വീട് നിർമാണത്തിലെ ചെലവുകൾ കുറക്കാൻ ആയുസ് കുറയ്ക്കൽ തത്വം എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് പ്രശസ്ത വാ സ്തു സ്ഥപതിയും ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകനുമായ പ്രസൂൻ സുഗതൻ ഇവിടെ വിവരിക്കുന്നത്.
കെട്ടിട നിർമാ ണ രംഗത്ത് ദിനംപ്രതി പുത്തൻ ട്രെൻഡുകൾ വന്നുകൊണ്ടിരിക്കയാണ്. കാലാവസ്ഥയോ േപ്ലാേട്ടാ നോക്കിയല്ല, ആകർഷണീയ മായ ഡിഡൈനുകളിലാണ് അധികം പേരും ഭവനനിർമാണം നടത്തുന്നത്. വീട് എന്നത് മലയാളിക്ക് വികാരം കൂടിയായതിനാൽ മുഴുവ ൻ സമ്പാദ്യവും കൂടെ ശിഷ്ട ജീവിതത്തിൽ പണിയെടുത്തു വീട്ടാൻ പാകത്തിൽ കടവുമെടുത്താണ് വീട് നിർമിക്കാറുള്ളത്. വ ീടിെൻറ ഒരോ ഇഞ്ചിലും അഴകും ഉറപ്പുമുണ്ടാകാൻ ഏറ്റവും നല്ല മെറ്റീരിയലുകൾ തെരഞ്ഞെടുക്കണമെന്നതും ചിലരുട െ നിർബന്ധമാണ്. വീടിന് അഴക് കൂട്ടാൻ വില കൂടിയ നിർമാണ സാമഗ്രികൾ വാങ്ങിക്കുന്നതിൽ കാര്യമില്ല.
വീടിന് കൂ ടുതൽ ആയുസ് ലഭിക്കാനാണ് ഗുണമേന്മയും വിലയും കൂടിയ നിർമാണ സാമഗ്രികൾ ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ നാം നിർമിക്കുന്ന വീടുകൾ 100 അല്ലെങ്കിൽ 110 വർഷം കഴിഞ്ഞാലും നശിക്കാത്ത നിർമിതികളാണെന്ന് പറയാം. എങ്കിലും 25, 30, 40 വർഷം കഴിയുമ്പോൾ ആ വീടുകൾ പൊളിച്ച് നീക്കി പുതിയവ നിർമിക്കുന്നു. പുതിയ മോഡലും സൗകര്യങ്ങളും ഉൾപ്പെടുത്തുന്നതിന് ശരിയായ ആയുസ് എത്താതെ വീടുകൾ നശിപ്പിക്കപ്പെടുന്നു. ചിന്തിക്കുക, നിങ്ങൾ നിർമിക്കുന്ന വീടുകൾക്ക് 50 വർഷത്തിന് മേൽ ആയുസ് ആവശ്യമില്ല. അത്തരം ആയുസ് കുറഞ്ഞ വീടുകൾക്ക് ചെലവും കുറയും.
20 ലക്ഷം രൂപയിൽ നിർമിക്കുന്ന വീടുകൾ ആയുസ് കുറച്ച് പത്തു ലക്ഷം രൂപയിൽ തീർത്താൽ നിങ്ങൾ ലാഭിക്കുന്നത് പകുതിയോളം തുകയാണ്. ഇത് ഒരു ഉദാഹരണം മാത്രം. ഫ്ലോറിങ്ങ് ,റൂഫിംഗ്, പ്ലാസ്റ്ററിംഗ്, പ്ലമ്പിംഗ്, വയറിംഗ്, എന്നിങ്ങന്നെ വീടിെൻറ ആയുസ് കുറച്ച്, നിർമാണത്തിെൻറ ഒാരോ ഘട്ടങ്ങളിലും ചെലവ് കുറയ്ക്കാനുള്ള ആശയങ്ങൾ അവലംബിച്ചാൽ ചെലവ് വൻതോതിൽ കുറക്കാം.
ആയുസ് കുറയ്ക്കുക എന്നാൽ ഗുണമേന്മ ഇല്ലാതെ വീട് നിർമിക്കുകയെന്നല്ല അർഥമാക്കുന്നത്. മറിച്ച് അനാവശ്യമായി ചെലവഴിക്കേണ്ടി വരുന്ന നിർമാണ പ്രവൃത്തികൾക്ക് നിരോധനം കൽപ്പിച്ച് ആവശ്യമായവ ചെലവ് കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യുക എന്നതാണ്.
നിർമ്മാണ തൊഴിലാളികൾ അവരുടെ വേതനത്തിൽ കുറവ് വരുത്തില്ല. വില കുറഞ്ഞതും ഗുണേമന്മയിൽ കുറവ് വരാത്തതുമായ നിർമ്മാണ വസ്തുക്കൾ ഉപയോഗിക്കുക എന്നതാണ് ഇവിടെ പ്രയോഗത്തിൽ വരുത്തുന്നത്.
ഉദാഹരണം:100 രൂപ സക്വയർ ഫീറ്റ് വില വരുന്ന വെർട്ടിഫൈഡ് ടൈലുകൾക്ക് പകരം 40 രൂപയുടെ ടെറാക്കോട്ട ടൈലുകൾ ഉപയോഗിച്ചാൽ 1000 സ്ക്വയർ ഫീറ്റ് വീടിന് ആ ഇനത്തിൽ തന്നെ 60000 രൂപ ലാഭിക്കാം. 2000 സ്ക്വയർ ഫീറ്റ് വീടാണ് നിങ്ങൾ നിർമിക്കുന്നതെങ്കിൽ 1,20,000 രൂപ േഫ്ലാറിങ്ങിെൻറ ഘട്ടത്തിൽ ലാഭിക്കാം.
ഇത്തരത്തിൽ റൂഫിംഗ്, സീലിങ് എന്നിവയിലെല്ലാം ചെലവ് കുറക്കാം. പ്ലമ്പിങ്ങിന് വിലകൂടിയ ഫിറ്റിങ്സ് വാങ്ങി കൂടുതൽ ചെലവഴിക്കേണ്ടതില്ല. പുതിയ മോഡലിനും ഡിസൈനിനും വേണ്ടി അമിതമായി ചെലവഴിക്കുന്നത് കുറച്ച് ഗുണമേന്മ ഉള്ളതുനോക്കി വാങ്ങിക്കാം.
കേരളത്തിൽ പല വീടുകളും ആർഭാടം കാണിക്കുന്നതിനുവേണ്ടി പണിത് വച്ചിരിക്കുന്നവയാണ്. ആവശ്യങ്ങൾ അറിഞ്ഞുള്ള വീടാണ് നല്ലത്. ചെറിയ വീടുകളിലും ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കാം.
വീടിന് അകത്ത് ഫർണിച്ചറുകൾ വലിച്ചുവാരി നിറക്കുന്നത്, വില കൂടിയ ഫാബ്രിക്കുകൾ കൊണ്ടുള്ള കർട്ടനുകൾ, ആഡംബര കരകൗശല വസ്തുക്കൾ എന്നിവ ഒഴിവാക്കാവുന്നതാണ്. ഫർണിച്ചർ കുത്തിനിറക്കുന്നതിലൂടെ വീടിന് ഭംഗി കൂടുകയില്ല. അസൗകര്യം മാത്രമാണ് ഉണ്ടാവുക.
തെൻറ വീടിന് അയൽപക്കകാരെൻറ വീടിനേക്കാൾ വലുപ്പം വേണം എന്ന ചിന്ത വ്യത്യാസപ്പെടുത്തി, അയാൾ ചെലവഴിച്ച തുകയേക്കാൾ കുറഞ്ഞ ചെലവിൽ എല്ലാ സൗകര്യങ്ങളുമുള്ള വീട് എന്ന് ആഗ്രഹിച്ചാൽ അത് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറച്ചേക്കാം.
പ്രസൂൻ സുഗതൻ
ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ
വാസ്തുശാസ്ത്ര പ്രചാരകൻ
കോട്ടയം 9946419596
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.