മോഡേൺ, കൻറംപററി, ട്രഡീഷണൽ, വിക്ടോറിയൻ, കൊളോണിയൽ ... ഗൃഹ നിർമാണത്തിന് ഏതു ശൈലി അവലംബിച്ചാലും വ്യത്യസ്തത വേണമെന്നായിരുന്നു അബ്ദുൽ റഷീദിെൻറയും കുടുംബത്തിെൻറയും ആവശ്യം. തളിപ്പറമ്പിലെ പുഷ്പഗിരിയിൽ റോഡിനോടു ചേർന്ന പ്ലോട്ടിൽ മോഡേൺ കൻറംപററി ശൈലിയിലാണ് ആർക്കിടെക്ച്ചർ സ്റ്റുഡിയോ അബ്ദുൽ റഷീദിനുവേണ്ടി വീടൊരുക്കിയത്.
ഗ്രൂവിങ് പാറ്റേണിലാണ് എക്സീറ്റീരിയർ െചയ്തിരിക്കുന്നത്. അകത്തളത്ത് കോർട്ട്യാർഡ് നൽകിയത് ഡബിൾ ഹൈറ്റിലായതിനാൽ എക്സീറ്റിയരിൽ മൂന്നു നിലവീടിെൻറ കാഴ്ചയാണുള്ളത്. മുൻവശത്തേക്ക് നൽകിയിരിക്കുന്ന ബാൽക്കണിയും ഒാപ്പൺ ടെറസും തൂവെള്ളയും ഇളംചാരനിറവും വീടിന് ആകാശത്തിെൻറ വിശാലത തോന്നിക്കുന്നു.
കാർപോർച്ചിലേക്ക് നീങ്ങി നിൽക്കുന്ന ഒാപ്പൺ ടെറസും പർഗോള ഡിസൈനുള്ള മുൻവശവുമാണ് എക്സ്റ്റീരിയറിെൻറ ഹൈലൈറ്റ്. മുൻവശത്തെ ചുവരുകളിൽ ജനാലപൊക്കത്തിൽ ചാരനിറമുള്ള കളാഡിങ് സ്റ്റോൺ പതിച്ചതും എക്സ്റ്റീരിയറിന് ചന്തം ചാർത്തുന്നു. തൂണുകൾക്കും മതിലിനും ഗ്രൂവിങ് പാറ്റേൺ നൽകിയതും ഭംഗി നൽകുന്നു.
ലിവിങ് റൂമിൽ നിന്നും വിശാലമായ ഹാളിലേക്ക് പ്രവേശിക്കുന്നത്. ഡൈനിങ് സ്പേസ്, ഫാമിലി ലിവിങ്, സ്റ്റെയർ കേസ്, ലാൻഡ്സ്കേപ്പ് എന്നീ സൗകര്യങ്ങെളല്ലാം പ്രധാന ഹാളിൽ ഒരുക്കിയിരിക്കുന്നു.
പ്രാർഥനാ മുറിയിലേക്കും കിടപ്പുമുറിയിലേക്കുമുള്ള പ്രവേശവും ഹാളിൽ നിന്നാണ്. ജിപ്സം സീലിങ്ങും ചുവരിൽ േപ്ലവുഡുകൊണ്ടുള്ള വുഡൻ ഫ്രെ യിമുകളും നൽകി ഹാളിനെ മനോഹരമാക്കിയിരിക്കുന്നു.
ഹാളിന് നടുവിലെ ലാൻഡ്സ്കേപ്പാണ് ഹൈലറ്റ്. ഡബിൾ ഹൈറ്റിലാണ് കോർട്ട് യാർഡ് ഒരുക്കിയിരിക്കുന്നത്. സോയിൽ ടെക്ച്ചറുള്ള വാൾ ക്ലാഡിങ് പതിച്ച കോർട്ട്യാർഡ് വാളിൽ നീഷേ സ്പേസ് നൽകി ലൈറ്റിങ് ചെയ്തിട്ടുള്ളത്.
കോർട്ട്യാർഡിന് എതിർവശത്ത് ഡൈനിങ് ഏരിയയും വാഷ് കൗണ്ടറും കോമൺ ബാത്ത്റൂമുമെല്ലാം ഒരുക്കിയിട്ടുണ്ട്. േപ്ലവുഡ് ഫ്രെയിമിൽ ഗ്ലാസുകൾ കൊടുത്ത് ഡൈനിങ് മുറിക്ക് ാകർഷമായ എൻട്രി നൽകിയിട്ടുണ്ട്.
കോർട്ട്യാർഡിെൻറ പിറകിലായി പ്രാർഥനാ മുറിയും നൽകിയിരിക്കുന്നു. പ്രാർഥനാമുറിക്ക് എതിർവശത്തായി അടുക്കയും അതിനോടുചേർന്ന് വർക്ക് ഏരിയയും സ്റ്റോർ മുറിയും െകാടുത്തിരിക്കുന്നു.
കോർട്ട്യാർഡിന് ഒരു വശത്ത് ഒന്നാം നിലയിലേക്കുള്ള ഗോവണി. മരത്തിലും ഗ്ലാസിലും തീർത്ത ഗോവണിയിൽ മോഡേൺ കാർവിങ്ങാണ് ചെയ്തിരിക്കുന്നത്. സ്റ്റെയറിന് താഴെയുള്ള സ്പേസിൽ ഫാമിലി ലിവിങ് ഒരുക്കിയിട്ടുണ്ട്.
ഗോവണിപടിക്കു താഴെയുള്ള ഭാഗത്ത് കബോർഡു നൽകി സ്റ്റേറേജ് സ്പേസാക്കിയും മാറ്റിയിരിക്കുന്നു.
വലതു ഭാഗത്ത് കുട്ടികളുടെ കിടപ്പുമുറിയാണുള്ളത്. കിഡ്സ് ബെഡ്റൂമിൽ രണ്ടു ബെഡുകളും സ്റ്റഡി ഏരിയയും കൊടുത്തിരിക്കുന്നു. കുട്ടികൾക്കിഷ്ടമാവുന്ന തരത്തിൽ പിങ്ക് കളർ തീമിലാണ് ഇൗ മുറിയുള്ളത്. കൂടാതെ ബാത്ത്റൂമും ഡ്രസിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്.
മാസ്റ്റർ ബെഡ്റൂമും ഗ്രൗണ്ട് ഫ്ലോറിൽ തെന്നയാണുള്ളത്. വിശാലമായ മാസ്റ്റർ ബെഡ്റൂമിൻറ ഒരുവശത്ത് സിറ്റിങ് സ്പേസും ഡ്രസിങ് ബാത്ത്റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലളിതമായ ജിപ്സം സീലിങ്ങാണ് കിടപ്പു മുറികളിൽ െചയ്തിരിക്കുന്നത്.
ഒന്നാം നിലയിൽ മൂന്നു കിടപ്പുമുറികളാണുള്ളത്. മുറികളിലെല്ലാം ബാത്ത്റൂമും ഡ്രസിങ് സ്പേസും നൽകിയിട്ടുണ്ട്. വിശാലമായ അപ്പർ ലിവിങ് ഏരിയയിൽ നിന്നാണ് കിടപ്പുമുറികളിലേക്കും ഒാപ്പൺ െടറസിലേക്കും പ്രവേശനം.
െഎവറി -കോഫി ബ്രൗൺ നിറങ്ങളുടെ സമന്വയമാണ് അടുക്കളയിൽ കാണാൻ കഴിയുക. അടുക്കളയിലേക്കുള്ള വാതിലിനരികിൽ തന്നെ വർക്ക് ഏരിയയിലേക്കുള്ള എനട്രിയും നൽകിയതിനാൽ നാലുഭാഗവും ഉപയോഗിക്കാം. കൂടാതെ സ്റ്റോറേജിനും പ്രാധാന്യം നപകിയിട്ടുണ്ട്. ബ്രേക്ക് ഫാസ്റ്റ് ടേബിളും അടുക്കളയിൽ സജീകരിച്ചിരിക്കുന്നു.
Designed by:
Architect Zainul Abid & Architectural designer Muhammed shafi
Arkitecture Studio, calicut, Kerala, India.
https://www.arkitecturestudio.com
email: info@arkitecturestudio.com
Mob: +91 9809059550
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.