ദോഹ: നാട്ടിലൊരു വീടും ഫ്ലാറ്റും വില്ലയും മുതൽ സുരക്ഷിത നിക്ഷേപത്തിനുള്ള അവസരത്തിനുംവരെ കാത്തിരിക്കുന്ന ഖത്തറിലെ പ്രവാസികളിലേക്ക് സിറ്റി സ്കേപ്പ് പ്രദർശനം കൊടിയേറാൻ ഇനി നാലു നാൾ മാത്രം. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 24 മുതൽ 26 വരെ നടക്കുന്ന 11ാമത് സിറ്റി സ്കേപ്പ് പ്രോപ്പർട്ടിഷോ മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് സമ്മാനിക്കുന്നത് ഏറ്റവും മികച്ച അവസരങ്ങൾ.
ഗൾഫ് മാധ്യമവും ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് കൂട്ടായ്മായ ‘ക്രെഡായ്’ കേരള ചാപ്റ്ററുമായി സഹകരിച്ച് ഒരുക്കുന്ന ഇന്ത്യൻ പവിലിയനാണ് ഖത്തറിലെ പ്രവാസികൾക്കായി അവസരങ്ങളുടെ വാതിൽ തുറന്ന് കാത്തിരിക്കുന്നത്. ഖത്തറിലെ ഏറ്റവും വലിയ പ്രദർശന വേദിയായ ഡി.ഇ.സി.സിയിലെ ഇന്ത്യൻ പവിലിയനിൽ കേരളത്തിൽനിന്നുള്ള ഏറ്റവും പ്രമുഖരും വിശ്വസ്തരുമായ ഡെവലപ്പർമാരാണ് ഒന്നിക്കുന്നത്. വിശാലമായ പ്രദർശനവുമായി 34 കമ്പനികൾ ഒന്നിക്കുമ്പോൾ ഖത്തറിലെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് നേരിട്ടെത്തി തങ്ങളുടെ സ്വപ്നം പങ്കുവെച്ച് വീടോ ഫ്ലാറ്റോ വില്ലയോ വാണിജ്യ സ്ഥാപനങ്ങളോ അതുമല്ലെങ്കിൽ റിയൽ എസ്റ്റേറ്റിലെ നിക്ഷേപമോ ഉറപ്പിക്കാം. വർഷങ്ങളുടെ പാരമ്പര്യവും കേരളത്തിലെ മുഴുവൻ ജില്ലകളിലും പ്രധാന നഗരങ്ങളിലും സാന്നിധ്യവുമുള്ള വമ്പൻ ഡെവലപ്പർമാരാണ് സിറ്റി സ്കേപ്പിലെ ഇന്ത്യൻ പവിലിയനിൽ ഒന്നിക്കുന്നത്.
കേരളത്തിൽ എവിടെയുള്ള ആവശ്യങ്ങൾക്കും ഇവിടെ പരിഹാരമുണ്ടെന്നതാണ് പ്രത്യേകത. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ നഗരങ്ങളിലും വിവിധ ജില്ലകളുടെ ആസ്ഥാനങ്ങളിലും സ്വത്തും വീടും വില്ലയും ഫ്ലാറ്റും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ മുതൽ മറ്റു വിനോദ കേന്ദ്രങ്ങളിലേക്കോ നഗരത്തിരക്കിൽനിന്ന് മാറിയോ വീടുവെക്കാൻ കൊതിക്കുന്നവർക്കും ഇവിടെ വഴിയുണ്ട്. അടുത്തയാഴ്ച ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി ഡി.ഇ.സി.സിയിലെത്തി ബിൽഡർമാരുമായി നേരിട്ടു കൂടിക്കാഴ്ച നടത്തി തങ്ങളുടെ ഭാവി സുരക്ഷിതമാക്കാം.
ഇന്ത്യൻ പവിലിയനിൽ ഇവർ
വിശദവിവരങ്ങൾക്ക് : +97470570635
വാട്സ്ആപ്പ് : http://wa.me/97470570635
രജിസ്റ്റർ: www.madhyamam.com/propertyshow
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.