വേറിട്ട രീതിയിൽ വീടുകൾ നിർമിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. കെട്ടിലും മട്ടിലുമെല്ലാം വ്യത്യസ്തയാർന്ന ഒരു വീടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. നമ്മുടെ ഫാന്‍റസികളെ മുഴുവന്‍ ഉൾക്കൊള്ളിച്ചുകൊണ്ടു നിർമിച്ച മനോഹരമായ ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ളതാണ് വീട്.
ഗ്രീസിൽ വൗലിയാഗ്മെനി തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വീട് ലോകത്തിലെ തന്നെ പ്രത്യേകതകളുള്ള വീടായാണ് കണക്കാക്കപ്പെടുന്നത്. ഈ വീട്ടിൽ അഞ്ച് കിടപ്പുമുറികൾ, നാല് കുളിമുറികൾ, ഒരു സ്വകാര്യ ബേസ്‌മെന്റ്, ഓപ്പൺ ലിവിങ് ഏരിയ, ഇൻഡോർ പൂൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങളുണ്ട്. വീടിന്‍റെ വില 52 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
ചിത്രശലഭ പാറ്റേണിലാണ് വീടിന്‍റെ സീലിങ്ങുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. 5,381 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വീടിന്റെ പ്രധാന നിലകൾ ഭിത്തികളില്ലാത്ത ഓപ്പൺ ഫ്ലോർ പ്ലാൻ ആശയത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. താഴത്തെ നിലയിൽ ഒരു കൃത്രിമ തടാകവും ഹോം തിയേറ്ററും മൂന്ന് കിടപ്പുമുറികളുമുണ്ട്. വീടിന്‍റെ വിവിധ ഭാഗങ്ങളിലേക്കെത്താന്‍ എലിവേറ്റർ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.