ഗൃഹം നവീകരിക്കാം... ശ്രദ്ധയോടെ

മലയാളി വീടുണ്ടാക്കുന്നത് താമസത്തിനു മാത്രമല്ല, മറ്റുള്ളവരെ അദ്ഭുതപ്പെടുത്താന്‍ കൂടിയാണ്. എന്ന് മലയാളിയുടെ ഈ മനോഗതി മാറുന്നുവോ അന്നാണ് ‘താമസിക്കാനുള്ള വീട്’ നിര്‍മ്മിക്കുകപ്പെടുക. ആദ്യം വീടൊരു സ്വപ്നവും യാഥാര്‍ഥ്യവുമാകുമ്പോള്‍ അത് പലപ്പോഴും ബാധ്യതയായി മാറുകയാണ് ചെയ്യുന്നത്. സ്വപ്ന സൗധം വരുത്തിവെച്ച കടം വീട്ടാനുള്ളതാകുന്നു മിച്ച മലയാളി ജീവിതം. ശരാശരി മലയാളിയുടെ അവസ്ഥയാണിത്. പ്രവാസി മലയാളികളുടെ കാര്യവും വ്യത്യസ്തമല്ല. 15-20 വര്‍ഷം വരെയും ഉറ്റവരെയും ഉടയവരെയും വിട്ട് പ്രവാസജീവിതം നയിച്ച് സ്വരൂപിക്കുന്ന സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് വന്‍ മാളികള്‍ പണിയുന്നു. നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിചയക്കുറവ് മുതലെടുത്ത് ഇക്കൂട്ടരെ ചതിയില്‍പ്പെടുത്തുന്നതും സാധാരണമാണ്. 35 ലക്ഷം രൂപ ചെലവു പ്രതീക്ഷിച്ച വീട് പൂര്‍ത്തിയാകുമ്പോഴേക്കും 50 ലക്ഷം രൂപവരെയാകും. ഇതോടെ, പുത്തന്‍വീട്ടില്‍ പൂതിതീരുവോളം അന്തിയുറങ്ങാനുള്ള മോഹം ഉപേക്ഷിച്ച് വീണ്ടും കടല്‍കടക്കേണ്ടി വരും.

പഴയവീട് നവീകരിച്ചപ്പോള്‍
 

നാല് ബെഡ്റൂം, ഗെസ്റ്റ് റൂം, പൂജാമുറി, ബാല്‍ക്കണി, കമ്പ്യൂട്ടര്‍ റൂം, സ്റ്റഡി റൂം, ഡിസൈന്‍ഡ് കിച്ചണ്‍, വര്‍ക്കിങ് കിച്ചണ്‍, വര്‍ക്ക് ഏരിയ, യുട്ടിലിറ്റി സ്പേസ്, നടുമുറ്റം, സിറ്റ് ഒൗട്ട്, കാര്‍പോര്‍ച്ച് എന്നീ സൗകര്യങ്ങളുള്ള വീട്ടില്‍ കഴിയുന്നത് ഭാര്യയും മക്കളും മാത്രമാകും. അടുത്ത അവധിക്ക് വീട്ടില്‍ തിരിച്ചത്തെുമ്പോഴേക്കും വീട് പെയിന്‍റടിക്കാനായിട്ടുണ്ടാകും. അതിനും വന്‍ ചെലവു തന്നെ. പ്രവാസിയുടെ മാത്രമല്ല, നാട്ടില്‍ കഴിയുന്നവരുടെയും ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരുടെയും അവസ്ഥ വിഭിന്നമല്ല. അമ്പതോ അറുപതോ ലക്ഷം രൂപ ചെലവഴിച്ച് ഒരിടത്ത് വീടുപണിയും. ജോലിയുമായി ബന്ധപ്പെട്ട് വര്‍ഷത്തിലെ കൂടുതല്‍ ദിവസവും നഗരത്തിലെ ഫ്ളാറ്റില്‍ താമസിക്കും.
ഉന്നത പദവിയിലിരിക്കുന്നതിനാല്‍ വീട് വാടകക്കു നല്‍കുന്നത് കുറച്ചിലായി കരുതുകയും ചെയ്യും. ആകക്കൂടി നോക്കിയാല്‍ വീട് അടഞ്ഞു കിടക്കുന്ന ബംഗ്ളാവാകും.

ഈ സാഹചര്യത്തിലാണ് ഒരു ബദല്‍ മാര്‍ഗം ജയന്‍ മുന്നോട്ടുവെക്കുന്നത്.പുതിയ വീട് നിര്‍മിക്കുന്നതിനു പകരം പഴയത് പുതുക്കുകയെന്നതാണത്. ആയുസ്സിന്‍െറ വലിയൊരു പങ്ക് കഴിച്ചുകൂട്ടിയ വീട്, പ്രായംചെന്നവരുടെ മനസ്സ് വേദനിപ്പിച്ച് ഒരു പകല്‍ കൊണ്ട് പൊളിച്ചു നീക്കുന്നതെന്തിനാണ് എന്നാണ് ജയന്‍െറ ചോദ്യം.ഇങ്ങനെ പൊളിച്ചു പണിയുന്ന പുത്തന്‍ വീടുകള്‍ക്ക് ‘കൂടുമ്പോള്‍ഇമ്പമുള്ള കുടുംബത്തെ ഉള്‍ക്കൊള്ളാനാവില്ല’ എന്നാണ് ഇദ്ദേഹത്തിന്‍െറ പക്ഷം. തലമുറകള്‍ കൈമാറിയ വീട്ടില്‍ തന്നെ താമസിക്കാനാഗ്രഹിക്കുന്നവര്‍ക്കാണ് ജയന്‍ മാജിക് തുണയാകുന്നത്.

വീട് പൊളിക്കുകയല്ല നവീകരിച്ചുസംരക്ഷിക്കുകയാണ് ഇദ്ദേഹത്തിന്‍െറ രീതി. ഗൃഹനിര്‍മാണത്തില്‍ പരമ്പരാഗതവും നവീനവുമായ വിവിധ മാതൃകകളാണ് അവലംബിക്കുന്നത്.

മുറിക്കാത്ത മരങ്ങളും ചത്തെിയെടുക്കാത്ത കല്ലുകളും വാരാത്ത മണലുമാണ് ഗൃഹനിര്‍മാണ രംഗത്തെ
എന്‍െറ സംഭാവന എന്നു പറയുന്ന ജയന്‍ മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍

എല്ലാ പഴയ വീടുകളും നവീകരിക്കാന്‍ അനുയോജ്യമല്ല.

  •  മുന്നിലെ റോഡിനേക്കാള്‍ താഴ്ചയിലാണ് വീടിന്‍െറ തറയെങ്കില്‍ നവീകരണം അരുത്. റോഡിലെ വെള്ളം മുറ്റത്തേക്കൊഴുകും.
  • ആധുനിക സൗകര്യങ്ങള്‍ കൂടുതല്‍ ഉണ്ടാക്കാനല്ല നവീകരണം. അത്യാവശ്യങ്ങള്‍ക്കുമാത്രമാണിത്. അറ്റാച്ച്ഡ് ബാത്റൂംഎല്ലാ സ്ഥലത്തും വേണമെന്നു വാശി പിടിക്കരുത്.
  •  നവീകരിക്കുമ്പോള്‍ നിലവിലെ മാതൃകകള്‍തന്നെ പിന്തുടരുക. ഓടിട്ട വീടിന് കോണ്‍ക്രീറ്റും മറ്റും ഏച്ചുകൂട്ടിയാല്‍ ഭംഗികുറക്കും.
  •  വിദഗ്ധരുടെ ഉപദേശം തേടാന്‍ മടിക്കരുത്. ഓടിട്ട വീടിന് എത്ര വേണമെങ്കിലും ഉയരം കൂട്ടാം. വലുപ്പമുള്ള ജനലുകളും വെക്കാം. ചെറിയ മുറികള്‍ കൂട്ടി യോജിപ്പിച്ച് വലിയ ഒറ്റമുറിയുമാക്കാം.
  •  നവീകരണ സമയത്ത് വലിയ വീടുകള്‍ നമ്മുടെ താല്‍പര്യത്തിനൊത്ത് ചെറുതാക്കുകയുമാകാം. മെയ്ന്‍റനന്‍സ് ചെലവു കുറക്കാന്‍ ഇതു ഉപകാരപ്പെടും.
  •  നവീകരിക്കുമ്പോള്‍ പഴയകെട്ടിടങ്ങളുടെ മരങ്ങളും മറ്റുംഉപയോഗിക്കുന്നത് കൂടുതല്‍ ഈടു നില്‍ക്കുന്നതിനും ചെലവു ചുരുക്കാനും സഹായിക്കും.
  •  അലങ്കാരപ്പണികള്‍ക്ക് ഫൊറോ സിമന്‍റ് ഉപയോഗിക്കുന്നതും ചെലവ് വന്‍തോതില്‍ കുറക്കും.
  •  നവീകരണ ജോലി മൊത്തമായി കരാര്‍ നല്‍കുന്നത് വന്‍ ബാധ്യതയുണ്ടാകും.
  •  കൃത്യമായ പ്ളാനിങ്ങും ചെലവു സംബന്ധിച്ച ധാരണയും ഉണ്ടാക്കിയ ശേഷമേ നവീകരണം തുടങ്ങാവൂ.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.