ലോകത്ത് എല്ലാ മേഖലകളിലും, സാമ്പത്തികമായി ഉയർന്നതും താഴ്ന്നതുമായ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമായ ജനകീയ ഭക്ഷണമാണ് മുട്ട. പ്രോട്ടീനും വിറ്റാമിനും ധാരാളമായി അടങ്ങിയ ഭക്ഷ്യവിഭവവുമാണിത്. എന്നാൽ മുട്ട ഉപയോഗിക്കുന്നിടത്ത് ഭക്ഷ്യസുരക്ഷ വളരെ പ്രധാനമാണ്. മുട്ട വിഭവങ്ങൾ സുരക്ഷിതമായി തയ്യാറാക്കുകയും കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്തില്ലെങ്കിൽ അപകടസാധ്യതകളുള്ളതാണ്. നമ്മൾ വാങ്ങുന്ന മുട്ടകൾ വൃത്തിയുള്ളതും മാലിന്യമുക്തവുമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
●1. അംഗീകൃത വിതരണക്കാരനിൽ നിന്ന് മുട്ട വാങ്ങണം അല്ലെങ്കിൽ അംഗീകൃത ഡീലർമാർ / ഫാമുകൾ എന്നിവയിൽ നിന്ന് വാങ്ങണം (അനധികൃത ഡീലർമാരിൽ നിന്ന് ഒരു സാഹചര്യത്തിലും വാങ്ങരുത്).
●2. മുട്ടകൾ 10 ഡിഗ്രി സെൽഷ്യസിനു താഴെ തണുത്ത താപനിലയിൽ സൂക്ഷിക്കണം.
●3. വീട്ടിൽ നിർമ്മിക്കുന്ന മയോണൈസ്, മൗസ് കേക്ക്, ഗാർലിക് പേസ്റ്റ് തുടങ്ങിയവക്ക് അസംസ്കൃത /ഫ്രഷ് മുട്ടകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അത്തരം ആവശ്യങ്ങളിൽ പാസ്റ്ററൈസ് ചെയ്ത മുട്ടകൾ മാത്രമേ ഉപയോഗിക്കാവൂ.
●4. വാങ്ങുന്ന സമയത്ത് മുട്ട പരിശോധിക്കുക. 'ബെസ്റ്റ് ബിഫോർ' തീയതിക്കുള്ളിലുള്ള വൃത്തിയുള്ളതും പൊട്ടാത്തതുമായ മുട്ടകൾ വാങ്ങുക.
●5. മുട്ട ഉപയോഗിച്ചതിനുശേഷം, പ്രത്യേകിച്ച് മുട്ട പൊട്ടിച്ചതിന് ശേഷം, കൈകൾ, ഭക്ഷണ സ്ഥലങ്ങൾ, വിഭവങ്ങൾ, പാത്രങ്ങൾ എന്നിവ നന്നായി വൃത്തിയാക്കുക.
●6. മുട്ടകൾ പാകം ചെയ്യുന്നത് ബാക്ടീരിയയെ നശിപ്പിക്കും. ഭക്ഷണം (കേക്ക്, ബിസ്കറ്റ്, മഫിൻസ് മുതലായവ) ചൂടാകുന്നത് വരെ പാകം ചെയ്തില്ലെങ്കിൽ ബാക്ടീരിയ നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.