വീടുകളിൽ ഫർണിച്ചറുകളും മറ്റ് സാധനങ്ങളുമെല്ലാം അതാത് സ്ഥലങ്ങളിൽ സ്ഥാപിച്ചാൽ പലർക്കും സ്പേസ് ബാക്കി ലഭിക്കാറില്ല. ആവശ്യമുള്ളത് കാരണം ഒരുപാട് ഫർണിച്ചറുകൾ ഒഴിവാക്കാനും സാധിക്കില്ല. എന്നാൽ ഇത്തരത്തിൽ വീട്ടിൽ സ്പേസ് ഉണ്ടാകുന്നത് എന്നും നല്ല കാര്യമാണ്. അത്തരത്തിൽ സ്പേസ് ലഭിക്കാൻ ഏറ്റവും നല്ല മാർഗമാണ് ബങ്ക് ബെഡുകൾ. അഥവാ രണ്ട് തട്ടുള്ള കട്ടിലുകൾ. ഒരുപാട് സ്പേസ് എടുക്കാതെ തന്നെ ബെഡ്ഡിനുള്ള സൗകര്യവും അതുപോലെ സ്റ്റൈലിഷ് ലുക്കും നൽകാൻ ഈ ബങ്ക് ബെഡിന് നൽകാൻ സാധിക്കും. വ്യത്യസ്ത തരത്തിൽ ആവശ്യത്തിന് അനുസരിച്ചുള്ള ബെഡ്ഡുകൾ ഇന്ന് വിപണിയിൽ ലഭിക്കുന്നതാണ്. ആവശ്യമനുസരിച്ച് നിങ്ങൾക്ക് അത് സ്വന്തമാക്കാവുന്നതാണ്. ആമസോണിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ബങ്ക് ബെഡ്ഡുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
സ്റ്റർഡി മെറ്റൽ ഫിനിഷിങ്ങിലുള്ള ഈ കട്ടിൽ ബ്ലാക്ക് നിറത്തിലാണ് വരാറുള്ളത്. വളരെയധികം സേഫ്റ്റിക്ക് പ്രാധാന്യം നൽകിയാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഈ ബെഡിൽ സ്പേസ് കുറവാണെന്നുള്ളത് മറ്റൊരു കാര്യം. കൃത്യമായ ഉപദേശങ്ങൾ അനുസരിച്ച് വേണം ഇത് ഉപയോഗിക്കാൻ. 42 ശതമാനത്തോളം വിലക്കുറവ് ഇതിന് ലഭിക്കും.
ഒരുപാട് സ്പേസ് ലഭിക്കുന്ന തലത്തിലാണ് ഇതിന്‍റെ ഡിസൈൻ. മുകളിൽ ഒരു ട്വിൻ ബെഡും താഴെ ഫുൾ സൈസ് ബെഡുമാണ് ഇതിൽ ലഭിക്കുക. കുട്ടികൾക്കുള്ള റൂമിനോ ഗ്വസ്റ്റ് ബെഡ്റൂമിനോ ഇത്തരത്തിലുള്ള ബെഡ് സ്ഥാപിക്കുന്നത് നല്ലതായിരിക്കും.
ഡി.എച്ച്.പിയുടെ ഗ്വാർഡ്റെയിൽ ബങ്ക് ബെഡ് കുട്ടികളുടെ മുറിയിൽ സ്ഥാപിക്കാൻ സാധിക്കുന്ന ബെഡാണ്. സ്റ്റർഡി മെറ്റൽ കൊണ്ട് നിർമിച്ചതിനാൽ തന്നെ വളരെ ശക്തമാണ് ഇതിന്‍റെ നിലവാരം. എന്നാൽ ഒരുപാട് ഭാരം താങ്ങാനുള്ള ശേഷി ഇതിനില്ല. അതിനാൽ ഭാരമുള്ള കുട്ടികൾക്ക് ഇത് ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരിക്കും.
ഏകദേശം ഡി.എച്ച്.പി മൈൽസ് ലോ മെറ്റൽ ബങ്ക് ബെഡ് ഫ്രെയിം ഫോർ കിഡ്സ് ഇതിന്‍റെ അതെ ഫീച്ചറുകൾ തന്നെയാണ് നോവൊഗ്രാറ്റ്സ് മാക്സ് വെൽ മെറ്റൽ ബങ്ക് ബെഡിനുമുള്ളത്. സ്റ്റർഡി മെറ്റൽ കൊണ്ട് നിർമിച്ചതിനാൽ തന്നെ വളരെ ശക്തമാണ് ഇതിന്‍റെ നിലവാര. എന്നാൽ ഒരുപാട് ഭാരം താങ്ങാനുള്ള ശേഷി ഇതിനുമില്ല. അതിനാൽ ഭാരമുള്ള കുട്ടികൾക്ക് ഇത് ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരിക്കും.
റോബസ്റ്റ് മെറ്റൽ ഫ്രെയിമിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഊരി മാറ്റാൻ സാധിക്കുന്ന ഏണി ഇതിന്‍റെ പ്രത്യേകതയാണ്. ചെറിയ മുറിയിൽ സ്ഥാപിക്കാൻ ഇത് മികച്ച ഒരു ഓപ്ഷനാണ്.
ഹെവിയായിട്ടുള്ള മെറ്റലാണ് ഇതിന്‍റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഈ ബെഡും കുട്ടികളുടെ മുറിയിലോ അഥിതികൾക്കുള്ള മുറിയിലോ പറ്റുകയുള്ളൂ. മുകളിലും താഴെയും ഒരേ അളവിലുള്ള ബെഡ് ആണ് ഇതിൽ എന്നാൽ അതിനൊപ്പം താഴെ ഒരു ട്രണ്ടിൽ ബെഡും ഇതിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.