ഇൻഡോർ ഉപയോഗിക്കാൻ യോജിച്ച അഗ്ലോനമ പൂക്കൾ ഇല്ലെങ്കിലും നമ്മുടെ ഗാർഡൻ മനോഹരവും നിരമുള്ളതാക്കനും അഗ്ലോനമൾക്ക് കഴിയും.അതുകൊണ്ട് തന്നെ ചെടികൾ ഇഷ്ടപ്പെടുന്നവർക്ക് വളരെ ഇഷ്ട്ടമാണ് ഈ അഗ്ലോനമകൾ. അധിക പരിചരണം ഉള്ളതും, ഇല്ലാത്തതുമായ അഗ്ലോനമകൾ ഉണ്ട്. അഗ്ലോനമകളെ ചൈനീസ് എവർ ഗ്രീൻ എന്നും പറയും. വർഷങ്ങളോളം നിൽക്കുന്നതാണ് ഈ ചെടികൾ.
നമ്മുക്ക് ഇൻഡോർ ആയിട്ട് വെക്കാൻ റെഡ് അഗ്ലോനമ പറ്റില്ല. ഒരു മാസം വരെ നന്നായി ഇരിക്കും. ഗ്രീൻ വെറൈറ്റീസ് ആറു മാസം വരെയും ചീത്തയാകാതെയിരിക്കും. കുറഞ്ഞ പ്രകാശത്തിൽ വളർത്താൻ പറ്റിയതാണ് ഈ ഗ്രീൻ അഗ്ലോനമ. നല്ല ഡ്രൈനേജ് ഉള്ള പോട്ടിലാണിത് വെക്കേണ്ടത്. ഗാർഡൻ സോയിൽ, കോക്പീറ്റ്, ചാണക പൊടി എന്നിവ യോജിപ്പിച്ച് അതിൽ നടുക. മണ്ണ് നന്നായി ഉണങ്ങിക്കഴിഞ്ഞേ വെള്ളം ഒഴിക്കാവൂ. ഹ്യുമിഡിറ്റി ഇഷ്ടപ്പെടുന്ന ചെടിയാണിത്. സ്റ്റെം കട് ചെയ്തും ഇതിനെ വളർത്തിയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.