വീടിനകത്ത് െഎശ്വര്യവും പോസിറ്റീവ് എനർജിയും നിറക്കുന്നതിനും അലങ്കാരത്തിനുമായി ഫെങ് ഷ്യൂയി ആർട്ട് െഎറ്റംസ് നിറച്ചിരുന്ന ശൈലി പഴഞ്ചനായി തുടങ്ങി. ഫെങ് ഷ്യൂയി വിഗ്രഹങ്ങളും കണ്ണാടികളും ആമയും മീനും ചുവന്നുകണ്ണുള്ള വ്യാളിയും നാക്കുനീട്ടിയ തവളയുമെല്ലാം കുഞ്ഞു മുളച്ചെടികളുമെല്ലാം അകത്തളത്തിെൻറ ഗരിമയായി മാറി. എന്നാൽ ഇൻറീരിയർ ഒരുക്കുന്ന ശൈലികൾ മാറി തുടങ്ങി.
അലങ്കാര വസ്തുവോ, ലൈറ്റോ, കാർപെറ്റോ എന്തുമാകെട്ട.. പുതുമയും വ്യത്യസ്തതയുമാണ് ഇന്നത്തെ ‘വൗ’ ഫാക്ടർ. ആഫ്രിക്കൻ ആർട്ട് ഡിസൈനാണ് അകത്തളം ഒരുക്കുന്നതിലുള്ള പുതിയ ശൈലി. വന്യസൗന്ദര്യമുള്ള ആഫ്രിക്കൻ കരകൗശല വസ്തുക്കളും പെയിൻറിങ്ങും ഫർണിച്ചറുമെല്ലാമാണ് ഇൻറീരിയറിലെ റഫ് ലുക്കിന് ഉപയോഗിച്ചു വരുന്നത്.
കോണ്‍ട്രാസ്റ്റ് നിറങ്ങളും പ്രത്യേക രീതിയിലുള്ള വരകളുമാണ് ആഫ്രിക്കൻ പെയിൻറിങ്ങിെൻറ സവിശേഷത. അകത്തളത്ത് ഹൈലറ്റ് ചെയ്യേണ്ട ചുവരിൽ ഇമ്പമുള്ള നിറങ്ങൾകൊണ്ട് ജ്യാമിതീയ രീതിലുള്ള ചിത്രങ്ങൾ വരക്കുകയോ, ആഫ്രിക്കൻ പെയിൻറിങ് ചെയ്ത വാൾപേപ്പറുകൾ ഉപയോഗിക്കുകയോ ചെയ്യുന്നതിന് പ്രിയമേറി വരികയാണ്. ട്രഡീഷ്ണൽ ശൈലിയിൽ മ്യൂറലുകൾ ഉപയോഗിച്ചതു പോലെ ആഫ്രിക്കൻ ട്രൈബൽ പെയിൻറിങ്ങുകൾക്കും ഛായാചിത്രങ്ങൾക്കുമാണ് ഇപ്പോൾ ഡിമാൻഡ്.
ആഫ്രിക്കൻ ഡിസൈൻ അകത്തളമൊരുക്കാൻ ഉപയോഗിക്കുേമ്പാൾ ഡിസൈനർമാർ കൂടുതൽ പ്രധാന്യം നൽകുന്നത് കരകൗശല വസ്തുക്കൾക്കാണ്.
തടികൊണ്ടുള്ള പലതരം മുഖം മൂടികൾ, വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലുമുള്ള പ്രതിമകൾ, പാത്രങ്ങൾ, തോലുകൊണ്ടുള്ള ഉൽപന്നങ്ങൾ, മുത്തുകൾ കൊണ്ടും തൂവലുകൊണ്ടുമുള്ള കരകൗശല ഉൽപന്നങ്ങൾ എന്നിങ്ങനെ പോകുന്നു അലങ്കാരങ്ങളിലെ ആഫ്രിക്കൻ ചാരുത.
ആഫ്രിക്കൻ വാൾ ആർട്ടിനോടാണ് കൂടുതൽ പേരും താൽപര്യം കാണിക്കുന്നത്. ഹൈലൈറ്റ് ചെയ്യേണ്ട ചുവരുഭാഗം മുഴുവനായി ചമയിക്കുന്ന രീതിയാണ്. വിവിധ പാറ്റേണിലുള്ള പാത്രങ്ങൾ, മുഖംമൂടികൾ എന്നിങ്ങനെയുള്ള അലങ്കാരവസ്തുക്കൾ പ്രത്യേക പാറ്റേണില്ലാതെ, റസ്റ്റിക് ലുക്കിൽ സജീകരിക്കുന്നു.
കറുപ്പും വെളുപ്പും കലർന്ന ആഫ്രിക്കൻ ഗോത്ര ചിത്രങ്ങളും ചിഹ്നങ്ങളും പരുക്കൻ മെറ്റലിൽ തീർത്ത പെയിൻറിങ് ഫ്രെിയിമുകളുമെല്ലാം അകത്തളത്തെ ആകർഷണീയമാക്കുമെന്നതിൽ സംശയമില്ല.
പരുക്കൻ രീതിയിലുള്ള ഫർണിച്ചറുകൾക്കും മൃഗതലയോട്ടികൾ മൺഭരണികൾ എന്നിവയും കറുത്ത ഭൂഖണ്ഡത്തിെൻറ ഛായ നൽകുന്ന അലങ്കാരങ്ങളായി പുതു തലമുറ ഡിസൈനർമാർ വീടിനകത്തളത്ത് എത്തിക്കുന്നു.
തുകൽ ലാമ്പുകൾ, കുപ്പികൾ, ഹാൻഡ്പ്രിനറ് കാർപെറ്റുകൾ, അലങ്കാര കണ്ണാടികൾ എന്നിങ്ങനെ പോകുന്നു ആഫ്രിക്കൻ ചാരുത നൽകുന്ന അലങ്കാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.