വീട്, സ്ഥലം തുടങ്ങിയവ പലരും ജീവിതത്തിൽ ഒരിക്കൽമാത്രമാകും വാങ്ങുക. മിക്കവാറും ആ യുഷ്കാല സമ്പാദ്യമാകും അതിനായി വിനിയോഗിക്കുക. ഇതിൽ ചതിപറ്റിയാലോ? ജീവിതംതന്നെ അതേ ാടെ താളംതെറ്റും. ഫ്ലാറ്റ് നിർമാതാക്കളുടെ വഞ്ചനയിൽ ആയുഷ്കാല സമ്പാദ്യംതെന്ന നഷ്ടമാ യ നിരവധിപ്പേർ കേരളത്തിലുണ്ടെങ്കിലും അവരുടെ കദനകഥകൾക്ക് കേരളം ഒരിക്കലും കാതു കൊടുത്തിട്ടില്ല. എന്നാലിപ്പോൾ മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ കോടതി നിർദേശി ച്ചതോടെ നിയമലംഘനങ്ങളുടെ നാൾവഴികളും അണിയറ നാടകങ്ങളും നാം കാണുന്നു.
എന്തൊക ്കെ കാര്യങ്ങളാണ് വീടോ സ്ഥലമോ വാങ്ങുംമുമ്പ് ശ്രദ്ധിക്കേണ്ടത്. മുൻകൂട്ടി പരിശോധിക് കുകയും ഉറപ്പാക്കുകയും െചയ്യേണ്ട നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടാമെങ്കിലും കബളിപ് പിക്കാൻ മുൻകൂട്ടി തീരുമാനിച്ചവർക്ക് അവയെല്ലാം നേരേത്തതന്നെ ശരിയാക്കിവെക്കാവുന് നതല്ലേയുള്ളൂ. പൊളിച്ചുകളയാൻ കോടതി നിർദേശിച്ച ചില അപ്പാർട്മെൻറുകളിൽ എല്ലാ രേ ഖകളും ശരിയായിരുന്നു. അവ സൂക്ഷ്മപരിശോധനക്കു വിധേയമാക്കിയ ബാങ്കുകൾവരെ എല്ലാം ശ രിയെന്നു കണ്ട് വായ്പ നൽകുകപോലും ചെയ്തിട്ടുണ്ട്. ഫ്ലാറ്റ്, വീട്, കടമുറി, സ്ഥലം തുടങ്ങി യവ വാങ്ങുമ്പോൾ അതിയായ ജാഗ്രത പാലിക്കണമെന്ന് ചുരുക്കം. ഇടനിലക്കാർ വഴിയാണ് വാങ്ങു ന്നതെങ്കിൽ അവർ പറയുന്നത് മാത്രം മുഖവിലെക്കടുക്കാതെ സ്വന്തം നിലക്കും അനുഭവസമ്പ ത്തുള്ളവരുടെ സഹായത്തോടെയും ആവശ്യമായ പരിശോധന നടത്തേണ്ടതാണ്.
സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉപയോ ഗക്ഷമത ഉറപ്പാക്കണം: കെട്ടിടമോ വീടോ നിർമിക്കാനാണ് സ്ഥലം വാങ്ങുന്നതെങ്കിൽ അ തിന് ബന്ധപ്പെട്ട അധികാരികളിൽനിന്ന് അനുമതി കിട്ടാൻ അർഹതയുള്ള സ്ഥലമാണ് എന്ന് ഉറപ്പാക്കണം. കെട്ടിടനിർമാണ ചട്ടപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഏജൻസികളിൽനിന്ന് ഇക്കാര്യം അറിയാവുന്നതാണ്. കൃഷിചെയ്യാനാണ് വാങ്ങുന്നതെങ്കിൽ ഏതുതരം കൃഷിക്കും ഉപയോഗിക്കാൻ അനുമതി ലഭിക്കാൻ എളുപ്പമുള്ള സ്ഥലമാണ് എന്നും ഉറപ്പാക്കണം. നെൽപാടം വാങ്ങിയാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് നികത്തി മറ്റു കൃഷിചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യം അറിയാമല്ലോ.
ടൗൺ പ്ലാനിങ് സ്കീമിലുള്ളതാണോന്ന് ഉറപ്പാക്കണം: വാങ്ങുന്ന സ്ഥലം ടൗൺ പ്ലാനിങ് സ്കീമിൽ ഉൾപ്പെട്ടതാണോ എന്നുറപ്പാക്കണം. ലൊക്കേഷൻ പ്ലാനുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ എത്തിയാൽ ഇക്കാര്യം അറിയാം. സ്ഥലം ഉൾപ്പെട്ട വില്ലേജ്, സ്ഥലത്തിെൻറ സർവേ നമ്പർ, സ്ഥലത്തിെൻറ ലോക്കേഷൻ നമ്പർ എന്നിവ സഹിതം ബന്ധപ്പെട്ടാൽ ഈ വിവരം അറിയാം. സംശയമുണ്ടെങ്കിൽ ജില്ലാ ടൗൺ പ്ലാനറുടെ ഓഫിസിൽ പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ കേന്ദ്രത്തെ ബന്ധപ്പെടാം.
റോഡ് വികസനവും സ്ഥലവും: റോഡരികിലുള്ള സ്ഥലമാണല്ലോ ഇന്ന് എല്ലാവരുടെയും ഇഷ്ടപ്രദേശം. പക്ഷേ, റോഡ് വികസന പദ്ധതികൾ നിലവിലുള്ള പ്രദേശമാണ് ഇതെങ്കിൽ അതിനായി സ്ഥലം വിട്ടുകൊടുക്കേണ്ടിവരുമോ എന്ന കാര്യം പരിശോധിക്കണം. എത്രമാത്രം സ്ഥലം വിട്ടുകൊടുക്കേണ്ടിവരുമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നോ ജില്ലാ ടൗൺ പ്ലാനറിൽനിന്നോ അറിയാവുന്നതാണ്.
രേഖകൾ വാങ്ങി സൂക്ഷിക്കണം: റോഡ് വീതികൂട്ടാൻ സ്ഥലം സൗജന്യമായി പഴയ ഉടമ വിട്ടുനിൽകിയിട്ടുള്ളതാണ് എങ്കിൽ അതിെൻറ രേഖ വാങ്ങി സൂക്ഷിച്ചിരിക്കണം. ഇത്തരത്തിൽ സൗജന്യമായി സ്ഥലം വിട്ടുനൽകുന്നവർക്ക് കെട്ടിട നിർമാണത്തിന് നൽകുന്ന ഇളവ് ലഭിക്കണമെങ്കിൽ ഇത്തരത്തിലുള്ള രേഖ അത്യാവശ്യമാണ്. ബിൽഡിങ് പെർമിറ്റ് തേടുന്ന സമയത്ത് ആനുകൂല്യം ലഭിക്കണമെങ്കിൽ ഈ രേഖ ഹാജരാക്കേണ്ടിവരും.
സംരക്ഷിത മേഖലകൾ: നിങ്ങൾ വാങ്ങുന്ന സ്ഥലം സംരക്ഷിത സ്മാരകങ്ങൾ ഉൾപ്പെടുന്ന സ്ഥലമാണെങ്കിൽ ജാഗ്രത വേണം. ഇത്തരം പ്രദേശങ്ങളിൽ ബാധകമാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ നിങ്ങൾ വാങ്ങിയ സ്ഥലത്തിനു ബാധകമാക്കിയിട്ടുണ്ടോ എന്നറിയണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശാസ്ത്രസാങ്കേതിക-പരിസ്ഥിതി വകുപ്പ് എന്നിവിടങ്ങളിൽനിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയാം.
തീരദേശ പ്രദേശങ്ങൾ: നിങ്ങൾ വാങ്ങുന്ന സ്ഥലം തീരദേശ പ്രദേശം ഉൾപ്പെടുന്ന സ്ഥലമാണെങ്കിൽ ജാഗ്രത വേണം. ഇത്തരം പ്രദേശങ്ങളിൽ ബാധകമാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ നിങ്ങൾ വാങ്ങിയ സ്ഥലത്തിനു ബാധകമാക്കിയിട്ടുണ്ടോ എന്നറിയണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശാസ്ത്ര സാങ്കേതിക-പരിസ്ഥിതി വകുപ്പ് എന്നിവിടങ്ങളിൽനിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയാം.
നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്: വിമാനത്താവളം, റെയിൽപാതയുടെ അതിര്, സൈനികകേന്ദ്രങ്ങൾ, പുരാവസ്തു സംരക്ഷിത സ്മാരകങ്ങൾ തുടങ്ങിയവക്ക് ചുറ്റുമുള്ളതോ, പ്രദേശത്തോ ഉള്ള സ്ഥലമാണ് വാങ്ങുന്നതെങ്കിൽ ഇത്തരം വകുപ്പുകളിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങുന്നത് നല്ലതാണ്.
വൈദ്യുതി ലൈനുകൾ: ഹൈടെൻഷൻ വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള പ്ലോട്ടുകൾ ഒഴിവാക്കുന്നതാണ് നല്ലത്.
ലേഔട്ട് അംഗീകാരം: ഭൂവിഭജനം നടന്നിട്ടുള്ള പ്ലോട്ടുകൾ വാങ്ങുന്നതിനുമുമ്പ് അവക്ക് ജില്ല ടൗൺ പ്ലാനറുടെയോ ചീഫ് ടൗൺ പ്ലാനറുടെയോ ലേഔട്ട് പ്ലാൻ സ്ഥലത്തിന് ഉണ്ടെന്നുറപ്പാക്കണം.
ഫ്ലാറ്റും വീടും വാങ്ങുമ്പോൾ
നിർമാണ പെർമിറ്റ്:
കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവയിൽനിന്ന് കെട്ടിടം നിർമിക്കാൻ പെർമിറ്റ് വാങ്ങി നിർമിച്ചിട്ടുള്ളതാണ് നിങ്ങൾ വാങ്ങുന്ന വീട്, കെട്ടിടം, കടമുറി തുടങ്ങിയവ എന്നുറപ്പാക്കിയിരിക്കണം. ഇത്തരത്തിൽ നേടിയിട്ടുള്ള പെർമിറ്റിെൻറ ആധികാരിത വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണം.
ബിൽഡിങ് നമ്പർ: കെട്ടിടം, നിർമാണം പൂർത്തിയാക്കി കംപ്ലീഷൻ സർട്ടിഫിക്കറ്റ് നേടി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്ന് ബിൽഡിങ് നമ്പർ നേടിയിട്ടുണ്ട് എന്നുമുറപ്പാക്കണം.
രേഖകൾ പരിശോധിക്കണം:
ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിച്ചശേഷം മാത്രമേ അഡ്വാൻസ് നൽകുകയോ ഉടമ്പടിയിൽ ഏർപ്പെടുകയോ രജിസ്േട്രഷൻ നടത്തുകയോ ചെയ്യാവൂ.
ലേഔട്ട് അംഗീകാരം:
ഭൂവിഭജനം നടന്ന പ്ലോട്ടുകളിെല കെട്ടിടം വാങ്ങുന്നതിനുമുമ്പ് അവക്ക് ജില്ല ടൗൺ പ്ലാനറുടെയോ ചീഫ് ടൗൺ പ്ലാനറുടെയോ ലേഔട്ട് പ്ലാൻ സ്ഥലത്തിന് ഉണ്ടെന്നുറപ്പാക്കണം. ജില്ല പ്ലാനറിൽനിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിേന്നാ ഇക്കാര്യങ്ങൾ അറിയാം.
വാങ്ങുന്ന കെട്ടിടം നേരിട്ട് പരിശോധിക്കണം: വാങ്ങാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിെൻറ വിഡിയോ ചിത്രങ്ങൾ, മാതൃക തുടങ്ങിയവ മാത്രം കണ്ട് തീരുമാനം എടുക്കാതിരിക്കുക.
സൗകര്യങ്ങൾ ഉറപ്പാക്കണം:
ഫ്ലാറ്റ് വാങ്ങുമ്പോൾ റോഡിൽനിന്ന് ആവശ്യമായ വീതി, കാർ പാർക്കിങ്ങിന് ആവശ്യമായ സ്ഥലം തുടങ്ങിയവ ഉണ്ടെന്ന് ഉറപ്പാക്കണം. മാലിന്യനിർമാർജനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടെന്നുറപ്പാക്കേണ്ടതാണ്. വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ ലഭ്യതയും ഉറപ്പാക്കണം.
സ്ട്രക്ചറൽ ഡിസൈനിന് അംഗീകാരം നേടണം: ഫ്ലാറ്റുകൾക്കുള്ള സ്ട്രക്ചറൽ ഡിസൈനിന് അനുമതിയും അംഗീകാരവും നേടിയിട്ടുണ്ടോ എന്നുറപ്പാക്കണം. നിലവിലുള്ള ഒരു കെട്ടിടത്തിെൻറ മുകളിൽ വീണ്ടും നിർമിച്ചുനൽകുന്ന കെട്ടിടങ്ങളോ ഫ്ലാറ്റുകളോ ആണ് വാങ്ങുന്നതെങ്കിൽ അവയുടെ സ്ട്രക്ചറിൽ സ്റ്റെബിലിറ്റി പുനഃപരിശോധനക്ക് വിധേയമാക്കണം. അത് തൃപ്തികരമാണ് എങ്കിൽ മാത്രമേ വാങ്ങാവൂ.
നടപടി നേരിടുന്നവ വാങ്ങരുത്: അനധികൃത നിർമാണത്തിെൻറയോ നിയമലംഘനത്തിെൻറയോ പേരിൽ സർക്കാറിൽനിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നോ നടപടി നേരിടുന്ന കെട്ടിടങ്ങളോ വീടോ വാങ്ങാതിരിക്കുക. പിന്നീട് കാര്യങ്ങൾ ക്രമപ്പെടും എന്ന ധാരണയിൽ ഇടപാട് നടത്താതിരിക്കാനും ശ്രദ്ധിക്കുക.
നിയന്ത്രണങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം:
സൈനികകേന്ദ്രങ്ങൾ, വിമാനത്താവളം, െറയിൽവേ ബൗണ്ടറി, പുരാവസ്തു സംരക്ഷിത സ്മാരകങ്ങൾ തുടങ്ങിയവയുടെ പരിസരത്തോ ചുറ്റുമോ ഉള്ള കെട്ടിടമോ വീടോ ഫ്ലാറ്റോ ആണെങ്കിൽ നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ചിട്ടുണ്ടെന്നുറപ്പാക്കണം. വാങ്ങുന്ന സ്ഥലം അല്ലെങ്കിൽ വീട്, കെട്ടിടം എന്നിവ എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന ഉറപ്പാക്കേണ്ട ബാധ്യത അവ വാങ്ങുന്നവർതന്നെ ഏറ്റെടുക്കണം. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ചവന്നിട്ടുണ്ട് എങ്കിൽ സ്വത്തും പണവും നഷ്ടപ്പെടുക വാങ്ങുന്നയാളുടേതായിരിക്കും. ഇക്കാര്യം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുക എന്നത് ചിലപ്പോൾ അൽപം ബുദ്ധിമുട്ടേറിയതായിത്തോന്നാം. പക്ഷേ, നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം പാഴാകാതിരിക്കാൻ ഇത് അത്യാവശ്യമാണ്.
●
(പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റാണ് ലേഖകൻ)
മാധ്യമം ‘കുടുംബം’ മാഗസിനിൽ പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.