ഈ സാലഡ് സൂപ്പറാട്ടോ...

ശരീരത്തിന് തണുപ്പ് നൽകുന്നതും ആശ്വാസം നൽകുന്നതും ആണ് സാലഡുകൾ. ഒരുപാട് സാലഡുകൾ ഉണ്ട്.പപ്പായ കൊണ്ടുള്ള സാലഡ് തയ്യാറാക്കാം.

ചേരുവകൾ

  • പപ്പായ- നൂറ് ഗ്രാം
  • ചെറി തക്കാളി-15 ഗ്രാം
  • ബീൻസ്-20 ഗ്രാം
  • പീനട്ട് ചതച്ചത്-അഞ്ചെണ്ണം
  • ഡ്രെസ്സിങ്ങിന്
  • വെളുത്തുള്ളി അരിഞ്ഞത്- അഞ്ച് ഗ്രാം
  • മല്ലിയില അരിഞ്ഞത്- രണ്ട് ഗ്രാം
  • തായ് ചില്ലി അരിഞ്ഞത് -മൂന്ന് ഗ്രാം
  • ഫിഷ് സോസ്- 10 ഗ്രാം
  • ലൈം ജ്യൂസ്-10 മില്ലിലിറ്റർ
  • വാളൻപുളി സോസ്- അഞ്ച് ഗ്രാം
  • ഉപ്പ്- അല്പം

തയ്യാറാക്കുന്ന വിധം

ഒരു പീലർ ഉപയോഗിച്ച് പപ്പായ തൊലി പൊളിച്ചുമാറ്റുക. ഇത് ചീകിയെടുത്ത് തണുത്ത വെള്ളം ചേർക്കുക.

ബീൻസ് അരിഞ്ഞ് മാറ്റിവെക്കുക. ചെറി തക്കാളി പകുതിയാക്കി മുറിച്ചുവെക്കുക.

ഡ്രെസ്സിങ്ങിനുള്ള ചേരുവകൾ എല്ലാം ചേർത്ത് ചതച്ച് കുഴമ്പാക്കുക. ഇതിലേക്ക് പപ്പായ ചീകിയെടുത്തതും ചെറി തക്കാളിയും ബീൻസും ചേർക്കുക.

ഇത് ഡ്രെസ്സിങ് ചേരുവകളിലേക്ക് നന്നായി മിക്സ് ചെയ്യണം. ചതച്ച പീനട്ട് ഇതിലേക്ക് ചേർക്കുക. തണുപ്പോടെ വിളമ്പാം.

Tags:    
News Summary - ​This salad is super

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.