ലാഗർസ്ട്രോമിയ സാധാരണ ക്രേപ് മിർത്തൽ എന്നറിയപ്പെടുന്നു. ഇതിന്റെ പൂക്കൾ ആരേയും ആകർഷിക്കുന്നതാണ്. അതുകൊണ്ട് തന്നെ വിദേശത്ത് ഈ ചെടിയെ റോഡിന്റെ ഇരുവശങ്ങളിലും ധാരാളം വെച്ച് പിടിപ്പിക്കാറുണ്ട്. 30 അടി ഉയരത്തിൽ വളരുന്ന ഒരു ചെറിയ മരമാണിത്.
വെട്ടിവിട്ട് നമുക്ക് ഇതിനെ കുറ്റിച്ചെടിയായും വളർത്താം. ഇതിന്റെ പല തരത്തിലുള്ള ചെടികളുണ്ട്. പിങ്ക്, പർപ്പ്ൾ, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഓരോ കളറിനും പ്രത്യേക ഭംഗിയാണ് കാണാൻ. ഇതിന്റെ പൂവിന്റെ ഇതളുകൾ കുറെ പേപ്പർ പോലെയാണ് ഇരിക്കുന്നത്.
അതുകൊണ്ടുതന്നെയാണ് ഇതിനെ ക്രേപ്പ് മിർത്തൽസ് എന്നുകൂടി പറയുന്നത്. ഇപ്പോഴിതിന്റെ ഗ്രാഫ്റ്റ് പ്ലാൻസ് ലഭ്യമാണ്. അതിൽ എപ്പോഴും പൂക്കൾ ഉണ്ടാവും. അധികം പൊക്കം വെച്ച് പോകാത്തതുകൊണ്ട് തന്നെ നമുക്ക് ചെടിച്ചട്ടിയിലും വളർത്താം
ഇടയ്ക്ക് പ്രൂൺ ചെയ്തു കൊടുത്താൽ മതി. സാധാരണ ചെടിയിൽ വേനൽക്കാലത്താണ് പൂക്കൾ ഉണ്ടാവുന്നത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ. ഇതിന്റെ പൂക്കൾ ആഴ്ചകളോളം നിലനിൽക്കും. പൂക്കൾ കൊഴിയുമ്പോൾ അതിൽ ചെറിയ അരികൾ കാണാം. അതാണ് വിത്തുകൾ. നല്ലതുപോലെ സൂര്യപ്രകാശം വേണം ഈ ചെടിക്ക് പൂക്കൾ ഉണ്ടാവാൻ. എല്ലാത്തരം മണ്ണിലും ഇത് വളരും. വെള്ളം കെട്ടിക്കിടക്കാൻ പാടില്ല.
വേനൽക്കാലത്ത് എന്നും വെള്ളം ഒഴിച്ചാൽ നന്നായിരിക്കും. പ്രൂണിങ് വഴി ചെടിയെ മികച്ച രൂപത്തിൽ നിലനിർത്താൻ പറ്റും. ചെടിയുടെ കൊമ്പ് വെട്ടി കിളിപ്പിക്കാവുന്നതാണ്. ഗാർഡൻ സോയിൽ, ചാണകപ്പൊടി, മണൽ എന്നിവ ചേർത്ത് ഇതിന്റെ പോട്ടിങ് മിക്സ് തയ്യാറാക്കാം.
ചെടിച്ചട്ടിയിൽ ബാൽക്കണിയിൽ വളർത്താൻ പറ്റിയ ചെടിയാണിത്. ഇതിന്റെ പൂക്കളുടെ ഭംഗി കൊണ്ട് തന്നെ പൂന്തോട്ടങ്ങൾക്ക് ഭംഗി കൂടുകയും ചെയ്യും. അധികം ശ്രദ്ധ വേണ്ടാത്ത ഒരു ചെടി ആയതുകൊണ്ട് തന്നെ എല്ലാവർക്കും വളർത്താൻ പറ്റും. ട്രോപ്പിക്കൽ ഏഷ്യയിൽ കാണുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം ലാഗർസ്ട്രോമിയ എന്നാണ്. ലൈത്രീസിയ കുടുംബത്തിൽപ്പെടുന്ന ചെടിയാണിത്.
Haseena Riyas
Youtube: Gardeneca_home
Instagram: Gardeneca_home
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.