വീട് നിര്‍മാണത്തിലെ സൂപ്പര്‍ സ്റ്റാറാണ് മരം. ചെലവുകുറക്കാനായി മരമില്ലാതെ വീടു പണിയാമെങ്കിലും മരമില്ളെങ്കില്‍ ആ വീടിന് ജീവന്‍ തന്നെയില്ളെന്നാണ് പഴമക്കാര്‍ പറയാറ്. ഇരുമ്പും പാറയും സിമന്‍റും നിറങ്ങളും മാര്‍ബിളും വാരിപ്പൂശി നില്‍ക്കുന്ന വീട്ടില്‍ പ്രകൃതിയിലേക്കുള്ള തണുപ്പുപാലമാകുന്നു മരപ്പണികള്‍. പാര്‍ക്കാനുള്ള ഇടത്തെ ജീവന്‍െറ തുടിപ്പാണ് മര ഉരുപ്പടികളെന്ന് ലളിത സാരം.
വീടിന്‍െറ ആകെ ചെലവിന്‍െറ 20 ശതമാനത്തിലേറെ തടിപ്പണികള്‍ക്കായി ഉപയോഗിക്കുന്നുവെന്നാണ് ഇപ്പോഴത്തെ കണക്ക്. വാതിലുകളിലും ജനലുകളിലും തുടങ്ങി വീടിന്‍െറ നിലം തടിപാകുന്നിടത്ത് വരെ എത്തിയിരിക്കുന്നു പുതുകാലത്ത് മരത്തോടുള്ള കാതല്‍!
തടികള്‍ പലതുണ്ട് നമ്മുടെ നാട്ടില്‍. എല്ലാവര്‍ക്കും കൂടുതലിഷ്ടം തേക്കിനോടാണെങ്കിലും മഹാഗണി, പ്ളാവ്, അയനിപ്ളാവ് എന്ന ആഞ്ഞിലി, അക്കേഷ്യ തുടങ്ങി ചെറുതും വലുതുമായ മരങ്ങള്‍ ഇഷ്ടംപോലെയുണ്ട്. വിലയില്‍ സാധാരണക്കാരനോടു ചേര്‍ന്നുനില്‍ക്കുന്ന കരിവാക, നാടന്‍ ഇരൂള്‍ തുടങ്ങിയവയുമുണ്ട് വീട്ടാവശ്യങ്ങള്‍ക്ക്. വേങ്ങ, കയനി, വേപ്പ് തുടങ്ങിയ മറ്റുചില നാടന്‍ മരങ്ങളും ജനലുകള്‍ക്കും വാതില്‍കട്ടിലകള്‍ക്കും നല്ലതാണ്.
ഇക്കൂട്ടത്തില്‍ ഒരു സൂപ്പര്‍താരം കൂടിയുണ്ട്- പിന്‍കോഡ. ആള്‍ വിദേശിയാണ്. മലേഷ്യന്‍ ഇരുള്‍, ചെറുതേക്ക് തുടങ്ങിയ വിളിപ്പേരുകള്‍ കൂടിയുള്ള പിന്‍കോഡക്കാണ് ചിലയിടങ്ങളിലെങ്കിലും ഇപ്പോള്‍ മരപ്പണിയില്‍ ഏറ്റവും തിരക്ക്.
പ്ളാവ് പണ്ടായിരുന്നു കൂടുതല്‍ ഉപയോഗിച്ചിരുന്നത്. മൂത്തപ്ളാവ് ആണെങ്കില്‍ വളരെ നല്ലതാണ്്.
ഓരോ തടിക്കുമുണ്ട് എന്തെങ്കിലും വിശേഷങ്ങള്‍. ഇന്ന ഉരുപ്പടിക്ക് ഇന്ന മരം എന്ന രീതിയില്‍ ആലോചനാപൂര്‍വം നീങ്ങണം എന്നേയുള്ളൂ. ഫൗണ്ടേഷന്‍ കടന്ന് ലിന്‍റല്‍ സ്റ്റേജ് എത്തിയാല്‍ മരപ്പണികള്‍ ആലോചിച്ചു തുടങ്ങാം.
വീടിന്‍െറ പ്ളാന്‍ അനുസരിച്ച് വാതില്‍, ജനല്‍, മരം ആവശ്യമായി വരുന്ന മറ്റിടങ്ങള്‍ എന്നിവ കണക്കുകൂട്ടി എന്‍ജിനീയര്‍ തന്നെയോ അല്ളെങ്കില്‍ നല്ളൊരു ആശാരിയോ ആവശ്യമായ തടിയുടെ കണക്ക് തരും. പിന്നെയാണ് മരമറിവ് ആവശ്യമായി വരുന്ന മരം വാങ്ങല്‍. മരം വാങ്ങി/അല്ളെങ്കില്‍ സ്വന്തമായുള്ള മരം ഈര്‍ച്ച മില്ലില്‍ കൊടുത്ത് ആവശ്യാനുസരണം ഈര്‍ന്നെടുക്കാം. മരമില്ലിലേക്ക് പുറപ്പെടുംമുമ്പ് ഈര്‍ച്ച നടത്തേണ്ട അളവുകള്‍ കരുതിവെക്കണം.
ആഞ്ഞിലിയെന്ന അയനിപ്ളാവ് നല്ല ഉറപ്പുള്ള മരമാണ്. മണ്ണിലിട്ടാലും ഒന്നും പറ്റില്ല. എത്ര മൂപ്പുണ്ടെങ്കിലും വെയിലേറ്റാലും മറ്റും ഇത് വളയും. അത് കൊണ്ട് ജനാലക്കൊന്നും നന്നല്ല. ഉപ്പുരസമാണീ മരത്തിന്. അതുകൊണ്ട് തന്നെ കമ്പി തുരുമ്പ് പിടിക്കാനും സാധ്യത.
മരം വാങ്ങുമ്പോള്‍
കബളിപ്പിക്കപ്പെടാന്‍ നല്ല സാധ്യതകള്‍ ഉള്ള മേഖലയാണിത്. തഴക്കവും പഴക്കവുമുള്ള ഒരാശാരിയോ മരത്തെ അറിയുന്ന സ്വന്തക്കാരോ ഒപ്പമുണ്ടാവുന്നത് നല്ലത്.
> മരത്തിന്‍െറ മൂപ്പ് തന്നെ പ്രധാനം. പ്ളാന്‍േറഷനില്‍നിന്ന് വാങ്ങുന്ന മരത്തിന്‍െറ ജനനത്തീയതി വരെ കുറിച്ചുകിട്ടും. നല്ല മൂപ്പത്തെിയ മരത്തിന് പല ഗുണഗണങ്ങളുമുണ്ട്. ഈടും ഉറപ്പുമുണ്ടാകും ഇവക്ക്. മൂപ്പത്തൊതെ മുറിച്ചതെങ്കില്‍ ഉറപ്പ് നന്നെ കുറവാകും.
> കേട് ഉണ്ടോ എന്ന് നോക്കണം. ചിലപ്പോള്‍ ഒറ്റക്കാഴ്ചയില്‍ തന്നെ ഇത് തിരിഞ്ഞ് കിട്ടും. മുറി വെയ്സ്റ്റ് വരില്ല എന്നുറപ്പിക്കണം. തടിയില്‍ വെള്ള ഉണ്ടോ എന്ന് നോക്കണം. പ്ളാവ്, അയനി തുടങ്ങിയ മരങ്ങള്‍ ഇപ്പോള്‍ ഡ്രസ്ചെയ്താണ് വരുന്നത്. വെള്ള കാണാനുണ്ടാകില്ല.
> നല്ല ഉരുളിച്ച ഉള്ള മരങ്ങള്‍ നോക്കി വാങ്ങണം. വളവും തിരിവുമുള്ള മരം വാങ്ങിയാല്‍ നഷ്ടക്കച്ചവടമാകും. ധാരാളം വെയ്സ്റ്റ് ഉണ്ടാകും. ചൊവ്വുള്ള തടി വാങ്ങണമെന്ന് മറ്റൊരു പറച്ചില്‍. അതായത് രണ്ട് തലയും ഏകദേശം ഒരേ തടിയും വണ്ണവും ആകണം.
> മരത്തിന്‍െറ ആകൃതിയും ഉരുളിച്ചയും പ്രധാനമാണ്. ഷെയ്പ് ഇല്ലാത്ത മരം വില കുറച്ച് കിട്ടിയേക്കാം. പക്ഷേ, വില കൂടിയാലും വൃത്താകൃതിയുള്ള മരം വാങ്ങിയാല്‍ അത് തന്നെയാകും ലാഭം.
> മരം കട്ട് ചെയ്ത ഭാഗത്ത് ഒരു വയറ് കാണും (Centre Heart എന്നറിയപ്പെടും). മരം ഭക്ഷണം വലിച്ചെടുക്കുന്ന ഈ ഭാഗം നല്ലപോലെ നോക്കണം. കേടുപാടുകള്‍ ഉണ്ടാകാം. വശങ്ങളിലെ കൊമ്പുകളിലൂടെ വെള്ളം ഇറങ്ങിയിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം. കമ്പ് മുറിച്ച ഭാഗത്ത് പൂപ്പല്‍ പിടിച്ച് കേടാകാന്‍ സാധ്യത.
>36 ഇഞ്ചിന് മുകളിലെങ്കിലും വ്യാസമുള്ള മരമേ എടുക്കാവൂ. വെയ്സ്റ്റ് കുറയും. നല്ല കാഴ്ച സുഖം തരുന്ന കാതല്‍ പാടുകളുണ്ടായാല്‍ ഉഷാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.