തിരക്കുപിടിച്ച ജീവിതത്തിൽ പലപ്പോഴും കിട്ടുന്ന ഒഴിവു സമയങ്ങളിൽ പ്രകൃതിയെ കണ്ടുരസിക്കാൻ ഇഷ്ടപ്പെടുന്നവർക്ക്, അത് ഒരു നിത്യാനുഭവമാക്കിമാറ്റുന്ന പ്ലാനുമായാണ് കൊച്ചിയിലെ ‘ആവിഷ്കാർ ആർകിടെക്സി’ലെ ചീഫ് ആർകിടെക്ട് ആതിര എത്തുന്നത്. സിറ്റി ലൈഫും ട്രാഫിക്കുംകൊണ്ട് വലഞ്ഞ് വീട്ടിലെത്തി ഒന്ന് തലചായ്ക്കുമ്പോൾ പ്രകൃതിതരുന്ന കുളിർമയും സംഗീതവും നേരിട്ട് അനുഭവിക്കാനുള്ള ഒരു പ്ലാൻ.
തിരക്കൊഴിഞ്ഞ സ്ഥലങ്ങളിൽ വീട് നിർമിക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. പ്രത്യേകിച്ചും ഗ്രാമീണ മേഖലയിൽ. സ്ഥലത്തിെൻറ വിലക്കുറവും സമാധാനാന്തരീക്ഷവുമാണ് ആളുകളെ അതിന് േപ്രരിപ്പിക്കുന്ന ഘടകങ്ങൾ. പരമാവധി ഓപ്പൺ സ്പേസ് നൽകിക്കൊണ്ട് തൃശ്ശൂരിലെ കൊരട്ടിയിൽ പ്ലാൻ ചെയ്തിരിക്കുന്ന ഒറ്റനില വീട് ഇത്തരമൊന്നാണ്. ഒരു അരുവിയുടെ തീരത്താണ് പ്ലോട്ട്. പകൽ സമയങ്ങളിൽ വൈദ്യുതി ഉപയോഗം വേണ്ടിവരാത്ത വിധമാണ് ഡിസൈൻ. 3288 സ്ക്വയർഫീറ്റുള്ള ഈ േപ്രാജക്ടിൽ വീടിെൻറ പ്രധാന ഭാഗങ്ങളെല്ലാം അരുവിയിലേക്ക് മുഖം ചേർന്ന് നിൽക്കുന്നു. ജലസാന്നിധ്യവും കാറ്റും വീട്ടിൽ സദാ കുളിർമ സൃഷ്ടിക്കുമെന്ന് ആർകിടെക്ട് പറയുന്നു. കല്ലുപാകിയ വഴിയാണ് വീട്ടിലേക്ക് നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.