കിനാവിലെ കൂട്

പക്ഷിക്കൂടു പോലെ മനോഹരമായ ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. നമുക്ക് ചേക്കാറാനുള്ള വീട് എങ്ങനെയിരിക്കണമെന്നതും മനസിലുണ്ടാകും. ഡിസൈനറുമായി നമ്മുടെ കിനാക്കള്‍ പങ്കുവെച്ചശേഷം അവര്‍ തയാറാക്കുന്ന പ്ളാനില്‍ വീട് ഉയരുമ്പോള്‍ അത് മനസിനുണ്ടാക്കുന്ന സംതൃപ്തി എത്രമാത്രമായിരിക്കും. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനു വേണ്ടി ഇരിങ്ങാലക്കൂട അവിട്ടത്തൂരിലെ വിസ്ഡം ഡിസൈനേഴ്സിലെ മഹേഷ് കുമാര്‍ രൂപകല്‍പന ചെയ്ത വീടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ധുനിക ശൈലിയില്‍ 1350 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മൂന്നു കിടപ്പുമുറികളും  ലിവിങ് സ്പേസ്, ഡൈനിങ് ഏരിയ, മോഡുലാര്‍ കിച്ചണ്‍, ഫയര്‍ കിച്ചണ്‍, വര്‍ക്ക് ഏരിയ, മുന്നില്‍ ചെറിയ സിറ്റ് ഒൗട്ട് എന്നീ സൗകര്യങ്ങളോടു കൂടിയ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്.

എക്സീറ്റിയറിന്‍റെ സൗന്ദര്യവും ഒട്ടും കുറയുന്നില്ല. സിറ്റ് ഒൗട്ടിന്‍റെ റൂഫ് പകുതി ചരിച്ചാണ് വാര്‍ത്തിരിക്കുന്നത്. ഇത് വീടിന്‍റെ മുഖപ്പിന് പ്രത്യേക ഭംഗി നല്‍കുന്നു. സിറ്റ് ഒൗട്ടിനും മുന്‍ഭാഗത്തെയും സൈഡിലെയും ജനലുകള്‍ക്കും ക്ളാഡിങ് നല്‍കിയിട്ടുണ്ട്. സിറ്റ് ഒൗട്ടിലെ ക്ളാഡിങ്ങിനിടയില്‍ ബോക്സ് സ്പെയ്സ് നല്‍കി ഭംഗിയാക്കിയിരിക്കുന്നു. പ്രധാന വാതിലിനു ഇരു വശവും ഒറ്റ കള്ളിയുള്ള 150 സെന്‍്റീമീറ്ററിന്‍റെ ജനലുകളും നല്‍കിട്ടുണ്ട്.

ലിവിങ് സ്പേസ്
ഫാമിലി ലിവിങ് സ്പേസിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് രൂപകല്‍പന്. 12/12 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ലിവിങ് റൂമില്‍ മുഴുവനായും തുറന്നിടാന്‍ കഴിയുന്ന 150 സെന്‍റീമീറ്റര്‍ നീളമുള്ള ജനലാണ് വെച്ചിരിക്കുന്നത്. അതിനാല്‍ ലിവിങ് സ്പേസില്‍ കൃത്രിമ  വെളിച്ചവിന്യാസത്തിന്‍റെ ആവശ്യം വരുന്നില്ല.

കിടപ്പുമുറികള്‍
മൂന്നു കിടപ്പു മുറികളാണ് ഉള്ളത്.  ഊണുമുറിയില്‍ നിന്നും പ്രവേശിക്കുന്ന രീതിയിലാണ് കിടപ്പുമുറികള്‍ ഒരുക്കിയിരിക്കുന്നത്. രണ്ടു മുറികളില്‍ ബാത്ത്റൂം അറ്റാച്ച് ചെയ്തിട്ടുണ്ട്. മറ്റു മുറിക്ക് കോമണ്‍ ബാത്ത് റൂം.  മുറികള്‍ക്ക് 10/10 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണുള്ളത്.  
ഡൈനിങ് റൂം
ഡൈനിങ് ഏരിയക്ക് ലിവിങ് സ്പേസിന്‍റെ അത്ര തന്നെ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

അടുക്കള
ആധുനിക ശൈലിയിലുള്ള ഡിസൈന്‍ ആയതിനാല്‍ മോഡുലാര്‍ കിച്ചണിനുള്ള സ്ഥലം കണ്ടത്തെിയിട്ടുണ്ട്. 10/10 ഫീറ്റിലുള്ള അടുക്കളക്കു പുറമെ സാധാരണ വിറകടുപ്പിന് സ്ഥാനമുള്ള അടുക്കളയും ഉള്‍പ്പെടുത്തിയിരിക്കുന്നു. അടുക്കളില്‍ മാക്സിമം സ്റ്റോറേജിനും സൗകര്യമൊരുക്കിയിട്ടുണ്ട്. അടുക്കളയോട് ചേര്‍ന്ന് വര്‍ക്ക് സ്പേസിനും പ്രാധാന്യം നല്‍കിയിരിക്കുന്നു.

ഒറ്റനിലയില്‍  രൂപകല്‍പന ചെയ്ത വീട്ടില്‍ സ്പേസ് മുഴുവനായും ഉപയോഗപ്പെടുത്താന്‍ ഡിസൈനര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഏകദേശം 20 ലക്ഷം രൂപയാണ് നിര്‍മ്മാണ ചിലവ്.

കടപ്പാട്:
Mahesh Kumar T.G
Wisdom designers (Home Design in Avittathur, irinjalakuda )
Thrissur 680683
PH:+91 8129423299
Email:wistomitcenter@gmail.com
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.