ആര്‍കിടെക്ടുകളും കെട്ടിടനിര്‍മാതാക്കളും ബാത്ത്റൂമില്‍ പുതുമകൊണ്ടുവരാന്‍ തല പുകക്കുന്ന കാലം. പുതുപുത്തന്‍ മോഡല്‍ ബാത് വെയറുകളുമായി മുഖ്യധാരാ കമ്പനികള്‍ വിപണി കൈയടക്കിക്കഴിഞ്ഞു. സംഗീതവും ടി.വിയും അറ്റാച്ച് ചെയ്ത ബാത്റൂമുകളാണ് ഇന്നെത്ത താരം.
വാഷ് ബേസിന്‍, വാട്ടര്‍ ക്ളോസറ്റ്, ഷവര്‍ എന്നിവയാണ് അടിസ്ഥാനപരമായി ബാത്റൂമില്‍ വേണ്ടത്. ഇവ എവിടെ എപ്രകാരം വിന്യസിക്കുന്നു എന്നതിലാണ് ഒരു ഡിസൈനറുടെ കഴിവ് പ്രകടമാകുന്നത്. നനവ് ഏല്‍ക്കുന്നത് അടിസ്ഥാനമാക്കിയുള്ള ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെയുള്ള തരംതിരിവിന് വിവിധ മാര്‍ഗങ്ങളുണ്ട്. ഡ്രൈ ഏരിയ ഉയരത്തിയും വെറ്റ് ഏരിയ താഴ്ത്തിയും വിഭജിക്കാം. സെമി പാര്‍ട്ടീഷന്‍ വാള്‍ ഉപയോഗിച്ചും വേര്‍തിരിക്കാം.
ഡ്രൈ ഏരിയ കടന്നാണ് വെറ്റ് ഏരിയയിലേക്ക് പ്രവേശിക്കുക. ഡ്രൈ ഏരിയയിലാണ് ക്ളോസറ്റ്, വാഷ്ബേസിന്‍, ബാത്റൂം ഫര്‍ണിച്ചര്‍, ഡ്രസിങ് ഏരിയ എന്നിവ സജ്ജീകരിക്കേണ്ടത്. വാഷിങ് യൂനിറ്റായിരിക്കും വെറ്റ് ഏരിയയിലുണ്ടാവുക.
ബാത്റൂമിന്‍െറ ഏതെങ്കിലും ഒരു ഭാഗം മാത്രം തെരഞ്ഞെടുത്ത് ആ വശത്തുമാത്രം പ്ളംബിങ് ചെയ്യുന്നതാണ് ഉചിതം. ഇത് ചെലവു കുറക്കാനും കൂടുതല്‍ സ്ഥലമുണ്ടെന്ന പ്രതീതി ജനിപ്പിക്കാനും സാധിക്കും. വലുപ്പം വ്യത്യാസപ്പെടുത്താതെ, നിറങ്ങളുടെയും ലൈറ്റിങ്, ഗ്ളാസ് വാള്‍, ഫിറ്റിങ് സാമഗ്രികളുടെയും ബുദ്ധിപരമായ തെരഞ്ഞെടുപ്പുവഴിയും ബാത്റൂം കൂടുതല്‍ വലുപ്പമുള്ളതും ആകര്‍ഷണീയവുമാക്കാം.
ഫ്ളഷ് യൂനിറ്റ് ചുവരിനുള്ളിലായും ക്ളോസറ്റ് ചുവരിലും ഫിറ്റ് ചെയ്യുന്ന വാള്‍മൗണ്ടഡ് ക്ളോസറ്റ്, വാഷ് ബേസിന്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ സ്ഥലം ലഭിക്കും. ജലോപയോഗം കുറക്കുന്ന ഡ്യുവല്‍ ഫ്ളഷ് മോഡലുകളും വിപണിയില്‍ ലഭ്യമാണ്. ആവശ്യാനുസരണം കുറച്ച് വെള്ളംമാത്രം ഫ്ളഷ് ചെയ്യാന്‍ ഈ മോഡല്‍ ഉപകരിക്കും. സാധാരണ മാസ്റ്റര്‍ ബെഡ്റൂമിലെ ബാത്റൂമിലാണ് ബാത്ടബ്ബും ജാകുസിയുമൊക്കെ സ്ഥാപിക്കുക.
ബാത്റൂം ഫിറ്റിങ്സില്‍ ദിനംപ്രതി പുതിയ മോഡലുകളാണ് വിപണിയിലെത്തുന്നത്. സീലിങ് ഷവറുകള്‍, റെയിന്‍ ഷവറുകള്‍, ജെറ്റുകള്‍, ഷവര്‍ ക്യൂബിക്കിള്‍ തുടങ്ങിയവ ലഭ്യമാണ്. ആവശ്യാനുസരണം ഓവല്‍, റൗണ്ട്, കോര്‍ണര്‍, ചതുരം തുടങ്ങിയ ആകൃതിയിലുള്ള ഷവര്‍ എന്‍ക്ളോഷറുകളും വിപണിയിലുണ്ട്. ഒരേസമയം രണ്ടു പേര്‍ക്ക് ഉപയോഗിക്കാവുന്ന മോഡലുകള്‍ വരെ ഇതിലുള്‍പ്പെടുന്നു.
ഫെതര്‍ ടച്ച്, ഓട്ടോമാറ്റിക് ബാത്റൂം ടാപ്പുകള്‍ക്ക് പ്രിയമേറുകയാണ്. ചൂടും തണുത്തതുമായ ജലം ലഭിക്കുന്ന മോഡലുകളില്‍, പോളി പ്രോപ്പലിന്‍ റാന്‍ഡം കോപോളിമര്‍ അല്ളെങ്കില്‍ ക്ളോറിനേറ്റഡ് പോളി വിനൈല്‍ ക്ളോറൈഡ് ഉപയോഗിച്ച് നിര്‍മിച്ചവ തെരഞ്ഞെടുക്കാം. ഇന്‍ബില്‍റ്റ് പ്ളംബിങ് ആണെങ്കില്‍ ഗുണമേന്മയേറിയ പൈപ്പുകളും ഫിറ്റിങ്സും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇവിടെ ലാഭം നോക്കിയാല്‍ ഒരു പക്ഷേ, പിന്നീട് നിരാശയാകും ഫലം. ആധുനിക വീടുകളുടെ ഒരു ശാപമാണ് ഇന്ന് ബാത്റൂം ചുവരുകളിലെ ചോര്‍ച്ച. ഇതിന് നല്ല ഉല്‍പന്നങ്ങളും നല്ല പണിയുമായിരിക്കണം.
ഷവര്‍ എന്‍ക്ളോഷര്‍ ഒരുക്കാനുദ്ദേശിച്ച സ്ഥലം അല്‍പം ലെവല്‍ താഴ്ത്തി ചെയ്യുന്നതാകും ഉചിതം. ഷവര്‍പാനല്‍ ഗ്ളാസ് തെരഞ്ഞെടുക്കുമ്പോള്‍ ഫ്രോസ്റ്റഡ് ഗ്ളാസ് തെരഞ്ഞെടുത്താല്‍ അല്‍പംകൂടി സ്വകാര്യത ലഭിക്കും. ഷവര്‍ ക്യൂബിക്കിളുകള്‍ക്ക് ഇന്ന് ആവശ്യക്കാരേറിയിട്ടുണ്ട്. റെഡിമേഡ് ആയി ലഭിക്കുന്നതിനാല്‍ ഒരുക്കാന്‍ അധികസമയം വരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. കോര്‍ണര്‍, സ്ക്വയര്‍ എന്നീ മോഡലുകളില്‍ ലഭിക്കും. ഇത് ബാത്റൂമില്‍ മറ്റ് സ്ഥലം ഡ്രൈയായി സൂക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നു. മ്യൂസിക് സിസ്റ്റം, ഫോണ്‍, ലാപ്ടോപ് എന്നിവ വെക്കാന്‍ സൗകര്യമുള്ളവയും വിപണിയിലുണ്ട്.
എങ്ങനെ ചെലവ് ചുരുക്കാം
1. ബാത്റൂമുകള്‍ ഒരേ വശത്ത് നിര്‍മിച്ചാല്‍ വാട്ടര്‍ ടാങ്ക്, സെപ്റ്റിക് ടാങ്ക് തുടങ്ങിയവയുമായി കണക്ട് ചെയ്യുന്ന പൈപ്പുകള്‍ കുറക്കാം.
2. ബാത്റൂം നിര്‍മാണത്തിന് മുമ്പ് പ്ളംബിങ് ലേ ഒൗട്ട് തയാറാക്കുന്നത് ഏറെ ഗുണം ചെയ്യും. ചെലവു ചുരുക്കാനും ചുവരിനകത്തുള്ള പ്ളംബിങ്ങാണെങ്കില്‍ ഭാവിയില്‍ കുഴപ്പവും മറ്റും കണ്ടുപിടിക്കാനും കഴിയും.
3. വീടു നിര്‍മാണച്ചെലവിന്‍െറ നല്ല ശതമാനം ബാത്റൂം ഫിറ്റിങ്സിനാണെന്നതിനാല്‍ ഇവയുടെ എണ്ണം കുറക്കുകതന്നെ വേണം.
4. കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന വീടിന് അനുയോജ്യം വലിയ കോമണ്‍ ബാത്റൂമും മാസ്റ്റര്‍ ബെഡ്റൂമില്‍ ചെറിയ അറ്റാച്ച്ഡ് വാട്ടര്‍ ക്ളോസറ്റുമാണ്.
5. എല്ലാ ബെഡ്റൂമുകളും അറ്റാച്ച് ചെയ്ത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ചെറിയ കോമണ്‍ ടോയ്ലറ്റാണ് ഉചിതം. കാരണം, അവ ഉപയോഗിക്കുന്ന അവസരം കുറവായിരിക്കും.
6. ബാത്റൂമില്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന ഭാഗത്തൊഴികെ ഒരിടത്തും വാള്‍ടൈല്‍ പതിക്കേണ്ടതില്ല. ഇവിടെ നല്ല എമല്‍ഷന്‍ പെയിന്‍റ് ഉപയോഗിക്കുന്നതാണ് ഭംഗിയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതും.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.