നോമ്പ് തുറക്ക് എളുപ്പത്തിൽ തയാറാക്കുന്ന ഒരു പാനീയമാണ് തരിക്കഞ്ഞി. ദഹനപ്രക്രിയക്ക് സഹായകരവും വളരെ സ്വാദിഷ്ടവുമായ തരിക്കഞ്ഞി തയ്യാറാക്കുന്നത് അറിയാം.
ഒരു പാനിൽ നെയ്യ് ചൂടാക്കി റവ വറുത്തെടുക്കുക. ഇളം ബ്രൗൺ നിറം ആവുമ്പോൾ മാറ്റി വെക്കാം. തേങ്ങാപ്പാൽ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് പഞ്ചസാര, ഉപ്പും ,ഏലക്കായും ചേർത്ത് തിളപ്പിക്കുക. തേങ്ങാപ്പാൽ തിളച്ചു വരുമ്പോൾ അതിലേക്ക് വറത്തു വെച്ച റവ ചേർക്കുക. 3-4 മിനിറ്റ് തിളച്ചു കഴിഞ്ഞാൽ തീ ചെറുതാക്കി ഒന്നാം പാൽ ചേർക്കുക. ഒന്നാം പാൽ ചേർത്ത ശേഷം തിളപ്പിക്കരുത്. ഗ്യാസ് ഓഫ് ചെയ്യുക.
ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അതിൽ ഉണക്ക മുന്തിരി, അണ്ടിപരിപ്പ് വറത്തെടുക്കുക. ശേഷം ഉള്ളി അറിഞ്ഞത് വറക്കുക. ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ്, ഉള്ളി എന്നിവ തരി കഞ്ഞിയിലേക്കു ചേർത്ത് നന്നായി ഇളക്കുക. ചൂടോടെയോ, തണുപ്പിച്ചോ കഴിക്കാവുന്നതാണ്. ആരോഗ്യത്തിനും നല്ലതാണ്.എല്ലാരും ട്രൈ ചെയ്തു നോക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.