നിങ്ങളുടെ വീട് ഏത് ആകൃതിയിലാണ്? പലർക്കും ഇതിനുത്തരം പറയാൻ അൽപനേരം ആലോചിക്കേണ്ടിവരും. വ്യത്യസ്തവും ന ൂതനവുമായ നിർമാണ ൈശലിയും ഡിസൈനുകളും ഭവന നിർമാണ രംഗത്ത് വന്നുകഴിഞ്ഞു. നിങ്ങൾ ആഗ്രഹിക്കുന്ന ഏത് ആകൃതിയിലും വ ീട് ഒരുക്കാൻ കഴിവുള്ള ആർക്കിടെക്റ്റുമാരും ചുറ്റുവട്ടത്തു തന്നെയുണ്ട്.
അതുവരെ സ്വരുക്കൂട്ടിവെച്ച തുക യും വായ്പയെടുത്തുമാണ് പലരും വീട് വെക്കുന്നത്. അതുകൊണ്ട് വീടുപണിയുടെ ഓരോ ഘടകത്തിലും ഒാരോ ഘട്ടങ്ങളിലും സൂ ക്ഷ്മത പാലിച്ചാൽ ചെലവ് പരമാവധി കുറക്കാൻ കഴിയും. ഇത്തരത്തിൽ ചെലവ് കുറയ്ക്കാനുള്ള ഒരു മാർഗമാണ് ചെലവ് കുറഞ്ഞ വ ീടുകളുടെ പ്രചാരകനും വാസ്തു ശാസ്ത്ര കൺസട്ടൻറുമായ പ്രസൂൻ സുഗതൻ പങ്കുവെക്കുന്നത്.
വീടിെൻറ ആകൃതിയു ം ചെലവും തമ്മില്‍ ബന്ധമുണ്ട്. ഭവന നിർമാണ രംഗത്തുള്ളവർ പൊതുവെ പറയാറ് ചതുരാകൃതിയിലുള്ള വീടാണ് ചെലവ് കുറക്ക ാൻ ഏറ്റവും നല്ലതെന്നാണ്. കൂടുതല്‍ കട്ടിങ്ങും വളവുകളും തിരിവുകളുമുള്ള വീടിന് ഭിത്തിയുടെ വിസ്തീര്‍ണം കൂടും. സ്ഥലം ഉപയോഗശൂന്യമാവുകയും ചെയ്യും.
കല്ല് കെട്ടാനും തേക്കാനും ഫേളാറിങ്ങിനുമെല്ലാം ചെലവ് കൂടും. ചതുരാകൃതിയിലുള്ള വീടാണ് നിർമിക്കുന്നതിൽ ഇത്തരത്തിലുള്ള അമിത ചെലവുകളെല്ലാം കുറക്കാം. എന്നാൽ വലുപ്പം കുറക്കാതെ വീടിെൻറ ചെലവ് കുറക്കാൻ സമചതുര വീടുകളേക്കാൾ മികച്ചത് ദീർഘ ചതുരാകൃതിയിലുള്ള വീടാണെന്ന് പ്രസൂൻ സുഗതൻ പറയുന്നു.
സമചതുരത്തിലുള്ള വീടിെൻറ അതേ ചുറ്റളവിൽ ദീർഘചതുരത്തിൽ വീടുണ്ടാക്കുകയാണെങ്കിൽ ചെലവ് ഗണ്യമായി കുറയും. എങ്ങനെയാണെന്നല്ലേ സംശയം. ഇക്കാര്യം ഒരു ഉദാഹരണത്തിലൂടെയാണ് അദ്ദേഹം വിശദീകരിക്കുന്നത്.
12 അടി നീളവും വീതിയുമുള്ള സമചതുരത്തിലുള്ള മുറിയുടെ ചുറ്റളവ് = (12+ 12+12+12) = 48 അടി, വിസ്തീർണ്ണം = 12 * 12 = 144 സ്ക്വയർ ഫീറ്റ്. ഇതേ ചുറ്റളവിൽ 14 അടി നീളം, 10 അടി വീതിയുമായി ദീർഘചതുരത്തിൽ മുറി ചെയ്താലുള്ള ചുറ്റളവ് = (14+10+14 +10) = 48 അടി, വിസ്തീർണ്ണം = 14 * 10 = 140 സ്ക്വയർ ഫീറ്റ്. അതായത് ഒരേ ചുറ്റളവിലുള്ള മുറി സമചതുരത്തിൽ നിന്ന് ദീർഘചതുരമാകുമ്പോൾ നാല് സ്ക്വയർ ഫീറ്റ് കുറയും. ഒരു മുറിയിൽ ഇത്രയും കുറവെങ്കിൽ വീട് ദീർഘചതുരമായാലോ? പല മുറികളുള്ള വീടിൽ കുറയുന്നത് എത്ര സ്ക്വയർ ഫീറ്റാകും?
ഇപ്രകാരം 1000 സ്ക്വയർ ഫീറ്റ് വീട്ടിൽ ഏകദേശം 40 സ്വകയർ ഫീറ്റ് ലാഭിക്കാം. നിങ്ങളുടെ ഭവന നിർമാണത്തിനിടെ 40 സ്ക്വയർ ഫീറ്റ് കുറയുന്നുവെന്ന് കരുതുക ഒരു സ്ക്വയർ ഫീറ്റിന് നിർമ്മാണ ചിലവ് 1850 എങ്കിൽ ആകെ ലാഭിക്കുന്ന തുക =74000 രൂപ.
വലിയ വിസ്തീർണത്തിൽ വീടുകൾ വെക്കുന്നവർക്ക് ദീർഘചതുര മാജിക്കിലൂടെ ലക്ഷങ്ങൾ ലാഭിക്കാം. 2000 സ്ക്വയർ ഫീറ്റ് വീട് ദീർഘചതുരമാകുമ്പോൾ ലാഭിക്കുന്നത് 1.50 ലക്ഷം രൂപയോളം ആണ്. നിർമാണത്തിലെ സൂക്ഷ്മതയിലൂടെയും സൂത്രവിദ്യകളിലൂടെ ചെലവുകൾ കുറക്കാമെന്ന് ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകനായ പ്രസൂൻ സുഗതൻ വ്യക്തമാക്കുന്നു. വീടിെൻറ ദീർഘം തെക്ക് വടക്കാവുന്നതാണ് നല്ലത് എന്നും അദ്ദേഹം പറയുന്നു. സംശയങ്ങൾക്ക് അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ 9946419596
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.