പഴയ വീടിൻെറ സിറ്റ് ഔട്ട് വളരെ ചെറുതായിരുന്നു. അത് മാറ്റണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. വീടിെൻറ മുൻവശത്തെ പൂർണമായും ഉൾക്കൊള്ളുന്ന രീതിയിൽ തൂണുകളോടു കൂടിയ വിശാലമായ ഒരു വരാന്ത ഒരുക്കുകയാണ് ആദ്യം ചെയ്തത്. ഇത് വീടിൻെറ പുറം ഭംഗി കൂട്ടാൻ കാരണമായി. വരാന്തയിൽ ഇരിക്കാനായി ചാരു കസേരയും ചാരുപടിയും നൽകിയിട്ടുണ്ട്. അഴകു കൂട്ടാൻ റാന്തൽ വിളക്കുകളാണ് ലൈറ്റായി നൽകിയത്. ചാരുപടിയിൽ പഴയകാല റേഡിയോക്കും വാരന്തയിലേക്കുള്ള ചവിട്ടുപടികളിൽ ഓട്ടുകിണ്ടിയും ഇടംപിടിച്ചതോടെ വീടിന് പഴയ തറവാടിെൻറ ഗരിമ കൈവന്നു.
പരമ്പരാഗത തനിമ നിലനിർത്താൻ ഫ്ലോറിങ്ങിൽ കാവിയാണ് കൊടുത്തിട്ടുള്ളത്. മുൻവശത്തുള്ള ജനാലകൾക്കും വാതിലിനും മുകളിൽ ആർച്ച് രീതിയിൽ വുഡൻ പാനൽ നൽകി കളർ ഗ്ലാസുകൾ പതിച്ച് അലങ്കരിച്ചു.
സ്വീകരണ മുറിയുടെ സീലിങ്ങിൽ മനോഹരമായ മരം കൊത്തിയെടുത്തതു പോലുള്ള ഡിസൈൻ നൽകിയിട്ടുണ്ട്. ഇത് എം.ഡി.എഫും ജിപ്സവും ഉപയോഗിച്ചാണ് ചെയ്തത്. ഡൈനിങ് റൂമിന് മുകളിലും മരത്തടികൊണ്ടുള്ളതുപോലെ സീലിങ് നൽകി. ഇവിടെ ആൻറിക് ലുക്കിലുള്ള ലൈറ്റുകളാണ് നൽകിയത്. മുമ്പ് വീട്ടിലുണ്ടായിരുന്ന ബെഡ് റൂം ഫർണിച്ചറുകളെല്ലാം പഴയ ശൈലിയിലേക്ക് മാറ്റി എടുത്തു. പഴയ മച്ചിെൻറ രീതിയിലാണ് കിടപ്പുമുറികളുടെയും സീലിങ് ഒരുക്കിയത്.
ഒാഫ് വൈറ്റ് - വുഡൻ നിറങ്ങളുടെ അകമ്പടിയോടെയാണ് അകത്തള ഒരുക്കങ്ങൾ. ഒാരോ ഏരിയയിലും പഴമയുടെ ഭംഗി കൊണ്ടുവരാൻ ഡിസൈനർ ശ്രമിച്ചിട്ടുണ്ട്.
ട്രസ് വർക്ക് ചെയ്ത ടെറസ് ഗ്ലാസ് ജനാലകൾ നൽകി ഒരു പാർട്ടി സ്പേസായി മാറ്റിയെടുത്തു. ഇത് വീടിന് ഇരുനില തറവാടിെൻറ ഭംഗി നൽകുന്നുണ്ട്. പഴയ വീട്ടിലെ ഫർണിച്ചുകളെല്ലാം ശൈലിമാറ്റി പുനരുപയോഗിക്കുകയാണ് ചെയ്തത്. വരാന്ത ട്രസ് വർക്ക് ചെയ്ത് കളിമൺ ഓട് നൽകി. ഇത് ഇവിടുത്തെ ചൂടുകുറക്കാനും സഹായകമായി.
പുതുക്കിയ വീടിനോട് എല്ലാവർക്കും ഇഷടം. ഇപ്പോഴാണ് വീടിന് ഒരു ൈശലിയുണ്ടായതെന്നും അകത്തളത്തിൽ മനസിനിണങ്ങിയ ഇടങ്ങൾ ഉണ്ടായതെന്നും ഡോ. സബീൽ പറയുന്നു. പരമ്പരാഗത ശൈലിയിലുള്ള വീടുകളെ ഇപ്പോഴും ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഒട്ടും കുറവില്ല എന്നാണ് മുഹമ്മദ് മാസ്റ്ററിെൻറ അഭിപ്രായം. ഈ വീട് കണ്ട് ഇഷ്ടപ്പെട്ട് കേരളത്തിന് അകത്തും പുറത്തുമുള്ള സിനിമ മേഖലയിൽ ഉള്ളവർ വരെ ബന്ധപ്പെട്ടിരുന്നതായി ഡിസൈനറും പറയുന്നു.
Designer: Shafique MK
Daya woods
Exterior Interior Designers & Decorators
Mob-9745220422
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.