർ ചേർത്ത ശേഷം കുക്കിങ് ക്രീം ചേർത്ത് വഴറ്റി പാൽ ചേർത്ത് ലൂസ് ആക്കുക. ഇതിലേക്ക് സോയ സോസ് ചേർക്കുക. ആവശ്യത്തിന് ഉപ്പുചേർക്കുക. ഇതാണ് പെപ്പർ സോസ്. ഇത് മാറ്റിവെക്കുക.
ഇനി ഒരു പാനിൽ കാബേജ് ഇലകൾ നിവർത്തി അതിൽ ചിക്കനും വെജിറ്റബിൾസും വെക്കുക. മീതെ പെപ്പർ സോസ് ഒഴിക്കുക. പാൻ അടുപ്പിൽ വെക്കുക. കാബേജ് ഇലകളുടെ മീതെയും താഴെയും ബട്ടർ ഒഴിക്കുക. കുറഞ്ഞ തീയിൽ വെക്കുക. തുടർന്ന് മൂടിവെക്കുക. നല്ല മണം വരുമ്പോൾ ഇറക്കിവെച്ച് ചൂടോടെ കഴിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.