തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ഹൗസിങ് അർബൻ ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ ‘2023 ഡിസൈൻ അവാർഡ്’ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ആർക്കിടെക്ചറൽ എൻ.ജി.ഒ ആയ ഉർവി ഫൗണ്ടേഷന്. കോസ്റ്റ് എഫക്ടീവ് ആൻഡ് ഡിസാസ്റ്റർ റെസിറ്റന്റ് ഹൗസിങ് എന്ന കാറ്റഗറിയിൽ പ്രത്യേക പരാമർശമാണ് ഉർവി ഫൗണ്ടേഷന്റെ ‘ഉർവികോസ’ എന്ന പ്രോജക്ടിന് ലഭിച്ചത്.

ഇന്ത്യയിലെ വിവിധ യൂനിവേഴ്സിറ്റികളിൽ നിന്ന് വന്ന് ക്യാമ്പ് ചെയ്ത് പഠനം നടത്തുന്ന ഹൃസ്വകാല കോഴ്സുകൾ നടത്തിവരുന്ന ഉർവികോസ തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ അരുവിപ്പുരത്തുളള ഡൗൺ ടു എർത് വില്ലേജ് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നു.

സുസ്ഥിരമായ ഭൂമിക്ക് വേണ്ടിയുള്ള വിത്ത് പാത്രം എന്ന് അർത്ഥം വരുന്ന ഉർവികോസയിലെ ഗവേഷണ കേന്ദ്രത്തിന്റെയും വിധ്യാർഥികള്‍ക്ക് താമസിക്കാനാവശ്യമായ ഡോർമെറ്ററികളുടെയും നിർമാണം കാലാവസ്ത മാറ്റത്തിനും ആഗോള താപനത്തിനും എതിരായ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് മാതൃകാപരമാണെന്ന് പുരസ്കാര നിർണയ കമ്മിറ്റി വിലയിരുത്തി.

2018 ലെ മഹാപ്രളയാനന്തരം ആരംഭിച്ച പോസ്റ്റ് ഫ്ലഡ് റാപിഡ് ഹൗസിങ് എന്ന ഉർവി ഫൗണ്ടേഷന്റെ പദ്ധതിക്ക് ഹഡ്കോ നാഷണൽ അവാർഡ് നേരത്തേ ലഭിച്ചിരുന്നു.

Tags:    
News Summary - Special Mention for Urvi Foundation in HUDCO '2023 Design Award'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.