സ്വരുക്കൂട്ടിയും കടമെടുത്തും വീട് പണിതു തീർന്നാലും ആശങ്കകൾ തീരുന്നില്ല. ഒരു വർഷം കഴിയേണ്ട, അതിന് മുേമ്പ വരുന്നു ചോർച്ച. ആധികയറാൻ മറ്റെന്തെങ്കിലും വേണോ? പിന്നെ വൈറ്റ് സിമൻറ് അടിക്കലായി, സിമൻറ് തേക്കലായി അങ്ങനെ നീളുന്നു പരിഹാര മാർഗങ്ങൾ. ട്രോപിക്കൽ ക്ലൈമറ്റും കാലംതെറ്റി പെയ്യുന്ന മഴയും കേരളത്തിെൻറ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ കേരളത്തിെൻറ കാലാവസ്ഥയിൽ വീടിെൻറ ആദ്യ പ്രതിരോധമാണ് റൂഫിങ് അഥവാ മേൽക്കൂര. മേൽക്കൂരയെന്നാൽ വീടിെൻറ തലയാണ്. അതുകൊണ്ടുതന്നെ വേണ്ടത്ര ശ്രദ്ധകൊടുക്കേണ്ടത് അനിവാര്യവുമാണ്. കേരളത്തിലെ വീടുകൾക്ക് ഏറെയും കോൺക്രീറ്റ് മേൽക്കൂരകളാണ്. സ്ലോപ് റൂഫാണ് (ചരിഞ്ഞ മേൽക്കൂര) നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമെങ്കിലും വീടിെൻറ രൂപഘടനക്കും ഡിസൈൻ ശൈലിക്കുമനുസരിച്ച് ഇന്ന് ഫ്ലാറ്റ് റൂഫുകളും കുറവല്ല.
കല്ലും മണലും സിമൻറും നിശ്ചിത അനുപാതത്തിൽ കലർത്തിയ മിശ്രിതത്തിൽ ജലം ഒഴിച്ച് നല്ലതുപോലെ കുഴക്കുകയും വൈബ്രേഷൻ നൽകുകയും ചെയ്യുേമ്പാൾ നടക്കുന്ന പ്രതിപ്രവർത്തനത്തിലൂടെയാണ് കോൺക്രീറ്റ് രൂപംകൊള്ളുന്നത്. കോൺക്രീറ്റിങ്ങിലെ അപാകതകളും ഗുണനിലവാരം കുറഞ്ഞ സിമൻറും മണലുമെല്ലാം ചോർച്ചയുണ്ടാകാനുള്ള മുഖ്യ കാരണങ്ങളിൽ ഒന്നാണ്.
പാരപ്പെറ്റുകൾ, സൺഷേഡുകൾ എന്നിവിടങ്ങളിലാണ് ചോർച്ച പ്രധാനമായും ഉണ്ടാവുക. ചോർച്ചയുെട കാരണങ്ങൾ പലതാണ്. കോൺക്രീറ്റിലെ വിള്ളൽ ഒരിക്കൽ വന്നാൽ പിന്നീട് എന്ത് പരിഹാരമാർഗങ്ങൾ അവലംബിച്ചാലും പ്രയോജനം കണ്ടെന്നുവരില്ല. അതുകൊണ്ടുതന്നെ ചോർച്ച വരാതിരിക്കാനുള്ള മുൻകരുതലുകൾ ആദ്യമേ എടുക്കുക. കോൺക്രീറ്റ് ഇട്ടുകഴിഞ്ഞാൽ ഏഴു മുതൽ 12 ദിവസംവരെ തുടർച്ചയായി നനച്ചാൽ മാത്രമേ സിമൻറ് ചേർത്ത ഉൽപന്നങ്ങളിൽ ക്യുവറിങ് ശരിയായി നടക്കൂ. നന ശരിയല്ലെങ്കിൽ വിപരീതഫലമാണ് ഉണ്ടാവുക. ഇത് കാരണം സിമൻറ് ചുരുങ്ങുകയും വികസിക്കുകയും ചെയ്ത് വിള്ളലുകളുണ്ടായി ഭാവിയിൽ ചോർച്ച വരാനും സാധ്യതയുണ്ട്. കോൺക്രീറ്റിെൻറ ഉള്ളിലൂടെ ഇറങ്ങുന്ന വെള്ളം വീട് വാർത്തിരിക്കുന്ന കമ്പിയെ ക്ഷയിപ്പിക്കുകയും കമ്പി തുരുമ്പിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. കാലക്രമേണ വീട് ഇടിഞ്ഞുവീഴുകവരെ ചെയ്യുന്നു.
മേൽക്കൂര വാട്ടർ പ്രൂഫ് ചെയ്യുക എന്നുള്ളതാണ് ചോർച്ച വരാതിരിക്കാനായി ചെയ്യുന്ന പരിഹാര മാർഗങ്ങളിൽ ഏറ്റവും ഉത്തമമായിട്ടുള്ളത്. വീട് പണിയുന്ന സമയത്തു തന്നെ വാട്ടർ പ്രൂഫിങ് ചെയ്യാവുന്നതാണ്. ഇതിനെ ഇൻറഗ്രൽ വാട്ടർ പ്രൂഫിങ് എന്ന് പറയാം. എന്നാൽ, ചോർച്ച കണ്ടുതുടങ്ങിയതിനുശേഷം അത് തടയുന്നതിനും വാട്ടർ പ്രൂഫിങ് ചെയ്യുന്നു. ഇതിനെ എക്സ്റ്റേണൽ വാട്ടർ പ്രൂഫിങ് എന്നു പറയുന്നു. വീടുപണിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ചോർച്ച വരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് ഉത്തമം.
േമൽക്കൂര വാർക്കുന്ന സമയത്തുതന്നെ കോൺക്രീറ്റിൽ ചേർക്കാവുന്ന പലതരം വാട്ടർ പ്രൂഫ് ഉൽപന്നങ്ങൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. വാട്ടർ പ്രൂഫ് പെയിൻറുകളും പൗഡറുകളും ലിക്വിഡുകളും വിപണിയിൽ ലഭ്യമാണ്. കോൺക്രീറ്റിനൊപ്പം ഇവയും നിശ്ചിത അനുപാതത്തിൽ ചേർത്താൽ കോൺക്രീറ്റിനുള്ളിൽ സുഷിരങ്ങൾ ഉണ്ടാകുന്നത് ചെറുക്കാൻ സഹായിക്കുന്നു. ബിറ്റുമിൻ വാട്ടർ പ്രൂഫിങ് ഉൽപന്നങ്ങൾ മേൽക്കൂര വാർത്തുകഴിയുേമ്പാൾ പ്ലാസ്റ്ററിങ്ങിനായി ഉപയോഗിക്കാവുന്നതാണ്.
വാട്ടർ പ്രൂഫിങ് രീതികൾ
●ഇൻറഗ്രൽ വാട്ടർ പ്രൂഫിങ്
●ബ്രിക്ബാറ്റ് കോബ വാട്ടർ പ്രൂഫിങ്
●സിമൻറിഷ്യസ് കോട്ടിങ് വാട്ടർ പ്രൂഫിങ്
●പോളിമർ മോഡിഫൈഡ് ബിറ്റുമിൻ മെംബറേൻ
വാട്ടർ പ്രൂഫിങ്
●പോളിയൂറിഥേൻ ലിക്വിഡ് മെംബറേൻ വാട്ടർ പ്രൂഫിങ്
● പി.വി.സി മെംബറേൻ വാട്ടർ പ്രൂഫിങ്
എന്നിങ്ങനെ നിരവധി രീതികളിൽ പ്ലാസ്റ്ററിങ് ചെയ്യാവുന്നതാണ്. ബജറ്റിനനുസരിച്ച് ഏതുരീതിയും അവലംബിക്കാം. കൂടാതെ കോൺക്രീറ്റ് ചെയ്യുേമ്പാൾ തന്നെ ഒാടുകൾ പാകിയും ക്ലേ ടൈലുകൾ പാകിയും ചോർച്ച തടയാനാകും. ചൂട് കുറക്കാനും ഇത് ഉത്തമമാണ്.
വിവരങ്ങൾക്ക് കടപ്പാട്:
ഷിനു നന്ദനൻ
Architect,
Ecode Design Studio,
Thripunithura
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.