ദുബൈ: വീട്ടില്‍ ത്രീഡി തീയറ്റര്‍ ക്രമീകരിക്കുന്നതും വീട്ടുമുറ്റത്ത് ത്രീ-ഡി പെയിന്‍റിംഗുകള്‍ വരപ്പിക്കുന്നതും ആലോചിക്കുന്നത് പഴയ കഥയാവുന്നു. ഇനി വീടു തന്നെ ത്രീഡി പ്രിന്‍റിംഗ് മുഖേന സ്ഥാപിക്കാം. ഒറ്റ ദിവസം കൊണ്ട് 200 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ത്രീഡി വീടുകള്‍ നിര്‍മിക്കാനാകുമെന്ന വാഗ്ദാനം നല്‍കുന്നത് ഒരു19 കാരനാണ്. കസ്സ കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിന്‍െറ സ്ഥാപകനായ ക്രിസ് കെല്‍സി പെന്‍സില്‍ വാനിയ സ്വദേശിയാണ്. ത്രീഡി പ്രിന്‍റിംഗിന്‍െറ സാധ്യതകള്‍ക്ക് ഏറ്റവുമധികം വിലകല്‍പ്പിക്കുന്ന ദുബൈയാണ് ഇപ്പോള്‍ പ്രവര്‍ത്തന കേന്ദ്രം.
ക്രിസ് പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഒരു ഓംലെറ്റ് ഉണ്ടാക്കുന്നത്ര എളുപ്പമാണ് ത്രീഡി വീടുവെക്കാന്‍. രണ്ട് ജോലിക്കാരും യന്ത്രങ്ങളുമുണ്ടെങ്കില്‍ കാര്യം നിസാരം. ത്രീഡി സാങ്കേതിക നിലവാരമനുസരിച്ച ഡിസൈന്‍ തയ്യാറാക്കി മെഷീന്‍ നിര്‍മാണ സൈറ്റിലത്തെിക്കും. ഒരാള്‍ മെഷീനിന്‍െറ പ്രവര്‍ത്തനം നിയന്ത്രിക്കണം, അടുത്തയാള്‍ കേബിളുകളും സ്റ്റീല്‍ ബാറുകളും ക്രമീകരിക്കണം. അവ യഥാസ്ഥാനങ്ങളിലത്തെിക്കഴിഞ്ഞാല്‍ ബാക്കി പടവു പണികളെല്ലാം മെഷീന്‍ നോക്കിക്കൊള്ളും.
കൗമാരപ്രായത്തില്‍ സ്ഥാപിച്ച കമ്പനി വിറ്റ് കിട്ടിയ പണം നിക്ഷേപിച്ചാണ് ക്രിസ് പുതിയ സ്ഥാപനം തുടങ്ങിയത്.
നിലവിലെ നിര്‍മാണ രീതിയെക്കാള്‍ ചെലവു വരുന്നതാണ് ത്രീഡി വീടു നിര്‍മാണം. എന്നാല്‍ ഏറിവരുന്ന നിര്‍മാണ ചെലവ് കണക്കാക്കുമ്പോള്‍ വൈകാതെ പരമ്പരാഗത രീതി കൈയൊഴിയപ്പെടുമെന്നാണ് ഇയാളുടെ വിലയിരുത്തല്‍. അതോടെ നിര്‍മാണ മേഖലയില്‍ തൊഴിലാളികള്‍ കൂട്ടമായി ഒഴിവാക്കപ്പെടുകയും ചെയ്യും. 2030 ഓടെ പുതിയ കെട്ടിടങ്ങളില്‍ 25 ശതമാനവും ത്രീഡിയിലാക്കാനാണ് ദുബൈയുടെ പദ്ധതി. 2019 മുതല്‍ നഗരസഭയുടെ നിര്‍മാണ അനുമതി ലഭിക്കാന്‍ കെട്ടിടത്തില്‍ രണ്ടു ശതമാനമെങ്കിലും ത്രീഡി സംവിധാനങ്ങള്‍ വേണമെന്ന വ്യവസ്ഥയും പ്രാബല്യത്തില്‍ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.