ടൈൽ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടി​​​​െൻറ അവസാനഘട്ടത്തി​ലാണ്​ നമ്മൾ ​ഫ്​ളോറിങ്ങിനെ കുറിച്ച്​ ആലോചിക്കുക. വീടി​​​​െൻറ ശൈലിയും വലുപ്പവും ബജറ്റുമെല്ലാം നോക്കിവേണം ഫ്ലോറിങ് മെറ്റീരിയൽ തെരഞ്ഞെടുക്കാൻ. മാർബിളും, ഗ്രാനൈറ്റും എല്ലാം ഒപ്പത്തിനൊപ്പം നിൽക്കുന്നുണ്ടെങ്കിലും ബജറ്റു വീടുകളുടെ കാര്യത്തിൽ  മുൻ‌തൂക്കം ടൈലുകൾക്ക്  തന്നെയാണ്. ബജറ്റ്​ കുറവ്​, വിരിക്കാനുള്ള പണിയും വൃത്തിയാക്കലുമെല്ലാം എളുപ്പം കൊണ്ടുമായിരിക്കാം മിക്കവരും ടൈല്‍ തന്നെ തിരഞ്ഞെടുക്കുന്നത്. എന്നാൽ വീടിന്റെ സ്ഥാനവും, കാലാവസ്ഥയും അനുസരിച്ച് ഉപയോഗിക്കുന്ന ടൈലുകൾക്കും വ്യത്യാസം വരാം. വിട്രിഫൈഡ് ടൈൽ, സെറാമിക് ടൈൽ, ടെറാക്കോട്ട ടൈൽ, ഡിജിറ്റൽ ചുവർ ടൈൽ എന്നിങ്ങനെ വിവിധ ​തരത്തിലുള്ള ടൈലുകൾ വിപണിയിലുണ്ട്​. 

 

ടൈലുകൾ തെരഞ്ഞെടുക്കു​േമ്പാൾ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്​. 

  • ടൈൽ വാങ്ങുന്നതിനുമുമ്പ് അത് എവിടെ ഉപയോഗിക്കാനുള്ളതാണെന്ന വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ബെഡ് റൂം, ലിവിംങ് റൂം, കിച്ചൺ തുടങ്ങിയ ഏരിയകളിലേക്ക് വ്യത്യസ്ത ടൈലുകൾ ഉപയോഗിക്കാം.
  • ഏതു തരം ടൈൽ ആണു ഉപയോഗിക്കാന് ഉദ്ദേശിക്കുന്നത് എന്നത് നിശ്ചയിക്കുക. ബ്രിക്ക്, വിട്രിഫൈഡ്, സെറാമിക്, മൊസൈക്, ഗ്ലാസ് തുടങ്ങിയ തരത്തിലുള്ള ടൈലുകൾ ലഭ്യമാണ്. നിങ്ങളുടെ അഭിരുചിക്കും ആവശ്യകതക്കും ഉതകുന്ന തരത്തിലുള്ള തരം ടൈലുകൾ വാങ്ങുക.
  •  ഇൻറീരിയർ ഡിസൈൻ ഏതു ശൈലിയിലാണെന്ന്​ മനസിലാക്കി ആ ശൈലിയോട്​ ചേർന്നു നിൽക്കുന്ന ഡിശെസനിലുള്ള ടൈലുകൾ തെരഞ്ഞെടുക്കുക
  •  ചെറിയതും ഇരുണ്ടതുമായ റൂമുകൾക്ക്​ ഇളം നിറമുള്ള ടൈലുകൾ തെരഞ്ഞെടുക്കാവുന്നത്. ഇത് റൂം കൂടുതൽ വിശാലത തോന്നിക്കാനും അകത്തളം കുടുതൽ  പ്രകാശിതമാക്കാനും ഉപകരിക്കും.
  •  ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വാങ്ങിക്കുക. അൽപം വില കൂടുതലാണെങ്കിലും ബ്രാൻഡഡ് കമ്പനികളുടെ മെറ്റീരിയലുകൾ എടുക്കുക. നല്ല ഫിനിഷിങ് ഉണ്ടാകുമെന്നു മാത്രമല്ല, കൂടുതൽ വലുപ്പ വ്യത്യാസങ്ങളും ഉണ്ടാകില്ല.
  • ടൈലുകൾ തെരഞ്ഞെടുക്കാൻ കോൺട്രാക്ടറെ കൂടി കൂട്ടുക. കൃത്യമായ മോഡലുകൾ വാങ്ങിക്കാൻ  അയാളുടെ സഹായം നന്നായിരിക്കും. 
  • ഉദ്ദേശിച്ചതിനേക്കാള് ഒരു 5%-10% കൂടുതൽ വാങ്ങാൻ ശ്രമിക്കുക. ടൈൽ പതിക്കുന്ന അവസരത്തിൽ ഉണ്ടാവുന്ന പൊട്ടലുകൾ കൊണ്ട് തികയാത്ത അവസ്ഥ ഒഴിവാക്കാൻ ഇത്​ സഹായിക്കും. ചില അവസരങ്ങളിൽ നിങ്ങള് വാങ്ങിയ അതേ ബാച്ച് / ഷേഡുകളിലുള്ള ടൈലുകൾ പിന്നീട്​ കിട്ടിയെന്നു വരില്ല. ആ പ്രശ്നം ഒഴിവാക്കാനും ഇത് കൊണ്ട് സാധിക്കും. ഉപയോഗിക്കാത്ത ടൈല് ബോക്സുകൾ തിരിച്ചു കൊടുക്കാവുന്നതാണ്​. 
  • ഒരേ ഡിസൈനിലുള്ള ടൈൽ എടുത്താൽ മുറിക്കു​േമ്പാഴുള്ള വേസ്റ്റേജ് ഒഴിവാക്കാം.
  • സ്കർട്ടിങ്ങിനുള്ള പീസുകൾ എല്ലാ മുറികളുടെയും ഫ്ളോറിങ് ചെയ്തു കഴിഞ്ഞതിനുശേഷം മാത്രം മുറിക്കുക. ഇങ്ങനെ ചെയ്താൽ വേസ്റ്റേജ് പരമാവധി കുറക്കാം. 
  • കൂടുതൽ വലുപ്പ വ്യത്യാസങ്ങളുള്ള ടൈലുകൾ ഒട്ടിക്കാതിരിക്കുക.
  • കിച്ചൻ ഫ്ളോറിൽ മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മിനുസം കൂടിയാൽ തെന്നിവീഴാനുള്ള സാധ്യത കൂടുതലായിരിക്കും.
  • ബാത്റൂമുകളിലെ ടൈലുകൾ നല്ല ഗ്രിപ്പ് ഉള്ളതും ജോയിൻറ്​ ഫ്രീയും ആയിരിക്കാൻ ശ്രദ്ധിക്കുക.
  • കിച്ചൻ ഫ്ളോർ തിരഞ്ഞെടുക്കുമ്പോൾ വോൾ ടൈലിനും ഗ്രാനൈറ്റിനും തടിവർക്കിനും കൂടി ചേരുന്ന രീതിയിലുള്ള ടൈലുകൾ എടുത്താൽ ഫിനിഷിങ് ആകർഷകമായിരിക്കും.
  • വീടി​​​​െൻറ പ്രധാനപ്പെട്ട ഇടങ്ങളിൽ വിട്രിഫൈഡും ബെഡ്റൂമുകളിൽ സെറാമിക് ടൈലും കിച്ചൻ, വർക്ഏരിയ എന്നിവിടങ്ങളിൽ ആൻറിസ്കിഡ് ടൈലുകളും ഉപയോഗിച്ചാൽ ചെലവ് കുറക്കാം.


 

Tags:    
News Summary - home flooring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.