താമസിക്കുന്ന വീടിന്റെഅറ്റകുറ്റപ്പണിക്ക് മണല്‍ അനുവദിക്കുന്നതിനുള്ള അപേക്ഷാ ഫോറം വാങ്ങുന്നതിന് പുലര്‍ച്ചെ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ക്യൂ നിന്ന് മടുത്തപ്പോഴാണ് , ഇനിയൊരു വീട് നിര്‍മിക്കുന്നെങ്കില്‍ അത് മണലും കല്ലും സിമന്‍റുമുപയോഗിച്ചാവില്ലെന്ന് പുരുഷോത്തമന്‍ തീരുമാനിച്ചത്. ആഗ്രഹിച്ചതുപോലെ രണ്ടു വര്‍ഷത്തിനകം അത്തരമൊരു വീട് നിര്‍മിച്ച് നാട്ടുകാര്‍ക്ക് പുതിയൊരു നിര്‍മാണ രീതി പരിചയപ്പെടുത്തുകയാണ് കോഴിക്കോട് പന്തീരങ്കാവിലെ ബേക്കറി ഉടമ ഇല്ലം പുരുഷു എന്ന പുല്‍പറമ്പില്‍ പുരുഷോത്തമന്‍.
വാഴയൂര്‍ ഗ്രാമ പഞ്ചയാത്തിലെ കാരാട്-പുതുക്കോട് റോഡിന് സമീപമാണ് പുരുഷുവിന്റെവീട്. വയലിറങ്ങി ഇടത്തോട്ട് തിരിയുമ്പോള്‍ ഒന്നേകാല്‍ ഏക്കര്‍ കൃഷിയിടത്തോട് ചേര്‍ന്ന് നിര്‍മിച്ച ഈ വീടിനുമേല്‍ അല്‍പ നേരം കണ്ണുടക്കാതെ ആരും കടന്നുപോവില്ല. പാനല്‍ റൂഫ് ഷീറ്റുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 630 ചതുരശ്ര അടിയില്‍ ഒരു വീട്. അകത്ത് മൂന്ന് ബെഡ് റൂമുകള്‍,മൂന്നിനും അറ്റാച്ച്ഡ് ബാത്ത് റൂം, അടുക്കളയും തീര്‍മുറിയും ചെറിയൊരു കോലായിയും. വലിയൊരു ഹൗസ്ബോട്ടില്‍ കയറിയ പ്രതീതിയാണ് വീട്ടിനകത്തു കടന്നാല്‍.
രണ്ട് ഷീറ്റുകള്‍ ചേര്‍ത്ത് വെച്ചാണ് ചുവര്‍ മുഴുവന്‍ പണിതത്. ഈ ഷീറ്റുകള്‍ക്കിടിയിലെ വിടവ് പുറത്തു നിന്നുള്ള ചൂടിനെ പ്രതിരോധിക്കുന്നതോടൊപ്പം കൂടുതല്‍ സുരക്ഷിതവുമാണ്.
ജനലുകള്‍ വേണ്ടിടത്ത് ഷീറ്റില്‍ ഒഴിവിട്ട് ഇരുമ്പ് ജനലുകള്‍ സ്ഥാപിച്ചു. സാധാരണ റൂഫിംങ് ഷീറ്റുകള്‍ കൊണ്ട് തന്നെയാണ് മേല്‍ക്കൂര. മേല്‍ക്കൂരയുടെ പട്ടികയും കഴുക്കോലിനും പകരം ജി.ഐ പൈപ്പുകള്‍ ഉപയോഗിച്ചു.
ഷീറ്റുകള്‍ക്കിടയിലെ വിടവിലൂടെ പൈപ്പിട്ടാണ് ഇലക്ട്രിക് വയറുകള്‍ സ്വിച്ച് ബോര്‍ഡിലും ബള്‍ബുകളിലും എത്തിക്കുന്നത്. പുറത്തു കത്തുന്ന ചൂടിലും അകത്ത് നല്ല കുളിര്‍മയാണ്. ഫാനിന്റെആവശ്യമില്ലെങ്കിലും എല്ലാ മുറികളിലും ഫാന്‍ ഫിറ്റ് ചെയ്തിട്ടുണ്ട്.
ബെഡ്റൂമുകളോട് ചേര്‍ന്നുള്ള കുളിമുറിയില്‍ യൂറോപ്യന്‍ ക്ളോസറ്റും ഷവറുകളുമൊക്കെ സ്ഥാപിച്ചത് ഈ ചാനലില്‍ തന്നെയാണ്. ജി.ഐ റാഡുകളില്‍ വെല്‍ഡ് ചെയ്ത് സ്ക്രൂ ചെയ്താണ് ടോയ്ലറ്റ് ഫിറ്റിംഗ്സുകള്‍ സ്ഥാപിച്ചത്. ബാത്ത് റൂമുകള്‍ സാധാരണ ടൈലുകള്‍ പാകിയിട്ടുണ്ട്.
റൂമുകളിലും സ്വകീരണ മുറിയിലും സിന്തറ്റിക് ഷീറ്റുകള്‍ കൊണ്ട് ഭംഗിയാക്കിയിട്ടുണ്ട്. നിലത്ത് വിട്രിഫൈഡ് ടൈല്‍ ആണ് ഉപയോഗിച്ചത്.
അഞ്ചു ലക്ഷം രൂപയില്‍ താഴെയാണ് ഈ വീടിന്റെനിര്‍മാണ ചെലവ്. എപ്പോള്‍ വേണമെങ്കിലും പൊളിച്ച് എങ്ങോട്ട് വേണമെങ്കിലും മാറ്റി സ്ഥാപിക്കാമെന്നതാണ് തന്റെവീടിന്റെ പ്രത്യേകതയെന്ന് പുരുഷോത്തമന്‍ പറയുന്നു. പൊളിക്കുമ്പോള്‍ അതില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. മാത്രമല്ല, വര്‍ഷാ വര്‍ഷം പെയിന്‍റിംഗ് ഇനത്തില്‍ ഒന്നും ചെലവഴിക്കേണ്ടതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.