ശൈത്യകാലം ആകുമ്പോൾ ചെടികളുടെ സംരക്ഷണത്തിൽ പ്രത്യേകം ശ്രദ്ധവേണം. ഇൻഡോർ ചെടികൾക്ക് പ്രത്യേകിച്ചും. ചെടികൾക്ക് ശൈത്യകാലത്ത് വളങ്ങൾ കൊടുക്കാറില്ല. വളങ്ങൾ കൊടുക്കുന്നത് ചൂടുള്ള കാലാവസ്ഥയിലും ഇളം വെയിൽ ഉള്ള സമയങ്ങളിലുമാണ്. ശൈത്യകാലത്ത് ചെടികൾ നിദ്രാവസ്ഥയിലായിരിക്കും. ചെടികൾ മയങ്ങുന്ന സമയം എന്നും പറയാം. ഈ സമയങ്ങളിൽ ചെടികൾ വളരുകയില്ല.
ഇന്ന് പരിചയപ്പെടുന്നത് അലോകാസിയ കുടുംബത്തിലെ അലോകാസിയ വാട്സോണിയാന എന്ന ചെടിയെ ആണ്. അപൂർവയിനം ചെടിയാണിത്. ഇൻഡോർ ആയിട്ടും ഇതിനെ വളർത്താം. പുറത്താണെങ്കിൽ നേരിട്ട് സൂര്യപ്രകാശം കിട്ടാത്ത സ്ഥലത്ത് വേണം വെക്കാൻ. ഇതിന്റെ ഇലകൾക്ക് പ്രത്യേക ഭംഗിയാണ്. കടുത്ത പച്ച നിർത്തിലുള്ള ഇലകളിൽ ഇളം നിറത്തിലുള്ള നരമ്പുകൾ പോലെയുള്ള വരകൾ ആകർഷണീയമാണ്. ഇലകൾക്ക് ഒരു മാറ്റ് ഫിനിഷും വെലവെറ്റ് ഫീലുമാണ്. നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചട്ടി നോക്കിവേണം എടുക്കാൻ. വെള്ളം കെട്ടി കിടക്കാൻ പാടില്ല. ഇതിന്റെ പരാഗണം രണ്ട് രീതിയിൽ ചെയ്യാം. ഒന്ന് എളുപ്പ വഴിയാണ്. സാധാരണ ചെടികളെ പോലെ വേരിൽനിന്ന് പകുത്തു എടുക്കാം. രണ്ടാമത്തേത് മണ്ണിന്റെ അടിയിൽ ചെറിയ ബൾബ് കാണാം. ബോൾ ഷേപ്പിലുള്ളത്. ഇതിനെ കോംസ് എന്ന് പറയും. പോട്ടിങ് മിക്സ് ഗാർഡൻ സോയിൽ, ചകരിച്ചണ്ടി, പെരിലൈറ്റ്, ഫെർട്ടിലൈസർ എന്നിവ യോജിപ്പിച്ച് തയാറാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.