അലങ്കാരങ്ങൾ കുപ്പിയിലാക്കാം

പലതരത്തിലും നിറത്തിലും രൂപത്തിലും എവിടെ നോക്കിയാലും നിറഞ്ഞു കിടക്കുന്ന കുപ്പിക്കാഴ്​ചകൾ ഒന്നു മാറ്റി പിടിക്കാം. പഴയ കുപ്പിയിൽ അൽപം കലാവിരുതുകൾ കാട്ടിയാൽ അകത്തളം ആകർഷകമാക്കാനുള്ള ഷോ പീസ്​ റെഡി. 

പായ്​കപ്പലും കൗതുകം തോന്നുന്ന ചെറു രൂപങ്ങളും കഥകളിയും തുടങ്ങി കുപ്പിക്കുള്ളിൽ തീർത്ത മനോഹരമായ കരകൗശലവസ്​തുക്കൾ വിപണിയിലുണ്ട്​. എന്നാൽ നമ്മൾ വലിച്ചെറിയുന്ന കുപ്പികളെ അൽപം ക്ഷമയുമുണ്ടെങ്കിൽ വ്യത്യസ്​തമായ അലങ്കാരവസ്​തുവാക്കാം. 

കുപ്പിക്കുള്ളിൽ പൂന്തോട്ടം

 കുപ്പിക്കുള്ളിൽ കുഞ്ഞു പൂന്തോട്ടം വരെ ഉണ്ടാക്കാം. അടപ്പുഭാഗം വിസ്​താരണമുള്ള കുപ്പിക്കുള്ളിൽ ചരല്‍ക്കല്ലുകളും അതിനു മീതെ കരിക്കഷ്ണങ്ങളും നിരത്തുക. ഇവക്കു മീതെ മണ്ണ് ,മണല്‍ ,കുറച്ചു ജൈവവളം എന്നിവയുടെ മിശ്രിതം നിറച്ച്​ വലുപ്പം കുറഞ്ഞ ഇലച്ചെടികൾ വെക്കാം. കുപ്പി പൂന്തോട്ടത്തിനുള്ളിൽ ഭാവനക്കനുസരിച്ച് ചെറിയ പ്രതിമകളോ ചിപ്പികളോ ഒക്കെ വെച്ച് ഭംഗി കൂട്ടാവുന്നതാണ്​. കുപ്പി ഉദ്യാനത്തെ മുറിക്കുള്ളിലെ നേരിട്ടല്ലാതെ സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ ജനാലക്കരികോ ടേബിൾ ടോപ്പിലോ ​െവക്കാം.  

പഴയ കുപ്പികൾ അലങ്കരിച്ച്​ ഷോക്കേസുകൾ, കൂര്യോസുകൾ, നിഷേ സ്​പേസുകൾ എന്നിവടങ്ങളെ ആകർഷമാക്കാം. മ്യൂറൽ, വിവിധ ശൈലിയിലുള്ള ഹാൻഡ്​ പ്രിൻറുകൾ, കടലാസ്, വർണനൂലുകൾ, മുത്തുകൾകൊണ്ടും തിളക്കമുളള തരികൾകൊണ്ടുമുള്ള വർക്കുകൾ എന്നിവ ചെയ്​ത്​ കുപ്പികളെ മനോഹരമാക്കാം. 

കുപ്പികൾക്ക്​ പുറത്ത്​ ചെറിയ കലാവിരുതുകൾ നടത്തിയാൽ അതിനെ മനോഹരമായ ഫ്​ളവർ വേസായി ഉപയോഗിക്കാം. 

കുപ്പികൾക്ക്​ അൽപം രൂപഭേദം വരുത്തിയാൽ ലാംമ്പ്‌ ഷെയ്‌ഡുകളായും ഉപയോഗപ്പെടുത്താൻ കഴിയും. ചെറിയ എൽ.ഇ.ഡി ലൈറ്റുകൾ കുപ്പിക്കുള്ളിൽ വെച്ചും ആകർഷകമായ ബെഡ്​ ലൈറ്റുകൾ ഉണ്ടാക്കാം. 

പഴയ വൈന്‍ കുപ്പികള്‍ വീട്ടിനുള്ളില്‍ വെക്കുന്ന ജല സസ്യങ്ങള്‍ നടാന്‍ ഉപയോഗിക്കാം. കുപ്പിയും സസ്യവും പരസ്‌പരം പൂരകങ്ങളായി മുറിക്ക്‌ ഭംഗി നല്‍കും. ക്രിയാത്മകമായി സജ്ജീകരിക്കുകയാണെങ്കില്‍ പ്രകൃതിയുടെ സൗന്ദര്യം മുറിക്കുള്ളില്‍ സൃഷ്ടിക്കാന്‍ കഴിയും.  ജനാലക്കരികിൽ ചെറിയ വള്ളിചെടികൾ നടാനും മനോഹരമായ കുപ്പികൾ ​ഉപയോഗിക്കാം.

ഡൈനിങ്​ ടേബിൾ അലങ്കരിക്കാൻ ​നിറമില്ലാത്ത കുപ്പികൾക്കുളളിൽ പല നിറങ്ങളിലുള്ള ധാന്യങ്ങളോ വിത്തുകളോ മാസലകളോ ഇട്ട്​ അലങ്കരിക്കാം. അടുക്കള ഒരുക്കുന്നതിനും വ്യത്യസ്​ത ആകൃതിയിലുള്ള കുപ്പികൾ ഉപയോഗിക്കാം. കുപ്പികളിൽ വെള്ളം നിറച്ച്​ ഇഷ്​ടമുള്ള നിറങ്ങൾ ചേർത്തും അകത്തളങ്ങൾ മനോഹരമാക്കാം. 

 

Tags:    
News Summary - Bottle art - interior design- interior decoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.