പ്രാദേശിക വിഭവങ്ങള്‍ കൊണ്ട്വിദേശി തോറ്റു പോവുന്ന ഒന്നാന്തരം ടേബ്ള്‍ ലാംപുണ്ടാക്കി വീട്ടകം വെളിച്ചമാക്കുന്നു കോഴിക്കോട് വേങ്ങേരിയിലെ പഴയ ഇലക്ട്രിക്കല്‍ ഡിപ്ളോമക്കാരന്‍ ബാബു.
കാന്‍വാസ് ഷീറ്റും കളിമണ്ണും മുളക്കഷ്ണവും
പ്രകൃതിയില്‍നിന്ന് സുലഭമായി ലഭിക്കുന്ന കാറ്റ്, വെളിച്ചം എന്നിവ വേണ്ടത്ര ഉപയോഗിക്കാതെയാണ് ഇന്നത്തെ നമ്മുടെ നിര്‍മാണരീതി. വെന്‍റിലേറ്ററുകളുടെ മികച്ച ആസൂത്രണത്തിലൂടെ ഇത് നിറവേറ്റാം. വനത്തോട് ചേര്‍ന്നുള്ള താമസക്കാര്‍ക്ക് സുലഭമായി ലഭിക്കുന്ന മരത്തടികള്‍ കൊണ്ട് വീടിന്‍െറ മച്ച്, ചുമര്‍ എന്നിവ അണിയിച്ചൊരുക്കാം. അല്‍പം ശ്രദ്ധയും പരിചരണവും ഉണ്ടെങ്കില്‍ തീപിടിത്തം, കീടശല്യം എന്നിവയില്‍നിന്ന് വീടിനെ രക്ഷിക്കാം.
സാധാരണ വീടുകള്‍ മുറികളായി തിരിക്കുന്നത് കല്ല്, ഇഷ്ടിക എന്നിവയുടെ ചുമരുകള്‍ നിര്‍മിച്ചാണ്. എന്നാല്‍ മരം, പൈ്ളവുഡ് എന്നിവ ഉപയോഗിച്ച് ഇവ നിര്‍മിക്കാമെന്നാണ് ബാബുവിന്‍െറ അഭിപ്രായം. ആധുനിക വീടുകള്‍ 20-25 വര്‍ഷത്തിനകം തന്നെ പുനര്‍നിര്‍മിക്കുകയോ രൂപമാറ്റം വരുത്തുകയോ ചെയ്യപ്പെടുമ്പോള്‍ ചെലവുകുറക്കാനും ഉപയോഗകാലത്തേക്കുള്ള ഈടിനും ഈ രീതി അനുയോജ്യമാണ്.
സിമന്‍റിനു പകരം നീറ്റുകക്ക
നീറ്റുകക്ക കടലോര മേഖലകളില്‍ സുലഭമാണ്. സിമന്‍റിനു പകരമായി കടലോര വാസികള്‍ക്കെങ്കിലും നീറ്റുകക്ക ഉപയോഗിക്കാമെന്ന് ബാബു പറയുന്നു. നിര്‍മാണ രംഗത്തെ വിസ്മയപ്രതിഭയായ ലാറിബേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അഭിപ്രായം നേരത്തെ ഉയര്‍ത്തിയിരുന്നു.
ഓലയും മുളയും കൊണ്ട് മേല്‍ക്കൂര
കടുത്തചൂട് പ്രവഹിപ്പിക്കുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ക്കുപകരം ഓല, മുള എന്നിവ ഉപയോഗിച്ച് വീടിന്‍െറ മേലാപ്പ് അണിയിച്ചൊരുക്കിയാല്‍ ആകര്‍ഷകമാവും. ആസൂത്രണവും പരിചരണവും കൊണ്ട് ഓലയുടെ മേല്‍ക്കൂര മികച്ചതാക്കാം. ഓലയുടെ ലഭ്യതക്കുറവ് വെല്ലുവിളിയാണ്; ഒപ്പം ഓലമേയുന്ന ജോലിക്കാരും.
പ്രിയം പ്രാദേശിക ജോലിക്കാരോട്
നമുക്കുചുറ്റും ലഭ്യമായ ജോലിക്കാരെ തന്നെ ആശ്രയിക്കുകയാണ് അഭികാമ്യമെന്ന് ബാബു പറയുന്നു. വെട്ടുകല്ലുകള്‍ ശരിയായ അളവില്‍ സൂക്ഷ്മതയോടെ ചത്തെിയാല്‍ സിമന്‍റിന്‍െറ അളവ് ഗണ്യമായി കുറക്കാം. മാത്രമല്ല പിന്നീട് കല്ലുകള്‍ പൊട്ടിക്കാതെ തന്നെ ചുമര്‍ പൊളിക്കുമ്പോള്‍ തിരികെ ലഭിക്കുകയും ചെയ്യും. അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് ഭാഷാപ്രശ്നവും മറ്റും സൃഷ്ടിക്കുന്നുണ്ട്. പരമ്പരാഗത തൊഴിലാളികള്‍ക്ക് തൊഴിലില്‍ നവതലമുറ ഉയര്‍ന്നുവരാത്തതും സര്‍ക്കാര്‍ തലത്തിലും മറ്റും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ലഭ്യമല്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഐ.ടി, ഹോട്ടല്‍ മാനേജ്മെന്‍റ് രംഗങ്ങളില്‍ കരിക്കുലം അടിമുടി പരിഷ്കരിക്കുകയും സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്യുന്ന സര്‍ക്കാര്‍ അടിസ്ഥാന ആവശ്യമായ വീടിനെ പ്രത്യക്ഷമായി തന്നെ അവഗണിക്കുന്നതിന്‍െറ നേര്‍ചിത്രമാണിത്.
ഇരുട്ടിനെ ഇരുട്ടായി നിലനിര്‍ത്തുക
മരങ്ങളും ഓടും ഉപയോഗിച്ചാല്‍ വര്‍ഷങ്ങള്‍ക്കു ശേഷവും പുനരുപയോഗിക്കാം. വീട് പൊളിക്കുമ്പോഴുള്ള കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഭാവിയില്‍ വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തുമെന്ന കാര്യം ഉറപ്പ്. കുടുംബത്തിലെ അംഗസംഖ്യക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി വീടിന്‍െറ പ്ളാനും ലൈസന്‍സും പാസാക്കി കൊടുക്കുക. പ്രാദേശിക വയലുകളില്‍ നിന്ന് കുടിവെള്ള വിതരണം പ്രോത്സാഹിപ്പിക്കുക. പാരമ്പര്യ തൊഴില്‍രംഗം പരിപോഷിപ്പിക്കുക എന്നിവ സര്‍ക്കാറുകളുടെ സത്വര ശ്രദ്ധ പതിയേണ്ട വിഷയമാണെന്ന് ബാബു ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.