കല്ലാണ് വീടിന്‍െറ മാംസം. അതിന് മേന്‍മ കൂടും തോറും നിര്‍മിതിയുടെ നട്ടെല്ലുറപ്പും ആയുസും വര്‍ധിക്കും. ആധുനികതയുടെ കാലത്ത് പുത്തന്‍ ബദലുകളേറെ വന്നിട്ടും കേരളത്തിന്‍െറ, പ്രത്യേകിച്ച് വെട്ടുകല്ല് കിട്ടാത്തിടങ്ങളുടെ മനസ് ചുടുകല്ലിനൊപ്പമാണ്. ചുവന്ന ഇഷ്ടികകളില്‍ കെട്ടിപ്പൊങ്ങുന്ന വീടുകളുടെ കാഴ്ച ആനന്ദകരമെന്ന് ഒരിക്കലെങ്കിലും വീടുവെച്ച ആരും പറയും. സിമന്‍റ് ബ്ളോക്കുകള്‍ക്ക് ഈ വികാരം ജനിപ്പിക്കാന്‍ ശേഷിയില്ളെന്നും അനുഭവസ്ഥര്‍. സിമന്‍റ് ബ്ളോക്കുകള്‍ കൊണ്ടുണ്ടാക്കിയതെന്ന ഒറ്റക്കാരണത്താല്‍ മാത്രം ഫ്ളാറ്റുകള്‍ വാങ്ങാത്തവരുമെത്രയോ.
ഗൃഹാതുരതയുടെ വന്‍ സ്രോതസാണെങ്കിലും ഇഷ്ടികയുടെ ഗുണമേന്‍മ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിദഗ്ധര്‍ക്ക് ഒറ്റനോട്ടത്തിലും സാധാരണക്കാര്‍ക്ക് സൂക്ഷ്മ പരിശോധനയിലൂടെയും ഇഷ്ടികയുടെ നിലവാരം അറിയാനാകും. ഒരിക്കലും തകരാത്ത വിശ്വാസത്തിന്‍െറ മുദ്രയുള്ള കല്ലുകളുണ്ടാക്കുന്ന ചിലയിടങ്ങളുണ്ട് നമ്മുടെ പരിസരങ്ങളില്‍. അവിടെ നമുക്ക് ഒന്നും നോക്കാനില്ല. കാലങ്ങളായി ആര്‍ജിച്ച വിശ്വാസ്യത കൊണ്ടാണത്. ബിരിയാണിക്ക് കോഴിക്കോടും കേക്കിന് തലശേരിയും പോലെ ഇഷ്ടികക്ക് ഒപ്പം വെക്കാവുന്ന പേരാണ് തോവാള. നല്ല ഇഷ്ടികയുടെ പര്യായമാണ് പതിറ്റാണ്ടുകളായി തോവാള കല്ലുകള്‍. തമിഴ്നാട്ടിലെ നാഗര്‍കോിലിന് സമീപത്തെ തോവാളയില്‍ ഉല്‍പാദിപ്പിക്കുന്ന ഇഷ്ടികയുടെ പ്രധാന വിപണി തെക്കന്‍ കേരളമാണ്. നാടുകള്‍ കടന്ന് തോവാളയിലത്തെി, ഒപ്പം നിന്ന് ഇഷ്ടിക നിര്‍മിച്ച് കൊണ്ടുപോകുന്ന മധ്യ കേരളക്കാരുമുണ്ട്. ഇനി തോവാളയിലേക്ക്.
പൂക്കളുടെ മണമാണ് തോവാളയിലെ കാറ്റിന്.
സൂര്യകാന്തിയും, ജമന്തിയും, മുല്ലയും വിരിയുന്ന മണ്ണിനാകട്ടെ ചെഞ്ചോര നിറവും. ആര്‍ദ്രമായ മണ്ണായത് കൊണ്ടാകാം ഇവിടെ മറ്റെന്തിനേക്കാളും കുടുതല്‍ പൂക്കള്‍ വിരിയുന്നത്. ഈ മണ്ണ് കുഴച്ചുണ്ടാക്കുന്നതാണ് പ്രശസ്തമായി തോവാള ഇഷ്ടികകളും.
തോവാള ഇഷ്ടികയ്ക്കുളള പ്രത്യേകത അവിടത്തെ മണ്ണില്‍ അടങ്ങിയ ഇരുമ്പിന്‍്റെ അംശമാണെന്നാണ് വിദഗ്ധ മതം. തോവാളയില്‍ ഇഷ്ടിക നിര്‍മ്മാണത്തിന് നാലുതരം മണ്ണുകളുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്.ഒരു ദിവസം കുഴച്ചിടുന്ന മണ്ണ്് പിറ്റേ ദിവസം മുതല്‍ മോള്‍ഡുകള്‍ ഉപയോഗിച്ച്്് പച്ചകട്ടയായി അറുത്തെടുക്കുന്നു.ആദ്യം ഒന്നുരണ്ട്് ദിവസം വെയിലത്ത്് ഉണക്കും. തുടര്‍ന്ന്്് ഇരുപത്്് ദിവസം നിഴലുണക്കിയശേഷമാണ് ചൂളയില്‍ അടുക്കി വിറക് ഉപയോഗിച്ച് ചുടുന്നത്. നാലു ദിവസം കൊണ്ട് ഈ പ്രക്രിയ പൂര്‍ത്തിയാവും.ഒരു ചൂളയില്‍ വലുപ്പമനുസരിച്ച് 37000 മുതല്‍ 80000 വരെ കല്ലുകള്‍ ചുട്ടെടുക്കും.
ആയിരത്തോളം ചൂളകളാണ് കന്യാകുമാരിജില്ലയില്‍ പല സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്നത്.
പ്രതിസന്ധികാലം
നാഞ്ചിനാടന്‍ ഗ്രാമങ്ങളില്‍ ഒരു കാലത്ത്് തഴച്ചുവളര്‍ന്നിരുന്ന ഇഷ്ടിക വ്യവസായം ഇന്ന്്് പ്രതിസന്ധിയുടെ വക്കിലാണ്. അതിനു കാരണങ്ങള്‍ പലതാണ്. നിര്‍മാണ മേഖലയില്‍ ഇഷ്ടികക്ക് പകരം ഹോളോ ബ്രിക്സും,സിമന്‍്റ്് ഇഷ്ടികയും സ്ഥാനം ഉറപ്പിച്ചപ്പോള്‍ ചുടുകട്ടയുടെ ആവശ്യം കുറഞ്ഞതായി 40 വര്‍ഷമായി നാഗര്‍കോവില്‍-തിരുനെല്‍വേലി ദേശീയപാതയില്‍ തോവാളക്ക് സമീപം ചൂള നടത്തുന്ന രാജ പറയുന്നു. ദിനംപ്രതി നിരവധി പ്രതിസന്ധികളാണ് ഈ തൊഴില്‍ മേഖലയിലേക്ക് കടന്ന് വരുന്നത്. മറ്റ് ജോലികള്‍ അറിയാത്തതുകൊണ്ടും ഈ തൊഴിലില്‍ അകപ്പെട്ടുപോയതുകൊണ്ടും ഒഴിഞ്ഞു മാറാന്‍ കഴിയാത്തവരാണ് ശേഷിക്കുന്നവരിലധികവും.
കന്യാകുമാരിജില്ലയില്‍ ചൂള ഉടമകള്‍ അനുഭവിക്കുന്ന വലിയ പ്രതിസന്ധി ഇഷ്ടിക നിര്‍മ്മാണത്തിനാവശ്യമായ പ്രധാന അസംസ്കൃതവസ്തുവായ മണ്ണ് ലഭിക്കുന്നില്ല എന്നതാണ്. മണ്ണിനായി തമിഴ്നാട് സര്‍ക്കാര്‍ പാസ്സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജില്ലയില്‍ നിന്നും വേണ്ടത്ര എടുക്കാനാകുന്നില്ല. കൃഷിക്ക്് അനുയോജ്യമല്ലാത്ത സ്വന്തം സ്ഥലത്തുനിന്നും മണ്ണ്് എടുക്കുകയാണെങ്കില്‍ അതും റവന്യൂ അധികൃതര്‍ പിടിച്ചുകൊണ്ടുപോകുന്നു. ഇപ്പോള്‍ തിരുനെല്‍വേലി ജില്ലയില്‍ നിന്നും പാസ്സ് മുഖേനയാണ്മണ്ണെത്തിക്കുന്നത്. ഒരു യൂനിററ് മണ്ണിന് 1400 രൂപയാണ്് വില.ഇതില്‍ ആയിരം ഇഷ്ടികള്‍ നിര്‍മിക്കാം. ഇഷ്ടിക ചുടാന്‍ ആവശ്യമായ ഒരു ടണ്‍ വിറകിന് വില 2300 രൂപ. അഞ്ഞൂറ് കല്ലറുക്കുന്ന ഒരു തൊഴിലാളിക്ക് ശമ്പളം മുന്നൂറുരൂപയാണ്. ഇതെല്ലാം കഴിഞ്ഞ് ഒരു ഇഷ്ടികക്ക് ലഭിക്കുന്നതാകട്ടെ 3.80 രൂപമുതല്‍ 4 രൂപവരെയും. മഴക്കാലമാണെങ്കില്‍ പറയേണ്ടതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.