ഫിലോഡെൻഡ്രോൺ ഇനത്തിൽപ്പെട്ട അപൂർവമായ ഒരു ചെടിയാണ് ഫിലോഡെൻഡ്രോൺ ഫ്ലോറിഡ ഗോസ്റ്റ്. പടർന്നുപിടിക്കുന്ന സ്വഭാവക്കാരാണ്. അതുകൊണ്ട് തന്നെ ഇതിന് ഒരു പിന്തുണ എപ്പോഴും ആവശ്യമാണ്. ഇതിന്‍റെ ഇലകൾക്ക് ഒരു പ്രത്യേക ഭംഗിയാണ് കാണാൻ.
പുതിയ ഇലകൾ ആദ്യം വെള്ളം നിറവും ശേഷം മഞ്ഞ നിറവും പിന്നെ ഇളം പച്ചയും പിന്നീട് കടുത്ത പച്ചയുമായി മാറുന്ന കാഴ്ച മനോഹരമാണ്. ഇതിന്‍റെ ഇലകളുടെ രൂപം കൊണ്ട് തന്നെയാണ് ഫിലോഡെൻഡ്രോൺ എന്ന പേര് ലഭിച്ചത്. പുതിയ ഇലകൾ വരുമ്പോൾ നോക്കിയാൽ ഒരു കുഞ്ഞു പ്രേതം പറക്കുന്നത് പോലെ തോന്നും. ഇതിന്‍റെ പരാഗണം തണ്ടുകൾ കട്ട് ചെയ്താണ് ചെയ്യാറ്.
വെള്ളത്തിൽ വെച്ച് ചെടി വളർത്തിയെടുക്കാം. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത രീതിയിൽ വേണം വെക്കാൻ. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ്. സാധാരണ ചെടിക്ക് കൊടുക്കുന്ന വളങ്ങൾ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.