മുല്ലപ്പൂവ് പുഡിങ്

മുല്ലപ്പൂവ് പുഡിങ്ങിന് എന്താ രുചി...

സുഗന്ധം കൊണ്ട് ആരുടെയും മനസ് കീഴടക്കുന്ന ഒന്നാണ് മുല്ലപ്പൂ. ഈ മുല്ലപ്പൂ ഉപയോഗിച്ച് രുചികരമായ പുഡിങ് തയാറാക്കാം.

ആവശ്യമുള്ള സാധനങ്ങൾ:

  • മുല്ലപ്പൂവ് - 20 ഗ്രാം
  • പാൽ - 400 മി.ലി
  • പഞ്ചസാര - 40 ഗ്രാം
  • ഫ്രഷ് ക്രീം - 100 മില്ലി
  • ചൈനാ ഗ്രാസ് - 10 ഗ്രാം

തയാറാക്കുന്നവിധം:

മുല്ലപ്പൂവ് പാലിൽ കുതിർത്ത് ഒരു രാത്രി ഫ്രിഡ്ജിൽ അടച്ചു മൂടിവെക്കുക. ചൈനാ ഗ്രാസ് തണുത്ത വെള്ളത്തിൽ ഇട്ട് അലിയിച്ചു വെക്കുക. പാലിൽ നിന്നും പൂവ് അരിച്ചുമാറ്റുക. എന്നിട്ട് പഞ്ചസാര കൂടെ ചേർത്ത് അടുപ്പിൽവെച്ച് തിളപ്പിക്കുക. ഒന്ന് കുറുകി വരുമ്പോൾ ചൈന ഗ്രാസ് കൂടെ ചേർത്ത് ഇളക്കി ഇറക്കിവെക്കുക. പകുതി തണുക്കുമ്പോൾ ക്രീം കൂടെ ചേർത്ത് യോജിപ്പിച്ച് ഇഷ്ട്മുള്ള പാത്രങ്ങളിൽ ഒഴിച്ച് തണുപ്പിച്ച് ഉപയോഗിക്കുക.

Tags:    
News Summary - Special Jasmine Pudding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.