Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightഈ വീട്ടിൽ ആദ്യ പരിഗണന...

ഈ വീട്ടിൽ ആദ്യ പരിഗണന സൗകര്യങ്ങൾക്ക്​ -plan

text_fields
bookmark_border
ഈ വീട്ടിൽ ആദ്യ പരിഗണന സൗകര്യങ്ങൾക്ക്​ -plan
cancel

പ്രവാസി ദമ്പതികളായ ജയേഷും ശ്രീജയും നാട്ടിലൊരു വീടുവെക്കണമെന്ന്​ ആലോചിച്ചപ്പോൾ സൗകര്യങ്ങൾക്കാണ്​ ആദ്യ പരിഗണന നൽകിയത്​. ഒരൊറ്റ നിലയിൽ തന്നെ നാല്​ കിടപ്പു മുറികൾ വേണം, കിടപ്പുമുറികളെല്ലാം അറ്റാച്ച്​ഡ്​ ആവണം.. ഇതിലൊന്നും ഒരു വിട്ടുവീഴ്​ചക്കും ഒരുക്കമല്ല എന്നായിരുന്നു ഡിസൈനറോട്​ ആദ്യം തന്നെ അവർ അറിയിച്ചത്​. ആ സ്വപ്​നഭവനം പണിതീർന്നപ്പോൾ ആഗ്രഹിച്ചതെല്ലാം അവിടെയുണ്ട്​. നടുമുറ്റവും നാല്​ അറ്റാച്ച്​ഡ്​ ബെഡ്​റുമുകളും എല്ലാം ഉൾപ്പെടുത്തിയിട്ടും 2300 സ്​ക്വയർ ഫീറ്റ്​ കടന്നിട്ടില്ല.

ഖത്തറിൽ പ്രവാസിയായ ജയേഷിനും ഖത്തർ എയർവേഴ്​സ്​ ജീവനക്കാരിയായ ശ്രീജക്കും നാട്ടിൽ വെക്കുന്ന വീടിനെ കുറിച്ചുള്ള സങ്കൽപങ്ങളിൽ പ്രധാനം ഒരു നിലയിൽ തന്നെ നാലു ബെഡ്​ റൂമുകളും വേണമെന്നതായിരുന്നു. സൗകര്യങ്ങളില്ലാതെ കുറേയെറെ സൗന്ദര്യം ഉണ്ടായി​ട്ടെന്താ.


അൽപം ചെരിഞ്ഞ ​േപ്ലാട്ടായതിനാൽ പില്ലറുകളുയർത്തി നിരപ്പാക്കിയാണ്​ വീടി​െൻറ അടിത്തറ ഒരുക്കിയത്​. ഒരു നിലയിൽ തന്നെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന തരത്തിലായിരുന്നു പ്ലാൻ.


'എൽ' ഷേപ്പിലുള്ള സിറ്റൗട്ടി​െൻറ സൈഡിലായാണ്​ പോർച്ച്​ ഉള്ളത്​. സിറ്റൗട്ടി​െൻറ മറുവശത്തായി ഒരു ഫോർമൽ ഒാഫീസ്​ റൂം അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്​. സിറ്റൗട്ടിൽ നിന്ന്​ അകത്തേക്ക്​ പ്രവേശിക്കു​േമ്പാൾ ലിവിങ്​ ഏരിയയാണ്​. ഇതിലൂടെയാണ്​ ഡൈനിങ്ങ്​ എരിയയിലേക്ക്​ പ്രവേശിക്കുന്നത്​. ഡൈനിങ്​ ഏരിയയോട്​ ചേർന്ന്​ നടുമുറ്റവുമുണ്ട്​. അകത്തേക്ക്​ വെളിച്ചം കടക്കുന്ന തരത്തിലാണ്​ നടുമുറ്റത്തി​െൻറ മേൽകൂര സ്​ഥാപിച്ചിട്ടുള്ളത്​.




ഡൈനിങ്​ ഏരിയയിൽ നിന്ന്​ തന്നെ പ്രവേശിക്കാവുന്ന തരത്തിലാണ്​ നാല്​ ബെഡ്​റൂമുകളും ഉള്ളത്​. നടുമുറ്റത്തിന്​ ചുറ്റിലുമായാണ്​ ബെഡ്​ റൂമുകൾ. ബെഡ്​റൂമുകളെല്ലാം ടോയ്​ലറ്റ്​ അറ്റാച്ച്​ഡ്​ ആണ്​. ടോയ്​ലറ്റുകൾക്ക്​ സമീപമായി ഡ്രസിങ്ങ്​ ഏരിയയും എല്ലാം ബെഡ്​റൂമിലുമുണ്ട്​.



ഡൈനിങ്​ ഏരിയക്ക്​ തൊട്ടടുത്തായി തന്നെയാണ്​ കിച്ചണുള്ളത്​. കിച്ചണോട്​ ചേർന്ന്​ തന്നെ ചെറിയൊരു വർക്ക്​ ഏരിയയുമുണ്ട്​.



വീടി​നോട്​ ചേർന്നല്ലാതെ, എന്നാൽ സമീപത്തു തന്നെ ഒരു പൂളും ഒരുക്കിയിട്ടുണ്ട്​. മഴക്കാലത്ത്​ മഴവെള്ളം സംഭരിക്കാനും വേനലിൽ ശുചീകരിച്ച ശേഷം പൂളായും ഉപയോഗിക്കുന്ന തരത്തിലാണ്​ ഇതുള്ളത്​.




area: 2222 sq. ft

cost: 40,00,000

address: Parappurath House, Thiruvaniyoor, (Near chottanikkara temple)

Eranakulam Dt.

ph: 9847 867098

designer:

Dileep maniyeri

shadows calicut

9895 311 035

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story