കാളികാവ്: ചരിത്രം തിരുത്തിക്കുറിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ വിദഗ്ധ തൊഴിലുകളിലേക്ക്. കിണർനിർമാണങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികൾക്കുശേഷം കെട്ടിടനിർമാണങ്ങളും തുടങ്ങി. ചോക്കാട് പഞ്ചായത്തിലെ മമ്പാട്ടുമൂല ജി.എൽ.പി സ്കൂളിൽ മോഡേൺ കിച്ചൺ നിർമിച്ചത് തൊഴിലുറപ്പ് മേഖലക്ക് പുതിയ വെളിച്ചമായി. ഇതിെൻറ കോൺക്രീറ്റ് ജോലിയാണ് വ്യാഴാഴ്ച നടന്നത്.
ഇരുപതോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ വിദഗ്ധ തൊഴിലാളികളായി മാറി. കിണറുകൾക്ക് റിങ് നിർമാണം, ജലസേചനക്കുളം നിർമാണം, ഭൂവസ്ത്രം വിരിക്കൽ തുടങ്ങിയ പ്രവൃത്തികളും തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിവരുന്നുണ്ട്. ഭക്ഷണപ്പുര നിർമാണത്തിന് ആത്മവിശ്വാസം കുറവായിരുന്നെങ്കിലും ഇപ്പോൾ പൂർത്തിയാക്കാനായതിൽ സന്തോഷമുണ്ടെന്ന് മേറ്റായ ശ്രീജ പറഞ്ഞു. പുറത്തുനിന്നുള്ള നാലുപേർ സഹായത്തിനുണ്ട്. അബൂബക്കർ, ജമീല, ദേവകി, സുമ, കദിയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.