ചിലര്‍ക്ക് എങ്ങെനെയെങ്കിലും ഒരു വീടായാല്‍ മതി. മറ്റു ചിലര്‍ക്ക് ഒരു തൈ നട്ട് അതിനെ മനോഹരമായി പരിപാലിച്ച് വലുതാക്കി മധുരമുള്ള പഴം കഴിക്കുന്നതുപോലെയാണ് വീടൊരുക്കല്‍.. ഇനിയും ചിലര്‍ക്ക് ഒരു കവിത എഴുതുന്നതുപോലെയോ ഒരു മനോഹരമായ ചിത്രം വരയ്ക്കുന്നതുപോലെയോ..
കോഴിക്കോട് വേങ്ങേരിയില്‍ ഏഴു സെന്‍റ് സ്ഥലത്ത് 1400 സ്ക്വയര്‍ഫീറ്റില്‍ തീര്‍ത്ത ഈ വീടിന് ഒരുപിടി പ്രത്യേകതകള്‍ ഉണ്ട്.
താരതമ്യേന ഇത്തരമൊരു വീടിനുവേണ്ട കാശിറക്കാതെ തന്നെ വീട്ടുടമയും മാധ്യമപ്രവര്‍ത്തകനുമായ ഷാജഹാന്‍ ഏറെ സൗകര്യങ്ങളുള്ള വീടൊരുക്കിയിരിക്കുന്നു.
കേവലം ഒരു വര്‍ഷം മാത്രം നീണ്ടു നിന്ന അന്വേഷണത്തിന്‍റെ ഫലമായി വീടു നിര്‍മാണത്തിനുവേണ്ട നല്ല ചേരുവകള്‍ സമര്‍ഥമായി കണ്ടത്തെി ഷാജഹാന്‍.
എഞ്ചിനീയറുടെയും ഡിസൈനറുടെയും റോള്‍ സ്വയം ഏറ്റെടുത്തതോടെ ഒതുങ്ങുന്ന ബജറ്റില്‍ ആഗ്രഹിച്ചതുപോലൊരു വീട് ഷാജഹാനും കുടുംബവും സ്വന്തമാക്കി.
കണ്ടാല്‍ പത്ത് സെന്‍റിലാണ് ഈ വീട് നില്‍ക്കുന്നതന്നെതാണ് ഏഴു സെന്‍റു വീടിന്‍റെ വലിയൊരു നേട്ടം.
താഴെ നിലയില്‍ 144 സ്ക്വയര്‍ഫീറ്റ് വരുന്ന രണ്ട് ബെഡ്റൂമുകള്‍,ലിവിങ് -ഡൈനിങ് റൂമുകള്‍, സിറ്റ് ഒൗട്ട്,കിച്ചണ്‍ എന്നിവയും മുകളില്‍ 180 സ്ക്വയര്‍ഫീറ്റിന്‍റെ ഒരൊറ്റ മുറിയും ഒരു വരാന്തയും അടങ്ങുന്നു. മുകളിലെ ഒറ്റ മുറിക്കുമുണ്ട് പ്രത്യേകത. എട്ടു കിളിവാതിലുകള്‍ ഉള്ള ബാത്ത് അറ്റാച്ച്ഡ് ആയ ഈ മുറിയെ സൗകര്യംപോലെ ബെഡ് റൂമായും സ്റ്റുഡിയോയും ഹോം തിയേറ്റര്‍ ആയും ആയും പരിവര്‍ത്തിപ്പിക്കാം.
ചുവരുകള്‍: ലാറ്ററൈറ്റ് ചെങ്കല്ലാണ് ചുവരിന് ഉപയോഗിച്ചത്. സാധാരണ ഈ കല്ല് പടവു ചെയ്യുമ്പോള്‍ ചെലവ് കൂടും. കല്ല് പ്രത്യേക തരത്തില്‍ ചേര്‍ത്ത് വെച്ചുള്ള ഈ നിര്‍മാണ രീതി വിദഗ്ധരായ ജോലിക്കാരെ കൊണ്ട് ചെയ്യിക്കേണ്ടതാണ്. എന്നാല്‍, ഷാജഹാന്‍ അതിനു മുതിര്‍ന്നില്ല. ഇടക്ക് വിടവ് ഇട്ട് കല്ല് പടവു ചെയ്തു. സിമന്‍റ് ഇട്ട് വിടവുകള്‍ അടച്ചു. അതൊരു പരീക്ഷണം കൂടിയായിരുന്നു. ഫിനിഷിങ് ഇല്ലാതെ ചെയ്താല്‍ ഭംഗി കുറയുമെന്ന ധാരണയെ അത് പൊളിച്ചു. മറിച്ച് വേറിട്ട കാഴ്ചാ മികവ് കൈവരുകയായിരുന്നു ചുവരുകള്‍ക്ക്.
മരം: മലേഷ്യന്‍ ഇരൂളും വീട്ടിലെ പ്ളാവും ആണ് കട്ടിളക്കും ജനലിനും ഉപയോഗിച്ചത്. മരങ്ങള്‍ക്കും ഫര്‍ണിച്ചറിനും ഒരേ കളര്‍ നല്‍കിയതോടെ അകംകാഴ്ചയില്‍ അടുക്കും ചിട്ടയും കൈവന്നു. നോര്‍ത്തിന്ത്യന്‍ വുഡ് ആണ് ഫര്‍ണിച്ചറിന്‍റെ തടി. ഇവിടെ അധികം പരിചയമില്ലാത്തതും എന്നാല്‍, ഫര്‍ണിച്ചറിന് ഏറ്റവും അനുയോജ്യവുമാ ഗര്‍ജന്‍ വുഡ് കൊണ്ടുള്ള പൈ്ളവുഡ്. ഇതിന്‍മേല്‍ സെഡാര്‍ വെനീര്‍ (മരത്തിന്‍റെ ഷീറ്റ്) പതിച്ചപ്പോള്‍ പൊലിമയേറി.
കൈകൊണ്ട് മുറച്ചെടുത്ത കല്ലുകള്‍ ആണ് മുറ്റത്ത് പാകിയത്. വയനാട്ടില്‍ നിന്നത്തെിച്ചതാണ് ഈ കല്ല്. ഇടയില്‍ പുല്ലു പതിച്ചിരിക്കുന്നു. കല്ലിന്‍റെ മതിലിനു പകരം കരിങ്കല്‍തൂണുകള്‍ കൊണ്ട് മതില്‍ തീര്‍ത്തപ്പോള്‍ മുറ്റത്തിന്‍റെയും വീടിന്‍റെയും മുഖഛായ തന്നെ മാറി.
ഒരോ ഇഞ്ചിലും ഉടമയുടെ ആശയവും കെയ്യൊപ്പും പതിഞ്ഞ അപൂര്‍വം വീടുകളില്‍ ഒന്നാണിത്.
നല്ളൊരു പെയ്ന്‍ററും കവിയും കൂടിയായ ഷാജഹാന്‍റെ വീടിന്‍റെ കാല്‍പനിക ഭാവം കാഴ്ചക്കാരെ വിസ്മയിപ്പിച്ചില്ളെങ്കിലേ അല്‍ഭുതമുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.