കേരളത്തില്‍ എത്ര പെട്ടെന്നാണ് ഊര്‍ജത്തിന് മാറ്റം സംഭവിക്കുന്നത്. കണ്ണടച്ച് തുറക്കും മുമ്പാണ് കേരളത്തില്‍ സൗരോര്‍ജം ‘സരിതോര്‍ജ’മായി മാറിയത്. ദിവസങ്ങള്‍ക്കകം ലക്ഷങ്ങളില്‍നിന്ന് കോടികളിലേക്ക് തട്ടിപ്പ് കുതിച്ചുകയറി. സോളാര്‍ വൈദ്യുതി സംബന്ധിച്ച് സര്‍ക്കാറിനോ മറ്റ് ഏജന്‍സികള്‍ക്കോ വ്യക്തമായ നയമില്ലാത്തത് മുതലെടുക്കുകയായിരുന്നു സരിത എസ്. നായരെ പ്പോലുള്ള തട്ടിപ്പുകാര്‍. മാസം 150 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന, ഒരുകിലോവാട്ട് സൗരോര്‍ജ പ്ളാന്‍റിന് രണ്ടുലക്ഷമേ (സബ്സിഡിയില്ലാതെ) നിര്‍മാണച്ചെലവ് വരൂ എന്നിടത്താണ് പലരും ഒരു ശങ്കയുമില്ലാതെ കോടികള്‍ കൈമാറിയത്.
എല്ലാ ഉപകരണങ്ങളും സൗരോര്‍ജ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെങ്കിലും അതിനനുസരിച്ച് സോളാര്‍ പവര്‍ പ്ളാന്‍റുകള്‍ക്കും വില കൂടും.
അതുകൊണ്ട് വീട്ടിലെ, ഓഫിസിലെ, സ്ഥാപനത്തിലെ ഏതൊക്കെ ഉപകരണങ്ങള്‍ കെ.എസ്.ഇ.ബി വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കണം എന്നത് സംബന്ധിച്ച് തുടക്കത്തിലേ ധാരണയിലത്തെുക.
കറന്‍റ് കൂടുതല്‍ തിന്നുന്ന എ.സി, മോട്ടോര്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയവ സോളാര്‍ വൈദ്യുതിയിലും മറ്റുള്ളവ കെ.എസ്.ഇ.ബി വൈദ്യുതിയിലും പ്രവര്‍ത്തിപ്പിക്കുന്നത് ഗുണകരമാകും. പിന്നെ വീട്ടില്‍, ഓഫിസില്‍ എത്ര ഉപകരണങ്ങള്‍ ഉണ്ടെന്നും അവക്ക് എത്ര വാട്ട്സ് വൈദ്യുതി ചെലവാകുമെന്നും കണക്കാക്കണം.
ബള്‍ബ്, സി.എഫ്.എല്‍, ട്യൂബ് ലൈറ്റ്, ഫാന്‍, ടി.വി, ഇസ്തിരിപ്പെട്ടി, മിക്സര്‍ ഗ്രൈന്‍ഡര്‍, വാഷിങ് മെഷീന്‍, എ.സി, കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍, ഫ്രിഡ്ജ്, വാക്വം ക്ളീനര്‍ തുടങ്ങിയ ഉപകരണങ്ങള്‍ തിട്ടപ്പെടുത്തുക.
ഇവ എത്ര മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നെന്ന് മനസ്സിലാക്കി ഓരോന്നിന്‍െറയും ഉപഭോഗം രേഖപ്പെടുത്തുക.
എല്ലാ ഉപകരണങ്ങള്‍ക്കും കൂടി എത്ര വാട്ട് സ് വൈദ്യുതി വേണമെന്ന് കണക്കാക്കിയശേഷം സോളാര്‍ കമ്പനിയുമായി ബന്ധപ്പെടണം.
രാത്രിയിലേക്ക് എത്ര വൈദ്യുതി ശേഖരിച്ച് വെക്കണമെന്നും അറിയണം.
വീട്ടില്‍ ഇത്ര കിലോവാട്ട് ശേഷിയുള്ള സോളാര്‍ പ്ളാന്‍റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സെയില്‍സ്മാനോട് പറയുക.
ലാഭം ഏറെ
വൈദ്യുതി ചാര്‍ജ് കണക്കാക്കുന്ന സ്ളാബ് സമ്പ്രദായം അടിസ്ഥാനമാക്കുമ്പോള്‍ സോളാര്‍ സ്ഥാപിച്ചാല്‍ ലാഭം ഏറെയാണ്. കേരളത്തിലെ ഒരു ഇടത്തരം കുടുംബം മാസം 200 മുതല്‍ 300 യൂനിറ്റ് വരെയാണ് വൈദ്യുതി ഉപയോഗിക്കുന്നത്. ഇതിന് 1000 മുതല്‍ 1500 രൂപ വരെയാണ് കെ.എസ്.ഇ.ബി ചാര്‍ജ് ഈടാക്കുന്നത്. മാസം 130 യൂനിറ്റ് മുതല്‍ 150 യൂനിറ്റ് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സോളാറിന്‍െറ ഒരു കിലോവാട്ട് പവര്‍ പ്ളാന്‍റ് മതിയാകും. ഇത്തരത്തില്‍ ഒരു പ്ളാന്‍റ് സ്ഥാപിച്ചാല്‍ 300 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അത് 150 യൂനിറ്റിലേക്ക് കുറക്കാനാകും. ഇതോടെ വൈദ്യുതി നിരക്ക് 1500 രൂപയില്‍നിന്ന് 400 രൂപയിലേക്ക് എത്തിക്കാം. മാസം 1100 രൂപ തോതില്‍ വര്‍ഷം 13,000 രൂപയും അങ്ങനെ ലാഭിക്കാം.
300 യൂനിറ്റ് കഴിഞ്ഞ് സ്ളാബ് ഒഴിവാക്കിയതിനാല്‍ മുഴുവന്‍ വൈദ്യുതിക്കും മലയാളി ഇന്ന് ഉയര്‍ന്ന ചാര്‍ജാണ് നല്‍കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഈടാക്കുന്നത് ഉയര്‍ന്ന നിരക്കായതിനാല്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് സോളാര്‍ ആശ്വാസമേകുക.
400 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് മാസം 2600 രൂപയോളമാണ് ബില്‍. ഒരു കിലോവാട്ട് പ്ളാന്‍റ് വഴി 150 യൂനിറ്റ് വൈദ്യുതി ലഭിക്കുന്നതോടെ ഉപഭോഗം 250 യൂനിറ്റിലേക്കും സ്ളാബ് സിസ്റ്റത്തിലേക്കും എത്തിക്കാനാകും. അതുവഴി ബില്‍ 1000 രൂപയിലേക്ക് താഴ്ത്താം. മാസം 1600ഉം വര്‍ഷം 20,000 രൂപയും ലാഭം കണക്കാക്കാം.
അനെര്‍ട്ട് (ഏജന്‍സി ഫോര്‍ നോണ്‍ കണ്‍വെന്‍ഷനല്‍ എനര്‍ജി ആന്‍ഡ് റൂറല്‍ ടെക്നോളജി) നടപ്പാക്കുന്ന 10000 റൂഫ്ടോപ്പ് (പുരപ്പുറ) സോളാര്‍ പദ്ധതി പ്രകാരം 2.5 ലക്ഷം മുടക്കിയാല്‍ ഒരു കിലോവാട്ടിന്‍െറ പ്ളാന്‍റ് ഒരുക്കാനാകും. ഇതില്‍ കേന്ദ്ര-സംസ്ഥാന സബ്സിഡിയായി 92262 രൂപ കിട്ടുമെന്നതിനാല്‍ ബാക്കി തുകയേ ഉപഭോക്താവ് മുടക്കേണ്ടൂ.
മൂന്നുതരം പാനലുകള്‍
1. മോണോ ക്രിസ്റ്റലൈന്‍, 2. പോളി ക്രിസ്റ്റലൈന്‍, 3. തിന്‍ ഫിലിം എന്നിങ്ങനെ മൂന്നുതരം സോളാര്‍ പാനലുകളാണുള്ളത്. സോളാര്‍ പ്ളാന്‍റുകള്‍ക്കൊപ്പം ലഭിക്കുന്നത് മോണോ-പോളി ക്രിസ്റ്റലൈന്‍ ടൈപ്പുകളാണ്. പ്രവര്‍ത്തനക്ഷമതയില്‍ അല്‍പം കേമന്‍ മോണോ ക്രിസ്റ്റലൈന്‍ ആണ്. അതിനനുസരിച്ച് വിലയും കൂടും. 25 വര്‍ഷമാണ് പാനലുകള്‍ക്ക് കമ്പനികള്‍ നല്‍കുന്ന വാറന്‍റി. മഴയും വെയിലുമേറ്റ് 30 വര്‍ഷമെങ്കിലും ഉപയോഗിക്കേണ്ടതാണ് പാനലുകള്‍ എന്നതിനാല്‍ ഗുണത്തില്‍ വിട്ടുവീഴ്ചയരുത്. 10, 50, 200, 250 വാട്ടുകളിലാണ് പാനലുകള്‍ ലഭിക്കുക. ആയിരം വാട്ടിന്‍െറ സോളാര്‍ പ്ളാന്‍റാണ് സ്ഥാപിക്കുന്നതെങ്കില്‍ ഇതില്‍ 250 വാട്ടിന്‍െറ നാല് പാനലുകളോ, 200 വാട്ടിന്‍െറ അഞ്ച് പാനലുകളോ ഉണ്ടാകും. പാനലുകളില്‍ പറയുന്ന പവര്‍ പൂര്‍ണമായും കിട്ടണമെന്നില്ല. ചൂട് കൂടുന്നതിനനുസരിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയിലും കുറവു വരും. അതുകൊണ്ട് പവര്‍ ടോളറന്‍സ് നോക്കി പാനല്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. 250 വാട്ടിന്‍െറ പാനലില്‍ 250+5 ശതമാനം എന്നുണ്ടെങ്കിലേ ചുരുങ്ങിയത് 250 വാട്ട് ലഭിക്കൂ. ഫാനും മിക്സിയും വാങ്ങുമ്പോള്‍ കിട്ടുന്നത് ഇത്ര വര്‍ഷം വാറന്‍റി എന്നതാണ്. മറിച്ച് സോളാര്‍ പാനലിന്‍െറ കാര്യത്തില്‍ അവ എത്ര വര്‍ഷം വൈദ്യുതി ഒരേ അളവില്‍ ഉല്‍പാദിപ്പിക്കും എന്നാണ് ചോദിക്കേണ്ടത്. കാലപ്പഴക്കം കൊണ്ട് കേടുവരുന്നതല്ല സിലിക്കണ്‍, അലുമിനിയം തുടങ്ങിയവകൊണ്ട് നിര്‍മിച്ച പാനലുകള്‍. വര്‍ഷങ്ങള്‍ പിന്നിടുന്തോറും പാനലിന്‍െറ ഉല്‍പാദനശേഷി കുറയും. അതുകൊണ്ട് കമ്പനി 25 വര്‍ഷത്തേക്കാണ് വാറന്‍റി നല്‍കുന്നതെങ്കില്‍ ഭാവിയില്‍ അതിന്‍െറ ഉല്‍പാദനശേഷിയും ചോദിച്ച് മനസ്സിലാക്കുക. അനെര്‍ട്ട് അംഗീകാരമുള്ള ഏജന്‍സികള്‍ സ്ഥാപിക്കുന്ന ഒരു കിലോവാട്ട് പ്ളാന്‍റിന്‍െറ പാനലുകള്‍ക്ക് 25 വര്‍ഷമാണ് ആയുസ്സ്. ഇതില്‍ ആദ്യ പത്തുവര്‍ഷം 95 ശതമാനം വൈദ്യുതിയും പിന്നീടുള്ള 15 വര്‍ഷം 85 ശതമാനം വൈദ്യുതിയും ലഭിക്കണമെന്നാണ് വ്യവസ്ഥ. ഇതില്‍ കുറവുവന്നാല്‍ ഗുണഭോക്താവിന് പരാതിപ്പെടാം. ഇത്തരം വിവരങ്ങള്‍ പാനലിന്‍െറ ഡിജിറ്റല്‍ ഡിസ്പ്ളേയില്‍ നോക്കി മനസ്സിലാക്കാം. ചൈനയുടേതടക്കം വില കുറഞ്ഞ പാനലുകള്‍ വിപണിയില്‍ സുലഭമാണ്. സ്ഥാപിക്കുന്നത് ഇത്തരത്തില്‍ വിലകുറഞ്ഞ, ഗുണനിലവാരമില്ലാത്ത പാനലുകള്‍ അല്ളെന്ന് ഉറപ്പാക്കുക.
സോളാറിന്‍െറ ഭാവി
സൂര്യപ്രകാശം വൈദ്യുതിയാക്കുന്ന ഫോട്ടോവോള്‍ട്ടായിക് സെല്ലുകള്‍ കൂട്ടിച്ചേര്‍ത്താണ് സോളാര്‍ പാനല്‍ ഉണ്ടാക്കുന്നത്. സൗരോര്‍ജ പാനല്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി മേഘങ്ങളുള്ളപ്പോഴും രാത്രിയിലും മഴക്കാലത്തും ഊര്‍ജം ലഭിക്കില്ളെന്നതാണ്. ഇതിന് പരിഹാരമാണ് കെമിക്കല്‍ ബാറ്ററികള്‍. ഇവയില്‍ സൗരോര്‍ജം സംഭരിച്ച് ആവശ്യത്തിന് ഉപയോഗിക്കാം. എന്നാല്‍, ബാറ്ററികളുടെ പരിമിത ആയുസ്സും മാറ്റിസ്ഥാപിക്കാനുള്ള ചെലവും തടസ്സം സൃഷ്ടിക്കുന്നു. വികസിത രാജ്യങ്ങളില്‍ ഈ പ്രതിസന്ധി തരണംചെയ്ത മാര്‍ഗം പക്ഷേ, നമ്മള്‍ ഇനിയും അനുകരിച്ചിട്ടില്ല. സോളാര്‍ പാനലില്‍നിന്നുള്ള ഡി.സി വൈദ്യുതി എ.സി വൈദ്യുതിയാക്കി വീട്ടിലെ വൈദ്യുതി ശൃംഖലയിലേക്ക് തിരിച്ചുവിടുകയാണ് അവിടെ. സൂര്യപ്രകാശമുള്ള മുഴുവന്‍ സമയവും പാനലില്‍നിന്ന് വൈദ്യുതി ലഭിക്കും. അധികം വൈദ്യുതിയുണ്ടെങ്കില്‍ ഇത് മുഖ്യ ഗ്രിഡിലേക്ക് നല്‍കി വരുമാനവുമുണ്ടാക്കാം. അധികവൈദ്യുതി ഉല്‍പാദിപ്പിച്ച് മുഖ്യ ഗ്രിഡിലേക്ക് നല്‍കി വൈദ്യുതി ബില്ല് കിഴിച്ചുള്ള തുക വരുമാനമാകുന്ന വിധത്തിലാണ് വിദേശരാജ്യങ്ങളിലെ സോളാര്‍ പദ്ധതി.
വിലകുറഞ്ഞ തിന്‍ഫിലിം ഉപയോഗിച്ച് മേല്‍ക്കൂരയൊന്നാകെ പാനലുകള്‍ സ്ഥാപിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് വില്‍ക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അങ്ങനെ വന്നാല്‍, വീടിന് മുകളില്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ച് ആവശ്യത്തിനെടുത്ത് ബാക്കിവിറ്റ് വരുമാനമുണ്ടാക്കാം. വീടുകള്‍ക്ക് മാത്രമല്ല, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫിസുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, ഫ്ളാറ്റുകള്‍ തുടങ്ങിയവക്കും സോളാര്‍ വൈദ്യുതി വരുമാനമാര്‍ഗമാവും.
മറക്കരുത്
* രാത്രി എത്ര മണിക്കൂര്‍ ഉപഭോഗമുണ്ടെന്ന് മനസ്സിലാക്കിയശേഷം അത്രയും വൈദ്യുതി ബാറ്ററിയില്‍ സ്റ്റോര്‍ ചെയ്യണം.
* പകല്‍ സോളാര്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിച്ചാല്‍ രാത്രി ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറവായിരിക്കും.
* സൂര്യപ്രകാശത്തിനനുസരിച്ച് ലഭ്യമാകുന്ന വൈദ്യുതിയില്‍ വ്യത്യാസം വരും.
* സോളാര്‍ സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ മാനുവല്‍ ചെയ്ഞ്ച് ഓവര്‍വഴി ഗ്രിഡ് പവറുമായി കണക്ട് ചെയ്യാം.
* സോളാര്‍ പാനല്‍ മാസത്തില്‍ രണ്ടുതവണ തുടച്ച് വൃത്തിയാക്കുക. വെള്ളമുപയോഗിച്ച് കഴുകുകയുമാവാം.
* പാനലില്‍ നിഴല്‍പതിക്കുന്നതും പൊടിപിടിക്കുന്നതും വൈദ്യുതി ഉല്‍പാദനത്തെ ബാധിക്കും.
* ബാറ്ററിയും ഇന്‍വെര്‍ട്ടറും സ്ഥാപിക്കേണ്ടത് വായുസഞ്ചാരമുള്ളതും സുരക്ഷിതവും ഈര്‍പ്പരഹിതവുമായ സ്ഥലത്താകണം.
* വീടിന്‍െറ പ്ളാന്‍ വരക്കുമ്പോള്‍ തന്നെ പ്ളാന്‍റ് സ്ഥാപിക്കാനാവശ്യമായ നിഴല്‍രഹിത സ്ഥലം കണ്ടത്തെുക.
* സര്‍വീസ് സെന്‍ററിന്‍െറ (കമ്പനിയുടെ) നിലവാരം ഉറപ്പാക്കാന്‍ അവര്‍ നേരത്തേ പ്ളാന്‍റ് സ്ഥാപിച്ച വീടുകളുമായോ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുക.
* സര്‍വീസ് സെന്‍റര്‍ നടത്തിപ്പുകാരുടെ യഥാര്‍ഥ വിലാസവും വിവരങ്ങളും ശേഖരിക്കുക.
* പാനല്‍ സ്ഥാപിക്കാന്‍ ആവശ്യമായ ചെലവടക്കമാണോ തുക പറയുന്നത് എന്നറിയുക.
* അനെര്‍ട്ടിന്‍െറ പുരപ്പുറ പദ്ധതിക്ക് കീഴില്‍ വരുന്ന ബാറ്ററിക്ക് അഞ്ചുവര്‍ഷമാണ് വാറന്‍റി. ഇതിനിടെ, കേടുവന്നാല്‍ മാറ്റി നല്‍കണമെന്നാണ് വ്യവസ്ഥ.
* കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ എട്ടുമുതല്‍ 10 വരെ വര്‍ഷം ബാറ്ററിക്ക് ആയുസ്സുണ്ടാകും.
* എട്ടോ പത്തോ വര്‍ഷം കഴിയുമ്പോള്‍ ബാറ്ററി മാറ്റിവെക്കേണ്ടി വരും. ഒരു കിലോവാട്ട് പദ്ധതിക്ക് വേണ്ടിവരിക 150 ആംപിയര്‍ വരുന്ന നാല് ബാറ്ററികളാണ്. ഇതില്‍ ഒന്നിന് 15,000 രൂപയാണ് ചെലവ്.
* പ്ളാന്‍റ് സ്ഥാപിക്കാന്‍ ഭാവിയില്‍ വരുന്ന തുകയും വര്‍ധിക്കുന്ന കറന്‍റ് ചാര്‍ജും സര്‍ചാര്‍ജും കണക്കിലെടുക്കുമ്പോള്‍ ബാറ്ററി മാറ്റിവെച്ചാലും സോളാര്‍ നഷ്ടമാകില്ളെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
* സോളാര്‍ വൈദ്യുതി പാഴാകുന്നില്ളെന്ന് ഉറപ്പാക്കുക. അതായത്, കെ.എസ്.ഇ.ബി വൈദ്യുതി പോകുമ്പോള്‍ മാത്രം സോളാര്‍ വൈദ്യുതി എന്നതിന് പകരം ബാറ്ററിയില്‍ ശേഖരിച്ച വൈദ്യുതി ഉപയോഗിക്കുക.
*പാനല്‍ ചാര്‍ജ് ചെയ്യുന്ന പകല്‍ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിച്ച് സോളാര്‍ വൈദ്യുതി കാര്യക്ഷമമായി ഉപയോഗിക്കുക.
സോളാര്‍ വാട്ടര്‍ ഹീറ്റര്‍
സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ക്ക് പ്രചാരമേറുകയാണ്. വൈദ്യുതി നിരക്ക് കുറക്കാമെന്ന് മാത്രമല്ല, സിലിണ്ടറിന് 1000 രൂപക്ക് അടുത്തത്തെിയ പാചകവാതക ചെലവ് കുറക്കാനും ഇതുവഴി കഴിയും. നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ രണ്ടുമണിക്കൂറിനകം വെള്ളം 80 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകും. മണിക്കൂറുകളോളം ചൂട് ചോരാതെ സൂക്ഷിക്കാനും ഹീറ്ററുകളുടെ ടാങ്കുകള്‍ക്ക് കഴിയും. ഒരു കണക്ഷന്‍ അടുക്കളയിലേക്ക് കൊടുത്താല്‍ ഭക്ഷണം പാകം ചെയ്യാനും ഈ വെള്ളം ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. പാചകത്തിന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ എളുപ്പം വൃത്തിയാക്കാന്‍ കഴിയുന്ന ഇ.ടി.സി ( Evacuated Tube Collector System) മോഡല്‍ ഹീറ്റര്‍ വാങ്ങുക.
2. ബോറോ സിലിക്കേറ്റ് പൂശിയ ഗ്ളാസ് ട്യൂബുകളാണ് ഇ.ടി.സി മോഡലുകളില്‍ എന്നതിനാല്‍ കണ്‍വെന്‍ഷനല്‍ മോഡലുകളെക്കാള്‍ (ചെമ്പ്, കോപ്പര്‍ എന്നിവ കൊണ്ട് നിര്‍മിക്കുന്നവ) വിലക്കുറവും ഭാരക്കുറവും ഉണ്ടാകും.
3. മേല്‍ക്കൂരയില്‍ അധികഭാരം വരരുത് എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇ.ടി.സി മോഡലുകള്‍ തെരഞ്ഞെടുക്കാം.
4. മാറ്റി സ്ഥാപിക്കാന്‍ ഇ.ടി.സി മോഡലുകളാണ് കൂടുതല്‍ അനുയോജ്യം.
5. ഇളക്കിയെടുക്കാന്‍ സാധിക്കുന്ന ട്യൂബുകളാണ് ഇ.ടി.സിയിലുള്ളതെന്നതിനാല്‍ ഓരോന്നും എടുത്ത് ബ്രഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.
6. വാട്ടര്‍ ഹീറ്റര്‍ വെക്കാനും കുറഞ്ഞനിരക്കില്‍ ബാങ്ക് വായ്പ ലഭിക്കും.
7. നന്നായി സൂര്യപ്രകാശം കിട്ടുന്നിടത്ത് വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കുക.
അനെര്‍ട്ട് സൂര്യറാന്തല്‍
വിപണിയില്‍ 2000ന് മുകളില്‍ വിലയുള്ള സൂര്യറാന്തല്‍ അനെര്‍ട്ട് സബ്സിഡി നിരക്കായ 890 രൂപക്ക് സ്വന്തമാക്കാം. ലാമ്പ് വിതരണം ആരംഭിച്ചാല്‍ അനെര്‍ട്ട് ജില്ലാ ഓഫിസുകളില്‍ റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമായി ചെന്നാല്‍ ആര്‍ക്കും ഇത് ലഭിക്കും. കൂടുതല്‍ പേരുണ്ടെങ്കില്‍ ടോക്കണ്‍ നല്‍കിയായിരിക്കും വിതരണം. ഒരുവര്‍ഷത്തെ സര്‍വീസ് ഗാരന്‍റിയും നല്‍കുന്നുണ്ട്.
കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ സൗരറാന്തല്‍ വിതരണം ചെയ്തപ്പോള്‍ തിരക്ക് ഗതാഗതക്കുരുക്കിനിടയാക്കി. ഒടുവില്‍ വിതരണം നിര്‍ത്തിവെക്കുകയായിരുന്നു.
അനെര്‍ട്ട് പുരപ്പുറ പദ്ധതി
വര്‍ധിക്കുന്ന വൈദ്യുതി പ്രതിസന്ധിയും ഉപഭോഗവും കണക്കിലെടുത്ത് പാരമ്പര്യേതര ഊര്‍ജ മാര്‍ഗങ്ങളിലൂടെയുള്ള വൈദ്യുതി ഉല്‍പാദനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സഹായം നല്‍കുന്നുണ്ട്. കേരളത്തില്‍ കൂടുതല്‍ സാധ്യത സൗരോര്‍ജത്തിനാണ്. ഇത് മുന്നില്‍ക്കണ്ട് കേന്ദ്ര നവീന പുനരുപയോഗ ഊര്‍ജ മന്ത്രാലയം അനെര്‍ട്ടിന്‍െറ നേതൃത്വത്തില്‍ ഒരു കിലോവാട്ട് ശേഷിയുള്ള ഓഫ്ഗ്രിഡ് (ബാറ്ററി സ്റ്റോറേജോടുകൂടിയ) സൗരോര്‍ജ വൈദ്യുതി പ്ളാന്‍റ് സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ്. ആദ്യഘട്ടത്തില്‍ തീരുമാനിച്ച 10000 പ്ളാന്‍റുകള്‍ സ്ഥാപിക്കുന്ന നടപടി മുന്നേറുകയാണ്. ഇതിന് നേരത്തേ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. നിലവില്‍ നല്‍കുന്ന അപേക്ഷയും അനെര്‍ട്ട് പരിഗണിക്കുന്നതായാണ് ഹെഡ് ഓഫിസില്‍നിന്നുള്ള വിവരം. ഒരു കിലോവാട്ട് സോളാര്‍ പ്ളാന്‍റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ആര്‍ക്കും ഇതിന് അനെര്‍ട്ടിന്‍െറ ജില്ലാ ഓഫിസുമായി ബന്ധപ്പെട്ടാല്‍ മതി. എന്നാല്‍, കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാതെ പലരും പദ്ധതിയില്‍നിന്ന് ഒഴിയുകയോ പദ്ധതി നടപ്പാക്കാന്‍ നെട്ടോട്ടം ഓടുകയോ ആണ്.
കേന്ദ്രസര്‍ക്കാറില്‍നിന്ന് (കേന്ദ്ര നവീന പുനരുപയോഗ ഊര്‍ജ മന്ത്രാലയം വഴി) 53,262 രൂപയും സംസ്ഥാന സര്‍ക്കാറില്‍നിന്ന് (അനെര്‍ട്ട് വഴി) 39,000 രൂപയും സഹിതം 92,262 രൂപയാണ് അനെര്‍ട്ടിന്‍െറ ഒരു കിലോവാട്ട് പുരപ്പുറ പദ്ധതിക്ക് സബ്സിഡി ലഭിക്കുക.
സബ്സിഡിയടക്കം ഈ പദ്ധതിക്ക് നിര്‍മാണച്ചെലവ് രണ്ടര ലക്ഷം രൂപയാണ്. സബ്സിഡി ഒഴികെയുള്ള തുക ഗുണഭോക്താവ് മുടക്കണം.
സബ്സിഡിയില്ലാതെ പദ്ധതിക്ക് കുറഞ്ഞത് 1,77,541 രൂപയും കൂടിയത് 2,05,500 രൂപയും ചെലവാകും. അനെര്‍ട്ട് അംഗീകരിച്ച കമ്പനികള്‍ മുഖേന പ്ളാന്‍റ് സ്ഥാപിക്കുമ്പോഴേ ഈ വില പരിഗണിക്കൂ.
* സൂര്യപ്രകാശം നേരിട്ടു കിട്ടുന്ന 15 ചതുരശ്ര മീറ്റര്‍ സ്ഥലം വേണം ഒരുകിലോവാട്ട് സോളാര്‍ പ്ളാന്‍റ് സ്ഥാപിക്കാന്‍
* ബാറ്ററി, ഇന്‍വെര്‍ട്ടര്‍ എന്നിവക്കും സ്ഥലം കണ്ടത്തെണം. ഇത്രയുമായാല്‍ പദ്ധതിക്ക് അപേക്ഷിക്കാം
എങ്ങനെ അപേക്ഷിക്കാം
*അനെര്‍ട്ട് വെബ്സൈറ്റായ www.anert.gov.inല്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. ജില്ലാ അനെര്‍ട്ട് ഓഫിസിലും ഫോറം ലഭിക്കും.
* അപേക്ഷാഫോറത്തിനൊപ്പം ഡയറക്ടര്‍, അനെര്‍ട്ട്, തിരുവനന്തപുരം എന്ന പേരില്‍ 500 രൂപയുടെ ഡി.ഡിയും സമര്‍പ്പിക്കണം.
* തിരിച്ചറിയല്‍ കാര്‍ഡിന്‍െറ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഒടുവില്‍ അടച്ച വൈദ്യുതി ബില്ലിന്‍െറ പകര്‍പ്പ്, വിലാസം എഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ എന്നിവ അപേക്ഷക്കൊപ്പം നല്‍കണം.
* അപേക്ഷാഫോറം പൂരിപ്പിച്ചശേഷം മുകളില്‍ പറഞ്ഞ രേഖകള്‍ സഹിതം ഡയറക്ടര്‍, അനെര്‍ട്ട്, തൈക്കാട് പി.ഒ, തിരുവനന്തപുരം, 695 014 വിലാസത്തില്‍ തപാല്‍ /കൊറിയര്‍ വഴി അയക്കണം.
* അപേക്ഷക്കൊപ്പം വിശദാംശങ്ങളും രേഖകളും സമര്‍പ്പിച്ചിട്ടില്ളെങ്കില്‍ അപേക്ഷ തള്ളും.
* ആദ്യം സമര്‍പ്പിച്ചവര്‍ക്ക് ആദ്യം എന്നായിരിക്കും പരിഗണന.
* അപേക്ഷ ഹെഡ്ഓഫിസില്‍ ലഭിച്ചാല്‍ കൈപ്പറ്റിയതിന്‍െറ രേഖയും ഉപഭോക്താവിന്‍െറ രജിസ്ട്രേഷന്‍ നമ്പറും അനെര്‍ട്ടില്‍നിന്ന് ലഭിക്കും.
* രജിസ്ട്രേഷന്‍ നമ്പര്‍ മറ്റൊരാള്‍ക്കോ സ്ഥലത്തിനോ കെട്ടിടത്തിനോ കൈമാറരുത്.
* സോളാര്‍ പ്ളാന്‍റിനാവശ്യമായ ഉപകരണങ്ങള്‍ തെരഞ്ഞെടുക്കാന്‍ 23 കമ്പനികളെ അനെര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
* കമ്പനിയെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം ഗുണഭോക്താവിന് മാത്രമായിരിക്കും.
* പ്ളാന്‍റ് സ്ഥാപിക്കാനാവശ്യമായ സ്ഥലം കമ്പനി പരിശോധിച്ച് പ്രീ ഇന്‍സ്റ്റലേഷന്‍ റിപ്പോര്‍ട്ട് തയാറാക്കും.
* സ്ഥലം അനുയോജ്യമെന്ന് കണ്ടത്തെിയാല്‍ ഗുണഭോക്താവും കമ്പനിയും തമ്മില്‍ കരാര്‍ ഒപ്പിടണം.
* സ്ഥലപരിശോധന റിപ്പോര്‍ട്ട്, ഗുണഭോക്താവ് കമ്പനിക്ക് നല്‍കുന്ന വര്‍ക്ക് ഓര്‍ഡര്‍, ഗുണഭോക്താവും കമ്പനിയും തമ്മില്‍ ഒപ്പിടുന്ന കരാറിന്‍െറ പകര്‍പ്പ്, പ്ളാന്‍റ് സ്ഥാപിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലത്തിന്‍െറ ചിത്രം എന്നിവ അനെര്‍ട്ടിന്‍െറ ജില്ലാ ഓഫിസില്‍ സമര്‍പ്പിക്കണം.
* ഗുണഭോക്താവില്‍നിന്ന് വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ച് 45 ദിവസത്തിനകം കമ്പനി പ്ളാന്‍റ് സ്ഥാപിക്കണം.
* നിശ്ചിത മാനദണ്ഡപ്രകാരമാണോ പ്ളാന്‍റ് സ്ഥാപിച്ചതെന്ന് പരിശീലനം ലഭിച്ച അനെര്‍ട്ടിന്‍െറ സാങ്കേതികവിദഗ്ധനത്തെി പരിശോധിക്കും.
* അനെര്‍ട്ടിന്‍െറ ജില്ലാ എന്‍ജിനീയറും സംസ്ഥാനതല ഉദ്യോഗസ്ഥരും പരിശോധന നടത്തും.
* ഗുണഭോക്താവും കമ്പനിയും ഒപ്പിട്ട നിശ്ചിത ഫോറത്തിലുള്ള ജോയന്‍റ് ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ടും സോളാര്‍ പാനല്‍, പി.സി.യു (ഇന്‍വെര്‍ട്ടര്‍), ബാറ്ററി എന്നിവയുടെ ഫോട്ടോഗ്രാഫുകളും പരിശോധനാ റിപ്പോര്‍ട്ടിനൊപ്പം വേണം.
* സ്ഥലപരിശോധനാ റിപ്പോര്‍ട്ടിനൊപ്പം നല്‍കിയ ഫോട്ടോഗ്രാഫിന്‍െറ അതേ ആംഗിളില്‍ എടുത്തതായിരിക്കണം സോളാര്‍ പാനലുകളുടെ ചിത്രം.
* മേല്‍പറഞ്ഞ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും സബ്സിഡി അനുവദിക്കുക.
അംഗീകാരമുള്ള ഏജന്‍സികള്‍
23 ഏജന്‍സികള്‍ക്കാണ് അനെര്‍ട്ടിന്‍െറ അംഗീകാരമുള്ളത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏജന്‍സികളെ പട്ടികയില്‍നിന്ന് ഒഴിവാക്കാറുണ്ട്. അതുകൊണ്ട് ഏജന്‍സി തെരഞ്ഞെടുക്കുമ്പോള്‍ അനെര്‍ട്ടിന്‍െറ ജില്ലാ ഓഫിസുമായി ബന്ധപ്പെട്ടോ www.anert.gov.in സന്ദര്‍ശിച്ചോ കമ്പനിയുടെ അംഗീകാരം ഉറപ്പാക്കുക.
ഏജന്‍സികള്‍ ചുവടെ:
1. Ammini Solar Pvt.Ltd.
2. Eversun Energy Pvt.Ltd.
3. Millennium Synergy Pvt.Ltd.
4. Chemtrols Solar Pvt.Ltd.
5. Luminous Power Technologies.
6. M\s Gensol Consultants Pvt.Ltd.
7. Solar Integration Systems India Pvt.Ltd.
8. Sukam Power Systems Pvt.Ltd.
9. Tata Power Solar Systems Pvt.Ltd.
10. Waaree Energies Pvt.Ltd.
11. Lanco Solar Energy Pvt.Ltd.
12. Radiant Solar Pvt.Ltd.
13. Autonic Energy Systems Pvt.Ltd.
14. Pace Power Systems Pvt.Ltd.
15. Moser Baer Solar Limited.
16.Emmvee Photovoltaic Power Pvt.Ltd.
17. Agni Power and Electronics Pvt.Ltd.
18. Jain Irrigation Systems Ltd.
19. Alectrona Energy Pvt. Ltd.
20. BOSCH LIMITED.
21. Shobhitha Electronics.
22.PAE Renewables Pvt. Ltd.
23.Sungrace Energy Solution Pvt.Ltd.
ഓഫിസുകളും ഫോണ്‍നമ്പറും
ഹെഡ്ഓഫിസ്:
അനെര്‍ട്ട്
തൈക്കാട് പി.ഒ
തിരുവനന്തപുരം -695 014.
ഫോണ്‍: 0471-2331803, 2333124.
ഇ-മെയില്‍: director@anert.in
വെബ്: www.anert.gov.in
1. തിരുവനന്തപുരം ഫോണ്‍: 0471-2314137
ഇ-മെയില്‍: thiruvananthapuram@anert.in
2. കൊല്ലം 0474 2760078
ഇ-മെയില്‍: kollam@anert.in
3.പത്തനംതിട്ട 0468 2224096
ഇ-മെയില്‍: pathanamthitta@anert.in
4. ആലപ്പുഴ 0477 2235591
ഇ-മെയില്‍: alappuzha@anert.in
5. കോട്ടയം 0481 2575007
ഇ-മെയില്‍: kottayam@anert.in
6. ഇടുക്കി 0486 2235152
ഇ-മെയില്‍: idukki@anert.in
7.എറണാകുളം 0484 2428611
ഇ-മെയില്‍: ernakulam@anert.in
8. തൃശൂര്‍ 0487 2360941
ഇ-മെയില്‍: thrissur@anert.in
9. പാലക്കാട് 0491 2504182
ഇ-മെയില്‍: palakkad@anert.in
10. മലപ്പുറം 0483 2730999
ഇ-മെയില്‍: malappuram@anert.in
11. കോഴിക്കോട് 0495 2373764
ഇ-മെയില്‍: kozhikode@anert.in
12. വയനാട് 0493 6206216
ഇ-മെയില്‍: wayanad@anert.in
13. കണ്ണൂര്‍ 0497 2700051
ഇ-മെയില്‍: kannur@anert.in
14. കാസര്‍കോട് 0499 4230944
ഇ-മെയില്‍: kasaragod@anert.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.