Home Design: Faizal Nirman, Manjeri PHOTOS: Ajeeb Komachi

വീടുനിർമാണത്തിൽ മറക്കരുതാത്ത അഞ്ച്​ കാര്യങ്ങൾ 

വീടുനിർമാണത്തിൽ ഒരിക്കലും മറക്കരുതാത്ത ചില കാര്യങ്ങളുണ്ട്. പലും മറന്നു പോകുന്ന ആ സുപ്രധാന കാര്യങ്ങൾ ഏതെന്ന് നോക്കാം.

ബജറ്റ്​ തയാറാക്കി തുടങ്ങണം

പുതുതായി വീട്  പണിയുന്നവർക്ക് അതിനുള്ള നീക്കിയിരിപ്പിനെപ്പറ്റി നല്ല ധാരണ വേണം. ബജറ്റ് തയാറാക്കിവേണം വീടുപണിക്കിറങ്ങാൻ. ബജറ്റ് തുകയുടെ 10 ശതമാനം വരെ അധികമാകൽ സ്വാഭാവികമാണ്. അതിൽകൂടിയാൽ പിടിവിടും. ബജറ്റിൽ കുറച്ച് ചെയ്യാനാകുന്നതാണ് മിടുക്ക്. വീടുപണിയുടെ വിവിധ ഘട്ടങ്ങളെ പത്തായി തരംതിരിച്ച് ഏകദേശ ബജറ്റ് തയാറാക്കാം. അടിത്തറ, ഭിത്തി നിർമാണം, കോൺക്രീറ്റ്, തേപ്പ്, വയറിങ്, പ്ലംബിങ്, പെയിൻറിങ്, ഫ്ലോറിങ്, മരപ്പണി, മറ്റു പണികൾ എന്നിവയാണ് ഘട്ടങ്ങൾ. ഇവക്കോരോന്നിനും ബജറ്റി​െൻറ 10 ശതമാനം വീതം വേണ്ടിവരുമെന്നതാണ് ഏകദേശ കണക്ക്.
 
കരാർ നൽകി കൈയും കെട്ടി നിൽക്കരുത്​

വീടുനിർമാണം കരാർ നൽകി കൈയും കെട്ടിനിന്ന് കാണുന്നത് നാട്ടിലെ നടപ്പുരീതിയാണ്. അല്ലറചില്ലറ ന്യായങ്ങളുമുണ്ടാകും ഇതിന്. എന്തു തിരക്കാണെങ്കിലും കരാറിൽ ഏർപ്പെടുന്നതു മുതൽ വീടുപണിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ കാലങ്ങളോളം സങ്കടപ്പെടാൻ അതു മതിയാകും. കരാറിലെ പ്രധാന ചതിക്കുഴികളിലൊന്ന് ചതുരശ്ര അടിക്ക് നിരക്ക് പറയുന്നതാണ്. അടുക്കളക്കും കോമ്പൗണ്ട് വാളിനും ഒരേ റേറ്റ് ആയിരിക്കില്ലല്ലോ ഉണ്ടാവുക. അതുകൊണ്ട് ഓരോ വിഭാഗത്തി​െൻറയും കരാർ റേറ്റ് വെവ്വേറെ തന്നെ എഴുതി വാങ്ങണം.

ഏറ്റവും ചെലവേറിയ അടുക്കള, ബാത്റൂം എന്നിവയുടെ റേറ്റ് വെച്ച് എല്ലാം കൂട്ടിയാൽ പിന്നെ നടുവൊടിയുമെന്ന് ഉറപ്പിക്കാം. അതിനാൽ വാർക്കൽ, തേപ്പ്, വയറിങ്, പ്ലംബിങ് എന്നിങ്ങനെ ഇനംതിരിച്ചു കരാർ ഉറപ്പിക്കണം. കുറഞ്ഞ തുകക്ക് കരാർ നൽകുന്നതല്ല മിടുക്ക്. ന്യായമായ തുകക്ക് നൽകി ദീർഘനാൾ വാസയോഗ്യമായ വീടുപണിയുകയാണ് വേണ്ടത്. 

Home design: Faizal Nirman PHOTOS: Ajeeb Komachi
 

കാണാക്കണക്ക്​ പാടില്ല

സാമ്പത്തിക ആസൂത്രണം വീട് നിർമാണത്തിലെ മുഖ്യ ഘടകമാണ്. എടുത്താൽ പൊന്തുന്നത് എടുക്കലാണ് ബുദ്ധി. വരുന്നിടത്തുവച്ചു കാണാം എന്ന നിലപാട് വീടുനിർമാണത്തിന് യോജിച്ചതല്ല. ഓരോ ഘട്ടത്തിനുമുള്ള ചെലവ് കണക്കുകൂട്ടി നീക്കിവച്ചാൽ ഇക്കാര്യം ലളിതമായി പരിഹരിക്കാം. 

നനതെറ്റിയാൽ പോയി കാര്യം

കോൺക്രീറ്റ് ചെയ്ത് 24 മണിക്കൂറിനകം നന തുടങ്ങണം. അതിൽ അമാന്തം വന്നാൽ  പൊട്ടൽ വീഴാനും ചോർച്ചക്കും സാധ്യത കൂടും. കോൺക്രീറ്റിലെ ഈർപ്പം നഷ്​ടപ്പെടുന്നതാണ് ഇതിന് കാരണം. ഇതൊഴിവാക്കാനാണ് നന. വാർത്ത ശേഷം പിറ്റേന്ന് അതിരാവിലെ നനക്കാനുള്ള നടപടിയാണ് വേണ്ടത്. 

സമയത്തുമാത്രം ചെയ്യാവുന്നത്​
ചോർച്ച തടയാൻ വാട്ടർ പ്രൂഫിങ്, പെസ്​റ്റ് കൺേട്രാൾ, േക്രാസ്​ വ​െൻറിലേഷൻ, അറ്റാച്ച്ഡ് ബാത്റൂമി​െൻറ സ്​ഥാനം... ഇവയെല്ലാം സമയത്ത് ഓർക്കാതിരുന്നാൽ പിന്നെ ഖേദിച്ചിട്ട് കാര്യമില്ല.  ചോർച്ച വരാതിരിക്കാനും പെസ്​റ്റ് കൺേട്രാളിനും  പുത്തൻ സാങ്കേതിക വിദ്യകളും ഉൽപന്നങ്ങളുമുണ്ട്.  

Tags:    
News Summary - Home making tips- Griham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.