ഒരു കാലത്ത് ഓടിട്ട വീടായിരുന്നു പ്രൗഡിയുടെ ലക്ഷണം. ഓലയുടെ കാലം കഴിഞ്ഞ് കോണ്‍ക്രീറ്റ് വരും വരെയുള്ള ഇടവേളയില്‍ ഓടായിരുന്നു താരം. കേരളത്തനിമയെന്ന ത് നാലുകെട്ടുകളും എട്ടുകെട്ടുക ളുമടങ്ങിയ കോവിലകങ്ങളായിരുന്നു അന്ന്. ഈ കോവിലകങ്ങളെ അതിന്‍െറ പ്രൗഡിയോടെയും സൗന്ദര്യത്തോടെയും നിലനിര്‍ത്തിയതാകട്ടെ തച്ചുശാസ്ത്രരീതികളും കൊത്തുപണികളും ഒപ്പം ഓടുകളുമാണ്. ഓടുകള്‍ കേരളത്തനിമയുടെ പ്രതീകമായി അന്ന് കണ്ടിരുന്നു. പിന്നീട് വലിയ കോവിലകങ്ങളില്‍ നിന്ന് സാധാരണക്കാരന്‍െറ ഭവനങ്ങള്‍ക്ക് വരെ ഓടുകള്‍ പ്രൗഡിയേകി. ഗൃഹാതുരത്വം എന്ന വാക്കില്‍ പോലും ഓടുമേഞ്ഞ വീടുകളെന്ന സങ്കല്‍പമാണ് നമുക്കുള്ളില്‍ ആദ്യം വരുന്നത്. ഒപ്പം ഏതു കാലാവസ്ഥക്കും ചൂടിനും ഏറെ അനുയോജ്യമായ ഒന്നായിരുന്നു ഇവ.
എന്നാല്‍, കാലം ഒരുപാട് മുന്നോട്ടുപോയി. കോണ്‍ക്രീറ്റും മറ്റ് നൂതന സംവിധാനങ്ങളും വീടുകളുടെ മേല്‍ക്കൂരയില്‍ കയറിപ്പറ്റി. ഓലമേഞ്ഞ വീടുകളില്‍ ഓടുകള്‍ വരുത്തിയ സ്വാധീനം കോണ്‍ക്രീറ്റുകളുടെ വരവോടെ പിന്‍തള്ളപ്പെട്ടു. ഇതോടെ പിന്‍തള്ളപ്പെട്ട മറ്റൊന്ന് കൂടിയുണ്ട്. ഓട് വ്യവസായം.
ഓട് നിര്‍മാണത്തിന് ആവശ്യമായ കളിമണ്ണിന്‍െറ ലഭ്യതക്കുറവും നിര്‍മാണചിലവിനുണ്ടായ വര്‍ധനവുമാണ് പ്രധാനമായും ഈ വ്യവസായത്തിന് തിരിച്ചടിയായത്. ഒപ്പം കോണ്‍ക്രീറ്റിന്‍െറ വരവും. വന്‍വ്യവസായമായിരുന്ന ഓടുനിര്‍മാണ ഫാക്ടറികളെ ആശ്രയിച്ചിരുന്നത് ആയിരക്കണക്കിന് കുടുംബാംഗങ്ങളാണ്. തൊഴിലാളികളുടെ ക്ഷാമവും ഈ വ്യവസായത്തിന് തിരിച്ചടിയായി. അതോടെ ഓടു വ്യവസായമെന്ന സങ്കല്‍പം തന്നെ മാറപ്പെട്ടു.
എന്നാല്‍, പുതിയ കാലത്തിന്‍െറ അടയാളമെന്നോളം മേച്ചില്‍ ഓടുകള്‍ ഇന്ന് അലങ്കാരവസ്തുക്കളായി കോണ്‍ക്രീറ്റ് ഭവനങ്ങളില്‍ ഇടം പിടിച്ചു. വിവിധ വലിപ്പത്തിലും രൂപത്തിലും നിറത്തിലും അവ വീണ്ടും തിരിച്ചുവരവിനായി ശ്രമം നടത്തുകയാണ്.
കോണ്‍ക്രീറ്റ് മന്ദിരങ്ങളില്‍ ഓടുകള്‍ പതിക്കുന്നത് ഭവനനിര്‍മാണ രംഗത്തുണ്ടായ ഒരു ഗുണകരമായ മാറ്റമായിരുന്നു. കേരള ശൈലിയിലെ ഭവനമെന്ന നൊസ്റ്റാള്‍ജിക് ചിന്തയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഈ കാരണം കൊണ്ട് തന്നെയാണ് നാമാവശേഷമാകേണ്ട വ്യവസായം അല്‍പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്.
ഒരുകാലത്ത് തൃശൂര്‍ ജില്ലയില്‍ മാത്രം ഏകദേശം അഞ്ഞൂറോളം ഓടുകമ്പനികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് പത്തില്‍ താഴെയായി ചുരുങ്ങി. കൊല്ലത്തും സ്ഥിതി ഇതാണ്. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര താലൂക്കിലുള്‍പ്പെടെ അമരവിളയില്‍ മാത്രമാണ് നിര്‍മാണം നടക്കുന്നത്. മനസിനും പ്രകൃതിക്കുമിണങ്ങിയ നിര്‍മാണരീതി അവലംബിച്ച് ഈ വ്യവസായത്തെ സംരക്ഷിക്കേണ്ടത് ഒരു നാടിന്‍െറ സംസ്കാരത്തെ നിലനിര്‍ത്തുന്നതിന്‍െറ ഭാഗം കൂടി ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.